Sections

ജിഎസ്ടി പരിഷ്‌കരണം: വിലക്കുറവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

Tuesday, Sep 09, 2025
Reported By Admin
Tata Motors Passes GST Cut Benefits to Customers

കൊച്ചി: വാണിജ്യ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതോടെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. മുപ്പതിനായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് വിലക്കിഴിവ് ലഭിക്കുക. സെപ്റ്റംബർ 22 മുതൽ പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും.

ഹെവി കൊമേഷ്യൽ വാഹനങ്ങൾക്ക് 2,80,000 രൂപ മുതൽ 4,65,000 രൂപ വരെയും, ലൈറ്റ് കൊമേഷ്യൽ വാഹനങ്ങൾക്ക് 1 ലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയും, ബസുകൾ, വാനുകൾ എന്നിവയ്ക്ക് 1,20,000 രൂപ മുതൽ 4,35,000 രൂപ വരെയും, മിനി ട്രക്കുകൾക്ക് 52,000 രൂപ മുതൽ 66,000 രൂപ വരെയും, മിനി പിക്കപ്പുകൾക്ക് 30,000 രൂപ മുതൽ 1,10,000 രൂപ വരെയും വിലക്കുറവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.

ഇന്ത്യയുടെ ഗതാഗത, ലോജിസ്റ്റിക്സ് നട്ടെല്ലിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനമാണ് വാണിജ്യ വാഹനങ്ങളുടെ ജിഎസ്ടി 18% ആയി കുറച്ചതെന്ന് ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു, പരിഷ്കാരങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ടാറ്റ മോട്ടോഴ്സ് എല്ലാ വാണിജ്യ വാഹനങ്ങളിലും ജിഎസ്ടി ഇളവിന്റെ പൂർണ്ണ ആനുകൂല്യം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് നൽകുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാണിജ്യ വാഹന ശ്രേണിയിലുടനീളം വില കുറയ്ക്കുന്നതിലൂടെ, ട്രാൻസ്പോർട്ടർമാർ, ഫ്ലീറ്റ് ഓപ്പറേറ്റർമാർ, ചെറുകിട ബിസിനസുകൾ എന്നിവരുടെ ചെലവ് കൂടുതൽ കുറയ്ക്കാൻ ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.