Sections

'ഇന്ത്യ എന്റെ ഭാഗം തന്നെ, എവിടെപ്പോയാലും അത് ഒപ്പമുണ്ടാവും'; സുന്ദര്‍ പിച്ചൈ

Saturday, Dec 03, 2022
Reported By admin
sundar pichai

പദ്മഭൂഷന്‍ ബഹുമതിക്കു നന്ദി അറിയിച്ചുകൊണ്ട് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ എഴുതി

 
''ഇന്ത്യ എന്റെ ഭാഗം തന്നെയാണ്. എവിടെപ്പോയാലും അത് ഒപ്പമുണ്ടാകും'' - രാജ്യം നല്‍കിയ പദ്മഭൂഷന്‍ ബഹുമതിക്കു നന്ദി അറിയിച്ചുകൊണ്ട് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ബ്ലോഗില്‍ എഴുതി. സാന്‍ ഫ്രാന്‍സിസ്‌കോയില്‍, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധുവില്‍നിന്ന് ഇന്നലെയാണ് പിച്ചൈ ബഹുമതി ഏറ്റുവാങ്ങിയത്.

''ഈ വലിയ ബഹുമതിക്ക് ഞാന്‍ ഇന്ത്യയിലെ സര്‍ക്കാരിനോടും ജനങ്ങളോടും വളരെയേറെ കൃതജ്ഞത അറിയിക്കുന്നു. ഇന്ത്യ എന്റെയൊരു ഭാഗം തന്നെയാണ്. ഞാന്‍ എവിടെപ്പോയാലും അത് ഒപ്പമുണ്ട്. അറിവിനും പഠനത്തിനും പ്രോല്‍സാഹനം നല്‍കുന്ന ഒരു കുടുംബത്തില്‍ ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. '' സുന്ദര്‍ പിച്ചൈ എഴുതി.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ടി.വി.നാഗേന്ദ്രപ്രസാദും സുന്ദര്‍ പിച്ചൈയുടെ കുടുംബാംഗങ്ങളും പദ്മഭൂഷന്‍ സമ്മാന ചടങ്ങില്‍ പങ്കെടുത്തു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.