- Trending Now:
ടാറ്റാ സണ്‍സ് നെടുംതൂണായ രത്തന്‍ ടാറ്റയ്ക്ക് ഇന്നലെ 84 പിന്നിട്ടു
ടാറ്റ സണ്‍സിനെ കുറിച്ചും ടാറ്റയുടെ നട്ടെല്ലായ രത്തന്‍ ടാറ്റയെയും കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. കാരണം രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ടാറ്റ സണ്‍സ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ബിസിനസ്മാന്‍ എന്നതിലപ്പുറം ഒരു ഇന്‍ഡട്രിയലിസ്റ്റാണ് ടാറ്റ. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ നിഷ്പ്രയാസം എത്താനുള്ള കഴിവും കരുത്തും ഉണ്ടായിട്ടും ടാറ്റ അതിന് വേണ്ടി ശ്രമിക്കാത്തത് തന്നെ മനുഷ്യത്വമുള്ള സംരംഭകന്റെ വലിയൊരു ലക്ഷണമാണ്.
സംരംഭത്തിന്റെ എല്ലാ ഘട്ടങ്ങളിലും ധനസഹായം...അതും 20 ശതമാനം വരെ സബ്സിഡിയോടെ... Read More
ടാറ്റാ സണ്‍സ് നെടുംതൂണായ രത്തന്‍ ടാറ്റയ്ക്ക് ഇന്നലെ 84 പിന്നിട്ടു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യവും നല്‍കിയ കരുത്തും ആവേശവും ചെറുതല്ല. ഏറ്റവുമൊടുവില്‍ എയര്‍ഇന്ത്യയുടെ കൈമാറ്റത്തിന് ടെന്‍ഡര്‍ ടാറ്റ ഗ്രൂപ്പിന് കിട്ടിയപ്പോള്‍ ജനം കയ്യടിച്ചതും ആ ബിസിനസ് സാമ്രാജ്യത്തിലെ ജനകീയ പ്രതിബദ്ധതയുടെ നേരടയാളമാണ്.
ജീവിത വാര്‍ധക്യത്തിലും ഇന്ത്യന്‍ ബിസിനസ് രംഗത്തെ യുവത്വം, രത്തന്‍ ടാറ്റ പുതുതലമുറയുടെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിയെടുക്കാവുന്ന നിരവധി സന്ദേശങ്ങളും തന്റെ ജീവിതത്തിലുടനീളം പങ്കുവെച്ചിട്ടുണ്ട്. രത്തന്‍ ടാറ്റയില്‍ നിന്നും ടാറ്റ സണ്‍സില്‍ നിന്നും സംരംഭകര്‍ നിരവധി കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. അദ്ദേഹം പങ്കുവച്ച ചില സന്ദേശങ്ങളെ കുറിച്ച് അറിയാം.
NDPREM-പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ;15% സബ്സിഡി മറ്റ് ആനുകൂല്യങ്ങളും
... Read More
1. എപ്പോഴും മറ്റുള്ളവരെ പകര്‍ത്തി ജീവിക്കുന്ന മനുഷ്യന് വിജയം താല്‍ക്കാലികം മാത്രമാണ്. കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ അയാള്‍ക്ക് സാധിക്കില്ല.
2. നിങ്ങള്‍ക്ക് വേഗത്തിലാണ് നടക്കേണ്ടതെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് തന്നെ നടക്കുക. നിങ്ങള്‍ക്ക് വളരെ ദൂരത്തേക്ക് നടക്കണം എന്നുണ്ടെങ്കില്‍ ഒന്നിച്ചാണ് നടക്കേണ്ടത്.
3. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അല്ല ഞാന്‍ വിശ്വസിക്കുന്നത്. മറിച്ച്, എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാക്കുന്നതിലാണ്.
4. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ മുന്നോട്ടുള്ള പ്രയാണത്തിന് പ്രധാനമാണ്. ഇസിജിയില്‍ പോലും ഒരു നേര്‍രേഖ എന്നാല്‍ ജീവിച്ചിരിപ്പില്ല എന്നതാണ് അര്‍ത്ഥം എന്ന് ഓര്‍ക്കുക.
5. ഇരുമ്പിനെ തകര്‍ക്കാന്‍ തുരുമ്പിന മാത്രമേ സാധിക്കു. അതുപോലെ ഒരു വ്യക്തിയെ തകര്‍ക്കാന്‍ അയാളുടെ മനസ്സിന് മാത്രമേ സാധിക്കു.
6. ആളുകള്‍ നിങ്ങള്‍ക്കെതിരെ എറിയുന്ന കല്ലുകള്‍ നിങ്ങള്‍ ശേഖരിച്ച് വയ്ക്കുക. അതുപയോഗിച്ച് നിങ്ങള്‍ക്ക് ഒരു സ്മാരകം പണിയാനാവണം.
7. എപ്പോഴും ഗൗരവം പാടില്ല. ലൈഫിനെ അതേ പോലെ ആസ്വദിക്കാന്‍ ശ്രമിക്കണം.
8. അധികാരവും സമ്പത്തും അല്ല എന്റെ പ്രധാനപ്പെട്ട നേട്ടങ്ങള്‍.
9. എന്റെ ജീവിത പാതയില്‍ ചിലരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിരിക്കാം. ഒരു വ്യക്തിയെന്ന നിലയില്‍ നല്ലത് ചെയ്യാന്‍ നിലപാടുകളില്‍ അല്‍പം പോലും വിട്ടുവീഴ്ച്ച ചെയ്യാതിരുന്നയാള്‍ എന്നറിയപ്പെടാനാണ് എനിക്കിഷ്ടം.
10. ഇനി പറക്കാന്‍ കഴിയാത്തതായ ഒരു ദിവസം മാത്രമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.