Sections

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് താങ്ങായി 1 കോടി വരെ നല്‍കുന്ന കേരള സര്‍ക്കാര്‍ പദ്ധതി

Friday, Dec 03, 2021
Reported By Aswathi Nurichan
startup

സ്റ്റാര്‍ട്ടപ്പുകളെ ഘട്ടം ഘട്ടമായി വളര്‍ച്ച നേടുന്നതിന് പ്രാപ്തമാക്കുകയാണ് പദ്ധതി ലക്ഷ്യം
 

സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും സഹായം നല്‍കുന്നതിനുള്ള പദ്ധതിയാണ് സ്റ്റാര്‍ട്ട്പ്പ് കേരള കോപ്രിഹെന്‍സീവ് സ്‌കീം. ഫിനാന്‍സിംഗ് പര്‍ച്ചേസ് ഓര്‍ഡറുകള്‍, വെഞ്ച്വര്‍ ഡെറ്റ് മുതലായവ സൗകര്യങ്ങള്‍ ഒരുക്കി സ്റ്റാര്‍ട്ടപ്പുകളെ ഘട്ടം ഘട്ടമായി വളര്‍ച്ച നേടുന്നതിന് പ്രാപ്തമാക്കുകയാണ് പദ്ധതി ലക്ഷ്യം. എല്ലാ നിര്‍മ്മാണ/സേവന മേഖല/ IT/ ITES പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും ധനസഹായം ലഭിക്കും. പ്രോട്ടോടൈപ്പ് വികസനം, ഉല്‍പ്പന്ന പരീക്ഷണങ്ങള്‍, വിപണി പ്രവേശനം, വാണിജ്യവല്‍ക്കരണം, സ്‌കെയിലിംഗ് തുടങ്ങിയവയായിരിക്കണം സ്റ്റാര്‍ട്ടപ്പുകളുടെ ദൗത്യം.

യോഗ്യതാ മാനദണ്ഡം 

1. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍/ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) GOI-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍.
2. വായ്പ അനുവദിക്കുന്ന സമയത്ത് സ്റ്റാര്‍ട്ടപ്പിലെ ഇന്ത്യന്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം കുറഞ്ഞത് 51% ആയിരിക്കണം.
3. സ്റ്റാര്‍ട്ടപ്പ് അതിന്റെ പ്രധാന ഉല്‍പ്പന്നത്തിലോ സേവനത്തിലോ ബിസിനസ് മോഡലിലോ വിതരണ മോഡലിലോ ടാര്‍ഗെറ്റു ചെയ്തിരിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിനായി സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കണം.
4. പ്രായോഗികവും വിപണിയില്‍ യോജിച്ചതുമായ ഉല്‍പ്പന്നം/സേവനം. 
5. ബിസിനസ്സ് മോഡല്‍ ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോ സമ്പത്ത് സൃഷ്ടിക്കുന്നതോ ആയിരിക്കണം.
 

അധിക യോഗ്യതാ വ്യവസ്ഥകള്‍

ഉല്‍പ്പാദനം:

1. ഉല്‍പ്പന്നത്തിന് സാധ്യതയുള്ള വിപണി ഉണ്ടായിരിക്കണം.
2. സ്ഥാപനത്തിന് വ്യക്തമായ വില്‍പ്പന പ്ലാന്‍ ഉണ്ടായിരിക്കണം
3. കെഎഫ്‌സിയുടെ സഹായം 25 ലക്ഷം രൂപ വരെ ലഭിക്കും. ലോണ്‍/ ഗ്രാന്റ്/ സമ്മാനത്തുക/ ഇക്വിറ്റി ഫണ്ടിംഗ്/ എയ്ഞ്ചല്‍ ഫണ്ടിംഗ്/ വെഞ്ച്വര്‍ ക്യാപിറ്റല്‍/ മറ്റ് ധനസഹായം എന്നിങ്ങനെ ഇതിനകം ലഭിച്ച സഹായം അര്‍ഹമായ തുകയില്‍ എത്തുന്നതിന് പരിഗണിക്കും.
4. മറ്റ് ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നുള്ള ക്രെഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍. 

വാണിജ്യവല്‍ക്കരണം:

1. ഉല്‍പ്പന്നം വാണിജ്യവത്കരിക്കാനുള്ള ഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പ് എത്തിയിരിക്കണം.
2. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പന്നം വിപണനം ചെയ്യാന്‍ കഴിയണം.
3. സ്ഥാപനത്തിന് വ്യക്തമായ വില്‍പ്പന പ്ലാന്‍ ഉണ്ടായിരിക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയില്‍ നിന്ന് പണം ലഭിക്കുന്ന തരത്തിലായിരിക്കണം.
4. മറ്റ് ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നുള്ള ക്രെഡിറ്റ് റിപ്പോര്‍ട്ട ഉണ്ടെങ്കില്‍.

സ്‌കെയില്‍ അപ്പ്

1. വരുമാനം കിട്ടിത്തുടങ്ങിയിരിക്കണം.
2. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പ് എത്തിയിരിക്കണം.
3. ഉല്‍പ്പന്നത്തിന് സാധ്യതയുള്ള വിപണി ഉണ്ടായിരിക്കണം.
സ്ഥാപനത്തിന് വ്യക്തമായ വില്‍പ്പന പ്ലാന്‍ ഉണ്ടായിരിക്കുകയും ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയില്‍ നിന്ന് പണം ലഭിക്കുന്ന തരത്തിലായിരിക്കണം.
4. മറ്റ് ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നുള്ള ക്രെഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍.  

സഹായത്തിന്റെ ഉദ്ദേശം

വര്‍ക്ക്ഷോപ്പ് സജ്ജീകരിക്കുക, ആവശ്യമായ യന്ത്രസാമഗ്രികള്‍ വാങ്ങുക, കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, സോഫ്റ്റ്വെയര്‍, അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുക, അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുക, പ്രവര്‍ത്തന ഫണ്ടുകള്‍ (വാടക/ വൈദ്യുതി/ ശമ്പളം), പ്രവര്‍ത്തന മൂലധനം, ക്ലൗഡ് ചെലവുകള്‍, ലൈസന്‍സുകള്‍, പെര്‍മിറ്റുകള്‍, കണ്‍സള്‍ട്ടന്‍സി ചാര്‍ജുകള്‍, വിപണന ചെലവുകള്‍, പ്രാഥമികവും ആരംഭത്തിന് മുമ്പുള്ള ചെലവുകള്‍, നടപ്പാക്കല്‍ കാലയളവിലെ പലിശ തുടങ്ങിയവയ്്ക്കാണ് സഹായം നല്‍കുന്നത്.

സഹായത്തിന്റെ സ്വഭാവം

ടേം ലോണ്‍/ പ്രവര്‍ത്തന മൂലധനം

വര്‍ക്ക്ഷോപ്പ്, മെഷിനറി വാങ്ങല്‍, കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, സോഫ്റ്റ്വെയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിക്കല്‍, ക്ലൗഡ് ചെലവുകള്‍, ഒറ്റത്തവണ ലൈസന്‍സ് ഫീസ്, പ്രാരംഭ പെര്‍മിറ്റുകള്‍, കണ്‍സള്‍ട്ടന്‍സി ചാര്‍ജുകള്‍, ഒറ്റത്തവണ വിപണന ചെലവുകള്‍, പ്രാഥമിക, പ്രിഓപ്പറേറ്റീവ് ചെലവുകള്‍, നടപ്പാക്കല്‍ കാലയളവിലെ പലിശ എന്നിവയ്ക്കാണ് ടേം ലോണ്‍ ലഭിക്കുന്നത്.

ശമ്പളം, വാടക, വൈദ്യുതി, പദ്ധതിയുടെ ദൈനംദിന നടത്തിപ്പിന് ആവശ്യമായ ചെലവുകള്‍, വിപണന ചെലവുകള്‍, മറ്റ് ചെലവുകള്‍ തുടങ്ങിയവയ്ക്കാണ് പ്രവര്‍ത്തന മൂലധന വായ്പ ലഭിക്കുന്നത്

ഓരോ ഘട്ടത്തിനും പരമാവധി സഹായം ഇനിപ്പറയുന്നതായിരിക്കും:

ഉത്പാദനം : 25 ലക്ഷം
വാണിജ്യവല്‍ക്കരണം: 50 ലക്ഷം രൂപ
സ്‌കെയിലിംഗ് അപ്പ്: 100 ലക്ഷം രൂപ
 
ഓരോ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ 90 ശതമാനം പദ്ധതിയിലൂടെ ലഭിക്കും. കൂടാതെ ഓരോ ഘട്ടത്തിനും പ്രത്യേകം വായ്പ പരിഗണിക്കും.
CMEDP-ന് ബാധകമായ പലിശ നിരക്കുകള്‍ക്കനുസരിച്ചാണ് വായ്പ ലഭിക്കുക. എന്നാല്‍  മറ്റ് നിബന്ധനകളും വ്യവസ്ഥകളും ഈ സ്‌കീം അനുസരിച്ചായിരിക്കും. ടേം ലോണ്‍ 12 മാസത്തെ മൊറട്ടോറിയം കാലയളവ് ഉള്‍പ്പെടെ പരമാവധി തിരിച്ചടവ് കാലയളവ് 60 മാസമായിരിക്കും.പ്രവര്‍ത്തന മൂലധനം 12 മാസത്തെ മൊറട്ടോറിയം ഉള്‍പ്പെടെ പരമാവധി 60 തവണകളായി തിരിച്ചടക്കേണ്ടതാണ്.

ഇനിപ്പറയുന്ന രീതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂന്നു തരത്തിലുള്ള അധിക വായപ ലഭിക്കും

1. പര്‍ച്ചേസ് ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നതിനുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ക്കുള്ള ധനസഹായം 
2. ഐടി ഹാര്‍ഡ്വെയര്‍ ആന്റ് സോഫ്റ്റ്വെയര്‍ സംരംഭങ്ങള്‍ക്കുള്ള വെഞ്ച്വര്‍ ഡെറ്റ് ഫണ്ടിംഗ്
3. യുഎന്‍ഒ നിര്‍ദ്ദേശിച്ചതും സര്‍ക്കാര്‍ വകുപ്പുകള്‍ ആവശ്യപ്പെടുന്നതുമായ സാമൂഹിക പ്രസക്തമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സീഡ് വായ്പ സഹായം

എങ്ങനെ അപേക്ഷിക്കാം?
 
സ്റ്റാര്‍ട്ടപ്പുകള്‍ www.kfc.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ആപ്ലിക്കേഷനില്‍ കെഎഫ്സി ആവശ്യമായ സ്‌ക്രീനിംഗ് നടത്തും. സ്റ്റാര്‍ട്ടപ്പ് ലോണ്‍ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിന് കെഎഫ്സി ഡൊമെയ്ന്‍ പരിജ്ഞാനമുള്ള വിദഗ്ധരുടെ സഹായം സ്വീകരിക്കും. അനുമതി വിദഗ്ധ സമിതി പരിഗണിക്കും.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.