Sections

രുചിവൈവിധ്യങ്ങളും സൺസെറ്റ് ക്രൂയിസുമായി ഓണമാഘോഷിക്കാൻ കൊച്ചി താജ് മലബാർ

Friday, Aug 14, 2026
Reported By Admin
Taj Malabar Kochi Announces Special Onam Packages and Sadya

കൊച്ചി: ഓണത്തെ വരവേൽക്കാൻ കൊച്ചിയിലെ താജ് മലബാർ റിസോർട്ട് ആൻഡ് സ്പായിൽ വിപുലമായ തയ്യാറെടുപ്പുകൾ. 95 വർഷത്തെ പാരമ്പര്യമുള്ള ഈ റിസോർട്ട്, കേരളത്തിൻറെ തനത് രുചികളും പൈതൃകവും ആഘോഷങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ഓണം പാക്കേജുകളാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

റിസോർട്ടിലെ പ്രധാന റെസ്റ്റോറൻറുകളിൽ ഓണത്തോടനുബന്ധിച്ച് പ്രത്യേക വിരുന്നുകൾ ഒരുക്കിയിട്ടുണ്ട്. 'പെപ്പർ' റെസ്റ്റോറൻറിൽ ഒരാൾക്ക് 3,250 രൂപ നിരക്കിൽ കേരളത്തിൻറെ തനത് ശൈലിയിലുള്ള പരമ്പരാഗത വെജിറ്റേറിയൻ ഓണസദ്യ ലഭ്യമാണ്. കൂടുതൽ വിഭവങ്ങൾ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ പ്രീമിയം സദ്യ ഒരാൾക്ക് 4,000 രൂപ നിരക്കിലും ലഭിക്കും. സീഫുഡ് പ്രേമികൾക്കായി റിസോർട്ടിൻറെ പ്രത്യേക റെസ്റ്റോറൻറായ 'റൈസ് ബോട്ടിൽ' 5,000 രൂപ നിരക്കിൽ സീഫുഡ് ഓണസദ്യയും തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൻറെ തീരദേശ രുചികൾ പൂർണമായും ആസ്വദിക്കാൻ അവസരമൊരുക്കുന്നതാണ് ഈ പ്രത്യേക സദ്യ.

കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ പാക്കേജുകളും താജ് മലബാർ അവതരിപ്പിക്കുന്നുണ്ട്. കുറഞ്ഞത് 25 പേർ അടങ്ങുന്ന സംഘങ്ങൾക്ക് ഒരാൾക്ക് 2,000 രൂപ മുതൽ ആരംഭിക്കുന്ന നിരക്കിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. പരമ്പരാഗത ഓണസദ്യയ്ക്ക് പുറമെ സൺസെറ്റ് ക്രൂയിസ്, പൈതൃകം വിളിച്ചോതുന്ന ഫോട്ടോ ബൂത്തുകൾ, പൂക്കൾ കൊണ്ടലങ്കരിച്ച ഊഞ്ഞാൽ, കായൽ പശ്ചാത്തലത്തിലുള്ള ചിത്രമെടുക്കൽ, പരമ്പരാഗത ഓണക്കളികൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പാക്കേജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓണസമ്മാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഓണം ഹാംപറുകളും റിസോർട്ട് ഒരുക്കിയിട്ടുണ്ട്. 2,500 രൂപ മുതലാണ് ഓണം ഹാംപറുകളുടെ വില ആരംഭിക്കുന്നത്. ഓണത്തിൻറെ സ്നേഹവും ഊഷ്മളതയും പങ്കുവെയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ട് വളരെ ശ്രദ്ധാപൂർവ്വമാണ് ഈ ഉത്സവകാല ഹാംപറുകൾ തയ്യാറാക്കിയിരിക്കുന്നത്.

ഓണ വിരുന്ന്, ഹാംപറുകൾ എന്നിവയുടെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി 92490 99353 എന്ന നമ്പറിലും കോർപ്പറേറ്റ് പാക്കേജുകൾക്കായി 92490 99347 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.