- Trending Now:
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടെക്നോപാർക്കിലെ വിവിധ കാമ്പസുകളിൽ വൃക്ഷത്തൈ നടീൽ ഉൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടന്നു. വിവിധ കമ്പനികളിലെ ഡെവലപ്പർമാർ, കോ-ഡെവലപ്പർമാർ, ഐടി യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഇത് സംഘടിപ്പിച്ചത്.
ടെക്നോപാർക്ക് ഫേസ് III കാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനികളുടെ പ്രതിനിധികളുമായി സഹകരിച്ച് വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. പാരിസ്ഥിതിക സുസ്ഥിരതയും ഹരിത ഭാവിയും മുന്നിൽക്കണ്ട് കാമ്പസിലെ വിവിധ സ്ഥലങ്ങളിൽ കണിക്കൊന്ന (കാസിയ ഫിസ്റ്റുല) തൈകളാണ് നട്ടത്.
വേ.കോമിൻറെ ഇന്ത്യ ഡെവലപ്മെൻറ് സെൻറർ വൈസ് പ്രസിഡൻറും മേധാവിയുമായ ബാലഗോപാൽ, ആപ്പിൾഎക്സസിൻറെ ജിഎം (എച്ച്ആർ & ഓപ്പറേഷൻസ്) ലിജി ഷിബു, ഇൻഫോസ്പിക്സ് കൺസൾട്ടിംഗ് സർവീസസിൻറെ സഹസ്ഥാപകനും പാർട്നറുമായ ഷാഗിൻ, ഡിക്യൂബ് എഐയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു മാധവൻ, ട്രാവൻകൂർ അനലിറ്റിക്സിലെ അസോസിയേറ്റ് മാനേജർ മുകേഷ്, ഗ്ലോബൽ പബ്ലിക് സ്കൂൾ ചീഫ് പ്രോജക്ട് ഓഫീസർ അൽഫോൻസോ ഫ്രാൻസിസ് എന്നിവർ തൈകൾ നട്ടു.
ടെക്നോപാർക്ക് അഡ്മിനിസ്ട്രേഷൻ, ഹൗസ് കീപ്പിംഗ്, ഗാർഡൻ മെയിൻറനൻസ് ടീമുകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
കൊല്ലം ടെക്നോപാർക്ക് ഫേസ് V- ൽ നടന്ന ചടങ്ങിൽ സെസ്കൊല്ലം കസ്റ്റംസ് സൂപ്രണ്ട് ബീജ മുരളി, ഇൻക്രെഡിബിൾ വിസിബിലിറ്റി സൊല്യൂഷൻസ്, വെബ്സോർബ്സ്, ടെക്നോപാർക്ക് അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻസ് - മെയിൻറനൻസ് ടീം എന്നിവയുടെ പ്രതിനിധികൾ തൈകൾ നടുന്നതിന് നേതൃത്വം നല്കി. ഓറഞ്ച്, ചക്ക, ചെറി, നെല്ലിക്ക, മാങ്ങ, ഓറഞ്ച് ബെറി, മലബാർ പുളി എന്നിവയുൾപ്പെടെ വിവിധതരം ഫലവൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.