- Trending Now:
കേന്ദ്രസര്‍ക്കാര്‍ 2016ല്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി ആവിഷ്‌കരിച്ചതിന് ശേഷം രാജ്യത്ത് 60,000 സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും 6.5 ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടെന്നും ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി) സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു. ഓരോ സ്റ്റാര്‍ട്ടപ്പും ശരാശരി 11 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
അടുത്ത നാലുവര്‍ഷത്തിനകം 50,000 സ്റ്റാര്‍ട്ടപ്പുകളെ കൂടി രജിസ്റ്റര്‍ ചെയ്യിക്കുകയും 20 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂന്നുവര്‍ഷം ആദായനികുതി ഇളവ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ. ഇതുവരെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ 45 ശതമാനം രണ്ടും മൂന്നുംനിര നഗരങ്ങളിലാണ്. 45 ശതമാനം സ്റ്റാര്‍ട്ടപ്പുകളുടെയും സ്ഥാപകര്‍ വനിതകളാണ്. രാജ്യത്തെ 736 ജില്ലകളില്‍ 630ലും സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
നിക്ഷേപകരുമായി ബന്ധപ്പെടാനും മൂലധനം സ്വരൂപിക്കാനും അവസരമൊരുക്കി കേരള സര്‍ക്കാര്‍... Read More
2016ല്‍ കേന്ദ്രം സിഡ്ബിക്ക് കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 10,000 കോടി രൂപയുടെ ഫണ്ട്സ് ഒഫ് ഫണ്ട് രൂപീകരിച്ചിരുന്നു. മൂലധനസഹായം നല്‍കുകയാണ് ലക്ഷ്യം. പദ്ധതിവഴി ഇതിനകം 6,500 കോടി രൂപ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.