Sections

NDPREM-പ്രവാസികള്‍ക്ക്‌ 30 ലക്ഷം വരെ വായ്പ;15% സബ്‌സിഡി മറ്റ് ആനുകൂല്യങ്ങളും

Saturday, Dec 25, 2021
Reported By admin
ndprem

സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഈ പദ്ധതിയില്‍ 520 പ്രവാസികള്‍ നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്

 

പ്രവാസികള്‍ക്ക് നാട്ടില്‍ സംരംഭമേഖലയിലേക്ക് കടക്കാന്‍ സഹായിക്കുന്ന നോര്‍ക്കയുടെ സംരംഭകത്വ പദ്ധതിയായ നോര്‍ക്ക പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍ഡ് അഥവ എന്‍ഡിപിആര്‍ഇഎമ്മിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് വേണ്ടി അപേക്ഷിക്കാം.

3% പലിശ സബ്ഡിയും 15% മൂലധന സബ്‌സിഡിയും അത് ഏകദേശം 3 ലക്ഷം രൂപയോളം നല്‍കുന്ന എന്‍ഡിപിആര്‍ഇഎം പദ്ധതി വഴി ഇതുവരെ സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 520 പ്രവാസികള്‍ നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

10 കോടിയോളം രൂപ സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.2 വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ മടങ്ങിയെത്തി ഇവിടെ സ്ഥിരതമാസമാക്കിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.

കേരളത്തിലങ്ങോളം ഇങ്ങോളമുള്ള 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000 ശാഖകള്‍ വഴി വായ് ലഭിക്കും.ഇതെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് https://norkaroots.org/ndprem

എസ്ബിഐ,സൗത്ത് ഇന്ത്യന്‍ ബാങ്ക്,യൂണിയന്‍ ബാങ്ക്,ഫെഡറല്‍ ബാങ്ക്,സിന്‍ഡിക്കേറ്റ് ബാങ്ക്,ബാങ്ക് ഓഫ് ബറോഡ,കേരള സ്‌റ്റേറ്റ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍,കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക്,കേരള സ്റ്റേറ്റ് പ്രവാസി ക്ഷേമ വികസനം എന്നിവയുമായി കൈകോര്‍ത്തുകൊണ്ടാണ് എന്‍ഡിപിആര്‍ഇഎം നടപ്പിലാക്കുന്നത്.

ബാങ്കുകളുടെ തീരുമാനത്തിന് അനുസൃതമായി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കും.മുടക്കമില്ലാതെ വേഗം തിരിച്ചടയ്ക്കുന്നവര്‍ക്കാണ് സബ്‌സിഡി ഇളവുകള്‍ ലഭിക്കുന്നത്.പ്രവസാസികളായ വ്യക്തികള്‍ക്ക് മാത്രമല്ല,ഇത്തരത്തില്‍ മടങ്ങിയെത്തിയവരുടെ ഒരു സംഘം രൂപീകരിച്ച സൊസൈറ്റികള്‍,ട്രസ്റ്റുകള്‍,കമ്പനികള്‍ എന്നിവയ്ക്കും പദ്ധതിക്കായി അപേക്ഷിക്കാം.

അപേക്ഷകള്‍  APPLICATION FORM

അപേക്ഷയോടൊപ്പം പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ പിഡിഎഫ് ഫോര്‍മാറ്റും,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും,വിസ പേജിന്റെ കോപ്പികളും ആവശ്യമായി വരും.എംഎസ്എംഇകള്‍,കൃഷി,വ്യവസായങ്ങള്‍,വ്യാപാര സ്ഥാപനങ്ങള്‍,സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി ഈ വായ്പ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.