Sections

ക്ലബ് മഹിന്ദ്ര റിസോർട്ടുകളിൽ 'ഒരുമിച്ചോണം' ആഘോഷിക്കാം

Thursday, Aug 13, 2026
Reported By Admin
Club Mahindra Announces Onam Celebrations Across Kerala Resorts

കൊച്ചി: ഈ ഓണക്കാലത്ത് ഒത്തുചേരലിന്റെ സന്തോഷം പങ്കിടാൻ 'ഒരുമിച്ചോണം' എന്ന പ്രത്യേക ഓണാഘോഷം സംഘടിപ്പിക്കാൻ ക്ലബ് മഹിന്ദ്ര. അരൂക്കുറ്റി, ചെറായി, അഷ്ടമുടി, മൂന്നാർ, തേക്കടി എന്നിവിടങ്ങളിലെ ക്ലബ് മഹിന്ദ്ര റിസോർട്ടുകളിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ, അത്തപ്പൂക്കളം, എന്നിവയും ഉറിയടി, വടംവലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ പരമ്പരാഗത കളികളും വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

ചെറായിലെ ക്ലബ് മഹിന്ദ്രയിൽ മാവേലിയെ ഉൾപ്പെടുത്തിയുള്ള പരമ്പരാഗത ശിക്കാര വള്ളത്തിലെ യാത്രയോടെയാണ് അതിഥികളെ വരവേൽക്കുക. ക്ലബ് മഹിന്ദ്ര അരൂക്കുറ്റി, അഷ്ടമുടി റിസോർട്ടുകളിൽ പകൽ സമയങ്ങളിൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന 'ഡേക്കേഷൻ' സൗകര്യവുമുണ്ട്. ക്ലബ് മഹിന്ദ്ര അരൂക്കുറ്റിയിൽ ഓഗസ്റ്റ് 16 മുതൽ 10 ദിവസത്തേക്ക് പരമ്പരാഗത ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാകും അതിഥികളെ സ്വീകരിക്കുക. മൂന്നാർ, തേക്കടി റിസോർട്ടുകളിലും വിപുലമായ ഓണാഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

ചെറായി, മൂന്നാർ, തേക്കടി, അരൂക്കുറ്റി റിസോർട്ടുകളിൽ ഓഗസ്റ്റ് 31 വരെയാണ് ആഘോഷങ്ങൾ. അഷ്ടമുടിയിലെ പരിപാടികൾ സെപ്റ്റംബർ 7 വരെ ഉണ്ടായിരിക്കും. എല്ലാ റിസോർട്ടുകളിലും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയാണ് ഈ സേവനങ്ങൾ ലഭ്യമാകുക. ഒരാൾക്ക് 999 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.