- Trending Now:
കൊച്ചി: ടാറ്റ ആർബിട്രേജ് ഫണ്ടിൽ 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലം കൊണ്ട് 5,217 കോടി രൂപയുടെ നിക്ഷേപമെത്തി. ഇതിൽ 32 കോടി രൂപയും കൊച്ചിയിൽ നിന്നുള്ള നിക്ഷേപമായിരുന്നു. 2025 ജൂൺ 30-ലെ കണക്കു പ്രകാരം ടാറ്റ ആർബിട്രേജ് ഫണ്ട് കൈകാര്യം ചെയ്യുന്നത് 14,274 കോടി രൂപയുടെ ആസ്തിയാണ്.
അസോസിയേഷൻ ഓഫ് മ്യൂചൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) കണക്കു പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെ ആർബിട്രേജ് ഫണ്ടുകൾ 43,077 കോടി രൂപയാണ് നേടിയിരിക്കുന്നത്. മറ്റ് ഹൈബ്രിഡ്, ഇക്വിറ്റി പദ്ധതികളിലുള്ള നിക്ഷേപത്തെ മറികടക്കുന്നതാണിത്. അനിശ്ചിതത്വത്തിൻറെ കാലങ്ങളിലും താരതമ്യേന മികച്ച നേട്ടങ്ങൾ നൽകുന്ന നിക്ഷേപങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണിതു കാണിക്കുന്നത്.
വിപണി ചാഞ്ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ആർബിട്രേജ് ഫണ്ടുകൾ ഒരു നിക്ഷേപ അവസരമെന്ന നിലയിൽ കൂടുതൽ ശ്രദ്ധേയമാകുകയാണ്. കുറഞ്ഞ നഷ്ട സാധ്യതയുള്ള അവസരങ്ങൾ തേടുന്നവർക്കിടയിലാണിതു കൂടുതൽ ശ്രദ്ധേയമാകുന്നത്. കാഷ്, ഫ്യൂചർ വിപണികൾക്കിടയിലെ വില വ്യതിയാനം പ്രയോജനപ്പെടുത്തി മോശം സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്തുന്ന ഈ ഫണ്ടുകൾ മാനേജർമാർക്ക് ഇൻട്രാ-മന്ത് ട്രേഡിങിനായി കൂടുതൽ അവസരവും പ്രദാനം ചെയ്യുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ വിപണി ചാഞ്ചാട്ടത്തിൻറെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലാണ് ആർബിട്രേജ് ഫണ്ടുകളെന്ന് ടാറ്റ അസറ്റ് മാനേജുമെൻറ് ഫണ്ട് മാനേജർ സൈലേഷ് ജെയിൻ പറഞ്ഞു. ഇതോടൊപ്പം ഓഹരി വിപണിയിലെ നേരിട്ടുള്ള നഷ്ടസാധ്യതകളിൽ നിന്നു നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഓഹരി നികുതി റിട്ടേണുകൾ തേടുന്ന നിക്ഷേപകർക്ക് ആർബിട്രേജ് ഫണ്ട് മികച്ചൊരു അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൻ തോതിലുള്ള ചാഞ്ചാട്ടവും ഉയർന്ന റോൾ സ്പ്രെഡുകളും ആർബിട്രേജ് തന്ത്രങ്ങളിൽ നിന്നുള്ള വരുമാന സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ്. റിപോ നിരക്ക് 50 അടിസ്ഥാന പോയിൻറുകളും കാഷ് റിസർവ് നിരക്ക് 100 അടിസ്ഥാന പോയിൻറുകളും കുറച്ച റിസർവ് ബാങ്ക് നീക്കം പരമ്പരാഗത പദ്ധതികളെ അപേക്ഷിച്ച് ആർബിട്രേജ് ഫണ്ടുകളുടെ ആകർഷണം കൂടുതൽ വർധിപ്പിക്കുകയും ചെയ്തു.
ഇക്വിറ്റി മ്യൂചൽ ഫണ്ടുകളുടെ അതേ രീതിയിൽ നികുതി ചുമത്തപ്പെടുന്നതിനാൽ ആർബിട്രേജ് ഫണ്ടുകൾ നികുതി നേട്ടങ്ങളും ലഭ്യമാക്കും. അതുവഴി ഷോർട്ട് ടേം ഡെറ്റ് പദ്ധതികളേക്കാൾ, പ്രത്യേകിച്ച് ഉയർന്ന വരുമാനമുള്ളതും നികുതിക്കു ശേഷമുള്ള നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നതുമായ നിക്ഷേപകർക്ക് ഇതേറെ ഗുണമാകും. ഓഹരി വിപണിയിലെ നഷ്ടസാധ്യതകൾക്കെതിരെ കുറഞ്ഞ നഷ്ട സാധ്യതയിൽ പ്രതിരോധം തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ആർബിട്രേജ് ഫണ്ടുകൾ ഇപ്പോഴത്തെ വിപണി ചാഞ്ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ മികച്ച നിക്ഷേപ അവസരങ്ങളാണു നല്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.