- Trending Now:
കൊച്ചി: പ്രമുഖ ഡിജിറ്റൽ ലെൻഡിംഗ് ആപ്ലിക്കേഷനായ ടാറ്റ ഡിജിറ്റൽ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) വളരെ നേരത്തെയും ഫലപ്രദമായും സ്വീകരിച്ചതിലൂടെ, രാജ്യത്ത് ലോൺ ലഭ്യത വിപുലീകരിക്കുന്നതിലെ മുൻനിരക്കാരായി വളർന്നു.
ഒഎൻഡിസിയിലെ സാമ്പത്തിക സേവനങ്ങൾക്കായുള്ള ആദ്യത്തേതും വലുതുമായ ബയർ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ടാറ്റ ഡിജിറ്റൽ, കഴിഞ്ഞ 3 മാസത്തിനുള്ളിൽ വ്യക്തിഗത വായ്പകളിൽ ഒരു ദശലക്ഷത്തിലധികം അപേക്ഷകൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് ഒഎൻഡിസി നെറ്റ്വർക്കിലെ അപേക്ഷകളുടെയും ഉപയോക്താക്കളുടെയും വിതരണങ്ങളുടെയും എണ്ണത്തിലെ ഏറ്റവും വലിയ പങ്കാണ്.
ടാറ്റ ഡിജിറ്റലിൻറെ വിപുലമായ ശേഷി, ഉപഭോക്തൃ വിശ്വാസം, വ്യാപ്തി എന്നിവയുടെ നേരിട്ടുള്ള ഫലമാണ് ഈ ശ്രദ്ധേയമായ മുന്നേറ്റം. കൂടാതെ ഡിജിറ്റൽ സേവനങ്ങൾക്കായി തുറന്നതും പരസ്പര പ്രവർത്തനക്ഷമവും എല്ലാം ഉൾക്കൊള്ളുന്നതുമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുക എന്ന ഒഎൻഡിസിയുടെ പ്രധാന ദർശനവുമായി ചേർന്നാണ് ടാറ്റ ഡിജിറ്റൽ പ്രവർത്തിക്കുന്നത്. ഈ ശ്രമത്തിൽ ഏറ്റവും പ്രധാനം ടാറ്റ ന്യൂവിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന ടാറ്റ ഡിജിറ്റലിൻറെ ശക്തമായ വായ്പാ വിപണിയാണ്. ഇപ്പോൾ ഇതിൽ ഒഎൻഡിസി നെറ്റ്വർക്ക് വഴി സംയോജിപ്പിച്ച രണ്ട് എണ്ണം ഉൾപ്പെടെ 14 വായ്പാ പങ്കാളികളുണ്ട്. ഈ മൾട്ടി-ലെൻഡർ ക്രമീകരണം ശമ്പളക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും പുതുതായി ലോൺ എടുക്കുന്നവർക്കും ഉൾപ്പെടെ, കൂടുതൽ സൗകര്യപ്രദമായി മത്സരാധിഷ്ഠിത നിരക്ക് നിർണ്ണയം, ഇഷ്ടാനുസൃതമാക്കിയ വായ്പ ഓപ്ഷനുകൾ എന്നിവ ഉറപ്പാക്കുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതിനും സാമ്പത്തിക ഉത്പന്നങ്ങളിലേക്കുള്ള പ്രവേശനം എല്ലാവർക്കും സാധ്യമാക്കുന്നതിനുള്ള ടാറ്റ ഡിജിറ്റലിൻറെ പ്രതിബദ്ധതയെയാണ് ഒഎൻഡിസി നെറ്റ്വർക്കിലെ ഞങ്ങളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന് ടാറ്റ ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസസ് പ്രസിഡൻറ് ഗൗരവ് ഹസ്രതി പറഞ്ഞു. ടാറ്റ ന്യൂവിൽ ഇപ്പോൾ വ്യത്യസ്ത ഉത്പന്ന വിഭാഗങ്ങളിലായി 14 വായ്പാ ദാതാക്കൾ ഉണ്ട്. ഒഎൻഡിസി നെറ്റ്വർക്കിൻറെ ശക്തി പ്രയോജനപ്പെടുത്തി, തടസ്സരഹിതമായ ഡിജിറ്റൽ വായ്പാ അനുഭവം ലഭ്യമാക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തെ സാമ്പത്തിക പിന്നോക്ക വിഭാഗങ്ങൾക്ക് സേവനം നൽകുന്നതിനായി ടാറ്റാ ഡിജിറ്റൽ സജീവമായി പ്രവർത്തിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ ഡിജിറ്റൽ എന്നത് ഒരു ലെൻഡിംഗ് സേവന ദാതാവ് അഥവാ ഡിജിറ്റൽ ലെൻഡിംഗ് ആപ്ലിക്കേഷനാണ്. അത് ഒന്നിലധികം ലെൻഡർമാരുമായി ചേർന്ന് ഉപഭോക്താക്കൾക്ക് വിവിധ വായ്പകൾ ലഭ്യമാക്കുന്നു. ടാറ്റ ഡിജിറ്റലിൽ വായ്പ അപേക്ഷ മുതൽ വിതരണം വരെയുള്ള മുഴുവൻ പ്രക്രിയയും പൂർണ്ണമായും ഡിജിറ്റൽ രീതിയിലാണ്. ബുദ്ധിമുട്ടുള്ള പേപ്പർവർക്കുകൾ ഒന്നുമില്ല. വായ്പ വിതരണം ഏതാണ്ട് തൽക്ഷണം പ്രോസസ് ചെയ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.