Sections

ടെക്‌നോപാർക്കിൽ ഓണാഘോഷം ഓഗസ്റ്റ് 17 മുതൽ

Thursday, Aug 06, 2026
Reported By Admin
Technopark to Host Prathidhwani Onam Aaravam 2026

തിരുവനന്തപുരം: കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്നോപാർക്കിൽ നാല് ദിവസത്തെ ഓണാഘോഷം സംഘടിപ്പിക്കും. ഓഗസ്റ്റ് 17 മുതൽ 20 വരെ 'മിർച്ചി പ്രതിധ്വനി ഓണാരവം 2026' എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ വിവിധ കമ്പനികളിൽ നിന്നുള്ള ഐടി ജീവനക്കാർ പങ്കെടുക്കും.

ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വടംവലി, പായസം ഫെസ്റ്റ് , പൂക്കളമിടൽ, തിരുവാതിര തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഫ്യൂഷൻ പെർഫോമൻസ്, ചെണ്ടമേളം, ഡിജെ നൈറ്റ് എന്നിവയും പരിപാടികളുടെ ഭാഗമാണ്.

ഓഗസ്റ്റ് 17 ന് ടെക്നോപാർക്ക് ഫേസ് 3 ലെ യമുന ബിൽഡിംഗ് പായസം ഫെസ്റ്റ് മത്സരത്തിന് വേദിയാകും. ഓഗസ്റ്റ് 18 ന് രാവിലെ 9 ന് ടെക്നോപാർക്ക് ഫേസ് 1 ലെ നിള ബിൽഡിംഗിന് മുന്നിൽ വടംവലി മത്സരം നടക്കും.

ഓഗസ്റ്റ് 19 ന് ആംഫി തിയേറ്ററിൽ തിരുവാതിര മത്സരം നടക്കും. ഓഗസ്റ്റ് 19 ന് ടെക്നോപാർക്ക് ഫേസ്-1 ലെ ആംഫി തിയേറ്ററിൽ ഉച്ചക്ക് 3.30 ന് 'മലയാളി മങ്ക ആൻറ് കേരള ശ്രീമാൻ മത്സരം' നടക്കും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: അഖിൽ രാജ് ബി കെ (ജനറൽ കൺവീനർ), ഫോൺ : 9995677654.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.