Sections

സാഫിൻ റൈസ് കമ്മ്യൂണിറ്റി റൺ : ടെക്നോപാർക്കിൽ ഓഗസ്റ്റ് 16 ന്

Friday, Aug 14, 2026
Reported By Admin
Saffin Rise 2026 Community Run to Be Held at Technopark

തിരുവനന്തപുരം: പ്രമുഖ എഐ പ്ലാറ്റ് ഫോം കമ്പനിയായ സാഫിൻ സംഘടിപ്പിക്കുന്ന 'സാഫിൻ റൈസ്-2026' കമ്മ്യൂണിറ്റി റണ്ണിൻറെ രണ്ടാം പതിപ്പിന് ടെക്നോപാർക്ക് വേദിയാകും.

ടെക്നോപാർക്ക് ഫേസ് 3 ൽ ഓഗസ്റ്റ് 16 ന് നടക്കുന്ന പരിപാടി രാവിലെ 6 ന് ജില്ലാ കളക്ടർ അനു കുമാരി ഫ്ളാഗ് ഓഫ് ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനവും ആദരിക്കലും വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറുമായ അരുൺ വിജയൻ നിർവഹിക്കും.

'നല്ല നാളേയ്ക്കായി എഐ: ആരോഗ്യപൂർണമായ ഭാവിയിലേക്ക്' എന്നതാണ് പരിപാടിയുടെ പ്രമേയം. സാങ്കേതികവിദ്യ, ക്ഷേമം, സമൂഹം എന്നിവയെ സഫിൻ റൈസ് 2026 ഒരുമിച്ച് കൊണ്ടുവരും. ഇത്തവണത്തേത് 'സാഫിൻ റൈസിൻറെ' രണ്ടാം പതിപ്പാണ്.

എൻഡ്യൂറൻസ് റൺ (10 കിലോമീറ്റർ), ചലഞ്ച് റൺ (5 കിലോമീറ്റർ), ഫാമിലി ഫൺ റൺ (2 കിലോമീറ്റർ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ, തുടക്കക്കാർ തുടങ്ങി എല്ലാവർക്കും പരിപാടിയിൽ പങ്കാളികളാകാം.

ടെക്നോപാർക്ക് കാമ്പസ്, കഴക്കൂട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലൂടെയാണ് ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. ഓട്ടത്തിലുടനീളം എനർജി സോണുകൾ, ഹൈഡ്രേഷൻ പോയിൻറുകൾ, സംഗീതം, ചിയറിംഗ് സോണുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

കമ്പനിയുടെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ പ്രതിബദ്ധതയുടെ ഭാഗമായാണ് സാഫിൻ റൈസ് സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്കുമായി സാങ്കേതിക ആവാസവ്യവസ്ഥയെയും സമൂഹത്തെയും ഒരുമിച്ച് കൊണ്ടുവരാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.

കാനഡയിലെ ടൊറൻറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഫിൻ, നിയന്ത്രിത സ്ഥാപനങ്ങൾക്കായുള്ള ഒരു എഐ പ്ലാറ്റ് ഫോം കമ്പനിയാണ്. 20 വർഷത്തിലധികം പ്രവർത്തനപരിചയമുള്ള സാഫിൻ സാങ്കേതിക വിദ്യയിലൂടെ കൃത്യതയാർന്ന തീരുമാനങ്ങളെടുക്കാനും മികച്ചരീതിയിൽ പ്രവർത്തിക്കാനും കമ്പനികളെ സഹായിക്കുന്നു.

ഏജൻറിക് പ്രവർത്തനങ്ങൾക്കായുള്ള എൻഡ്-ടു-എൻഡ് ഏജൻറ് ഓർക്കസ്ട്രേഷൻ പ്ലാറ്റ് ഫോമായ സാഫിൻ എഐഒഎസ്, ഉൽപ്പന്നം, വിലനിർണ്ണയം, ഓഫറുകൾ, ബില്ലിംഗ് തുടങ്ങിയവയ്ക്കായുള്ള എഐ അധിഷ്ഠിത ബാങ്കിംഗ് പ്ലാറ്റ് ഫോമായ സാഫിൻ ബാങ്കിംഗ് , ഡാറ്റ, ഇവൻറുകൾ, സേവനങ്ങൾ, ആപ്ലിക്കേഷനുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ് ഫോമായ സാഫിൻ ഐഒ എന്നിവ സാഫിൻറെ പ്രധാന പ്ലാറ്റ് ഫോമുകളാണ്.

ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കുന്നതിൻറെ ഭാഗമായി തിരുവനന്തപുരത്തും ചെന്നൈയിലും സാഫിൻറെ ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ (ജിസിസി) പ്രവർത്തിക്കുന്നു. ആഗോളതലത്തിലുള്ള കമ്പനിയുടെ വളർച്ചയ്ക്കും, സാങ്കേതികവിദ്യ, ഉപഭോക്താക്കൾ എന്നിവയ്ക്കും വലിയ സംഭാവന നൽകാൻ ജിസിസികൾ സഹായകമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.