Sections

ഇന്ത്യയിലും ആഗോളതലത്തിലും എഐ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ടാറ്റ ഗ്രൂപ്പും ഓപ്പൺഎഐയും പങ്കാളിത്തത്തിൽ

Friday, Feb 20, 2026
Reported By Admin
TCS and OpenAI Announce Strategic AI Partnership

കൊച്ചി: ടാറ്റ കൺസൾട്ടൻസി സർവ്വീസസും ഓപ്പൺഎഐയും വിവിധ മേഖലകളിലായുള്ള തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ, സാമൂഹ്യ മേഖലകൾ എന്നിവിടങ്ങളിൽ നിർമിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകൾ ഇതിൻറെ ഫലമായി സാധ്യമാകും. ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ നിർമിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകൾ, ആഗോള വ്യാപകമായി നിർമിത ബുദ്ധി പിന്തുണയോടെയുള്ള മാറ്റങ്ങൾ, നിർമിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവ ഇതിൻറെ ഭാഗമായി നടപ്പാക്കും.

സഹകരണത്തിൻറെ ഭാഗമായി ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് എൻറർപ്രൈസ് ചാറ്റ് ജിപിടി ശാക്തീകരണം ലഭിക്കും. ആയിരക്കണക്കിന് ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് എൻറർപ്രൈസ് ചാറ്റ് ജിപിടി ഉപയോഗിക്കാനാവും. പുതുമകളും ഉൽപാദനക്ഷമതയും വർധിപ്പിക്കാൻ ഇതു സഹായകമാകും. ഇതിനു പുറമെ സോഫ്റ്റ്വെയർ എഞ്ചിനീയറിങ് കഴിവുകൾ ശക്തമാക്കാൻ ഓപ്പൺഎഐയുടെ കോഡെക്സ് ടിസിഎസിനു പ്രയോജനപ്പെടുത്താനാവും.

ഈ പങ്കാളിത്തത്തിന് കീഴിൽ, ലോകോത്തര എജൻറിക് എഐ സാങ്കേതികവിദ്യകളുള്ള ഓപ്പൺഎഐയും വിവിധ വ്യവസായ മേഖലകളിലെ ആഴത്തിലുള്ള അറിവും മികച്ച എഐ വൈദഗ്ധ്യവുമുള്ള ടിസിഎസും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. ഓരോ വ്യവസായത്തിനും അനുയോജ്യമായതും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതുമായ എഐ പരിഹാരങ്ങൾ വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ സ്ഥാപനങ്ങൾക്കും സവിശേഷമായ രീതിയിൽ നിർമിത ബുദ്ധി പിന്തുണയോടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യയിലേയും ആഗോള തലത്തിലേയും സ്ഥാപനങ്ങൾക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ വഴിയൊരുക്കുന്നതിനായി ടിസിഎസും ഓപ്പൺഎഐയും സംയുക്തമായി മുന്നോട്ടു വരും. ഈ സഹകരണത്തിലൂടെ ടിസിഎസിന് തങ്ങളുടെ ഉപഭോക്താക്കളുടെ നിർമിത ബുദ്ധി സഹായത്തോടെയുള്ള പരിവർത്തനം ത്വരിതപ്പെടുത്താൻ സാധിക്കും. ഇതിനായി ഓപ്പൺഎഐയുടെ ആധുനീക സംവിധാനങ്ങൾ ഉപയോഗിക്കുകയും സംയോജിപ്പിക്കുകയും ചെയ്യും.

ഇന്ത്യയിൽ നിർമിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി ടിസിഎസിൻറെ ഹൈപർവാൾട്ട് യൂണിറ്റും ഓപ്പൺഎഐയും വിവിധ വർഷങ്ങളിലേക്കുളള സഹകരണത്തിന് ധാരണയായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 100 മെഗാവാട്ട് ശേഷിയുമായി ടിസിഎസ് നിർമിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ഇത് ഒരു ജിഗാവാട്ടായി വർധിപ്പിക്കാനും സൗകര്യമുണ്ടാകും. പുതുതലമുറ തൊഴിൽഭാരങ്ങൾ വഹിക്കാനുള്ള ശേഷി ഈ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകും. ഇന്ത്യയെ ആഗോള നിർമിത ബുദ്ധി ഹബ്ബായി മാറ്റാനും ഇതിനാകും.

ഇന്ത്യൻ യുവാക്കൾക്ക് നിർമിത ബുദ്ധി പരിശീലനവും അതിനായുള്ള വിഭവങ്ങളും ലഭ്യമാക്കുന്നതിനും ടിസിഎസും ഓപ്പൺഎഐ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണം സഹായിക്കും. ഉത്തരവാദിത്തത്തോടെ നിർമിത ബുദ്ധി ഉപയോഗിക്കാനും വൻതോതിൽ ഫലപ്രദമായി അതുപയോഗിക്കാനും ഇന്ത്യൻ യുവാക്കൾക്ക് ഇതു വഴികാട്ടിയാകും. എൻജിഒകൾക്കുള്ള സാങ്കേതികവിദ്യ ടൂൾകിറ്റുകൾ വികസിപ്പിക്കാനും യുവാക്കളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്കു തുടക്കം കുറിക്കാനും ഇതു സഹായിക്കും. ഒരു ദശലക്ഷം ഇന്ത്യൻ യുവാക്കൾക്കെങ്കിലും ജീവിത മാർഗ്ഗം നൽകുന്നതായിരിക്കും ഇത്.

എഐ സ്വീകാര്യതയുടെ കാര്യത്തിൽ ഇന്ത്യ ഇതിനകം തന്നെ മുൻനിരയിലാണെന്നും ഇന്ത്യയുടെ കഴിവുറ്റ മനുഷ്യവിഭവശേഷിയും വലിയ ലക്ഷ്യങ്ങളും ശക്തമായ സർക്കാർ പിന്തുണയും എഐയുടെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്നതിന് അനുകൂല ഘടകങ്ങളാണെന്നും ഓപ്പൺഎഐ സിഇഒ സാം അൾട്ട്മാൻ പറഞ്ഞു. ടാറ്റ ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയോടൊപ്പം ചേർന്ന്, ഇന്ത്യയ്ക്ക് വേണ്ടി, ഇന്ത്യയിൽ തന്നെ എഐ നിർമ്മിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നൈപുണ്യങ്ങളും പ്രാദേശിക പങ്കാളിത്തങ്ങളും വികസിപ്പിക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ഇതിലൂടെ രാജ്യത്തെ കൂടുതൽ ആളുകൾക്ക് എഐ സേവനങ്ങൾ ലഭ്യമാക്കാനും അതിൻറെ പ്രയോജനം നേടാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിർമിത ബുദ്ധി മേഖലയിൽ ആഗോള നേതൃസ്ഥാനത്തേക്ക് എത്താനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിലെ ഒരു നിർണായക നാഴികക്കല്ലാണ് ഓപ്പൺ എഐയും ടാറ്റ ഗ്രൂപ്പുമായുള്ള സഹകണമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യയിൽ അത്യാധുനീക നിർമിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി ഓപ്പൺഎഐയുമായി പങ്കാളിത്തമുണ്ടാക്കുന്നതിൽ തങ്ങൾക്ക് ആഹ്ളാദമുണ്ട്. ഓപ്പൺ എഐയ്ക്കും ടിസിഎസിനും വ്യവസായങ്ങളെ മാറ്റിയെടുക്കാനുള്ള സവിശേഷമായ ഒരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കാനും നിർമിത ബുദ്ധി യുഗത്തിൽ വിജയം നേടാനും തങ്ങൾ സംയുക്തമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.