Sections

ഇന്ത്യൻ ബാങ്ക് ആർഎഎം വിഭാഗങ്ങളിൽ 1,220 കോടിയുടെ വായ്പ വിതരണം ചെയ്തു

Thursday, Aug 13, 2026
Reported By Admin
Indian Bank Approves ₹1,220 Crore Loans Across RAM Segments

മുംബൈ: ഇന്ത്യൻ ബാങ്ക് റീട്ടെയിൽ, കാർഷിക, എംഎസ്എംഇ (ആർഎഎം) വിഭാഗങ്ങളിലായി 1,220 കോടിയുടെ വായ്പാ അനുമതിപത്രങ്ങൾ വിതരണം ചെയ്തു. ബാങ്കിന്റെ 120-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ മേഖലകളെ ഉൾപ്പെടുത്തി മുംബൈയിൽ സംഘടിപ്പിച്ച മെഗാ ഡിസ്ബേഴ്സ്മെന്റ് ആൻഡ് കസ്റ്റമർ ഔട്ട്റീച്ച് ക്യാമ്പിലാണ് വിതരണം.

ബാങ്ക് എംഡിയും സിഇഒയുമായ ബിനോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ കൈമാറി. ആകെ വായ്പയിൽ എംഎസ്എംഇ വിഭാഗത്തിന് 615 കോടി രൂപയാണ് അനുവദിച്ചത്. സംരംഭകർക്കും എംഎസ്എംഇ മേഖലയിലെ വളർച്ചയ്ക്കും ബാങ്ക് നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.

സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് സിഎസ്ആർ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മുംബൈയിലെ വിക്ടോറിയ മെമ്മോറിയൽ സ്കൂൾ ഫോർ ദ ബ്ലൈൻഡിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അടിസ്ഥാന സൗകര്യ ഉപകരണങ്ങളും ബാങ്ക് സംഭാവന ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മിനി ടി.എം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കായിക പ്രവർത്തനങ്ങളുടെ വികസനത്തിനായി സാമ്പത്തിക സഹായവും നൽകി.
ഇന്ത്യൻ ബാങ്ക് ആർഎഎം വിഭാഗങ്ങളിൽ 1,220 കോടിയുടെ വായ്പ വിതരണം ചെയ്തു

മുംബൈ, ഓഗസ്റ്റ് 12: ഇന്ത്യൻ ബാങ്ക് റീട്ടെയിൽ, കാർഷിക, എംഎസ്എംഇ (ആർഎഎം) വിഭാഗങ്ങളിലായി 1,220 കോടിയുടെ വായ്പാ അനുമതിപത്രങ്ങൾ വിതരണം ചെയ്തു. ബാങ്കിന്റെ 120-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ മേഖലകളെ ഉൾപ്പെടുത്തി മുംബൈയിൽ സംഘടിപ്പിച്ച മെഗാ ഡിസ്ബേഴ്സ്മെന്റ് ആൻഡ് കസ്റ്റമർ ഔട്ട്റീച്ച് ക്യാമ്പിലാണ് വിതരണം.

ബാങ്ക് എംഡിയും സിഇഒയുമായ ബിനോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ കൈമാറി. ആകെ വായ്പയിൽ എംഎസ്എംഇ വിഭാഗത്തിന് 615 കോടി രൂപയാണ് അനുവദിച്ചത്. സംരംഭകർക്കും എംഎസ്എംഇ മേഖലയിലെ വളർച്ചയ്ക്കും ബാങ്ക് നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.

സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് സിഎസ്ആർ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മുംബൈയിലെ വിക്ടോറിയ മെമ്മോറിയൽ സ്കൂൾ ഫോർ ദ ബ്ലൈൻഡിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അടിസ്ഥാന സൗകര്യ ഉപകരണങ്ങളും ബാങ്ക് സംഭാവന ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മിനി ടി.എം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കായിക പ്രവർത്തനങ്ങളുടെ വികസനത്തിനായി സാമ്പത്തിക സഹായവും നൽകി.ഇന്ത്യൻ ബാങ്ക് ആർഎഎം വിഭാഗങ്ങളിൽ 1,220 കോടിയുടെ വായ്പ വിതരണം ചെയ്തു

മുംബൈ, ഓഗസ്റ്റ് 12: ഇന്ത്യൻ ബാങ്ക് റീട്ടെയിൽ, കാർഷിക, എംഎസ്എംഇ (ആർഎഎം) വിഭാഗങ്ങളിലായി 1,220 കോടിയുടെ വായ്പാ അനുമതിപത്രങ്ങൾ വിതരണം ചെയ്തു. ബാങ്കിന്റെ 120-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ മേഖലകളെ ഉൾപ്പെടുത്തി മുംബൈയിൽ സംഘടിപ്പിച്ച മെഗാ ഡിസ്ബേഴ്സ്മെന്റ് ആൻഡ് കസ്റ്റമർ ഔട്ട്റീച്ച് ക്യാമ്പിലാണ് വിതരണം.

ബാങ്ക് എംഡിയും സിഇഒയുമായ ബിനോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ കൈമാറി. ആകെ വായ്പയിൽ എംഎസ്എംഇ വിഭാഗത്തിന് 615 കോടി രൂപയാണ് അനുവദിച്ചത്. സംരംഭകർക്കും എംഎസ്എംഇ മേഖലയിലെ വളർച്ചയ്ക്കും ബാങ്ക് നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ബാങ്ക് അറിയിച്ചു.

സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്ക് സിഎസ്ആർ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മുംബൈയിലെ വിക്ടോറിയ മെമ്മോറിയൽ സ്കൂൾ ഫോർ ദ ബ്ലൈൻഡിന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അടിസ്ഥാന സൗകര്യ ഉപകരണങ്ങളും ബാങ്ക് സംഭാവന ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മിനി ടി.എം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കായിക പ്രവർത്തനങ്ങളുടെ വികസനത്തിനായി സാമ്പത്തിക സഹായവും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.