Sections

സബ്‌സിഡിയോടെ കൃഷിയിടത്തില്‍ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാം; അപേക്ഷ ക്ഷണിച്ചു

Friday, Mar 04, 2022
Reported By Admin

ചെറുകിട നാമമാത്ര കര്‍ഷര്‍ക്ക് പദ്ധതിച്ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നു

 

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ധിപ്പിക്കുക, ഉയര്‍ന്ന ഉല്‍പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സബ്‌സിഡിയോടു കൂടി സ്ഥാപിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു.

ഈ പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാക്കാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു.  ചെറുകിട നാമമാത്ര കര്‍ഷര്‍ക്ക് പദ്ധതിച്ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.