- Trending Now:
കൊച്ചി: ടാറ്റ മോട്ടോഴ്സ് ഇന്ത്യയിൽ ആദ്യമായി 5 ടൺ ഭാര ശേഷിയുള്ള 4-ടയർ ട്രക്ക് പുറത്തിറക്കി. എൽപിടി 812 എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡൽ നഗരങ്ങളിലെ ചരക്കുനീക്കത്തിൽ കാര്യമായ മാറ്റം കൊണ്ടുവരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഫാക്ടറി ഫിറ്റഡ് എസി സൗകര്യമുള്ള എൽപിടി 812, കുറഞ്ഞ അറ്റകുറ്റപ്പണിയും ഉയർന്ന ഇന്ധനക്ഷമതയും നൽകുന്ന എസ്പിസിആർ ഡീസൽ എഞ്ചിനോടെയാണ് എത്തുന്നത്. 125 എച്ച്പി കരുത്തും 360 എൻഎം ടോർക്കും നൽകുന്ന ഈ ട്രക്ക്, 5-സ്പീഡ് ഗിയർബോക്സ്, ബൂസ്റ്റർ അസിസ്റ്റഡ് ക്ലച്ച്, ഹെവി ഡ്യൂട്ടി റേഡിയൽ ടയർ തുടങ്ങിയ സവിശേഷതകളിലൂടെ സുരക്ഷയും ഡ്രൈവിംഗ് സുഖവും ഉറപ്പാക്കുന്നു.
എൽപിടി 812 പുറത്തിറക്കിയതോടെ ഉപഭോക്തൃ ലാഭക്ഷമതയിൽ പുതിയ അധ്യായം തുറക്കുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾസ് ട്രക്ക്സ് വിഭാഗം വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗൾ പറഞ്ഞു. മെച്ചപ്പെട്ട ഇന്ധനക്ഷമതയും പ്രവർത്തന സൗകര്യവും നൽകിക്കൊണ്ട് വിപണി ആവശ്യങ്ങൾക്കനുസരിച്ചുള്ള പരിഹാരമാണ് ഈ വാഹനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഎസ്ടി പരിഷ്കരണം: വിലക്കുറവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ്... Read More
3 വർഷം/3 ലക്ഷം കിലോമീറ്റർ വാറന്റി, സമഗ്രമായ സർവീസ് ശൃംഖല, ഡിജിറ്റൽ ഫ്ലീറ്റ് എഡ്ജ് പ്ലാറ്റ്ഫോം എന്നിവയുടെ പിന്തുണയോടെ, പുതിയ എൽപിടി 812 ചരക്ക് വാഹന ഉടമകൾക്ക് ദീർഘകാല വിശ്വാസ്യതയും കുറഞ്ഞ ചെലവിലും മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.