Sections

'എരിവുള്ള ഭക്ഷണത്തോടൊപ്പം സ്പ്രൈറ്റ്'; പുതിയ കാമ്പയിൻ ശ്രദ്ധേയമാകുന്നു

Thursday, Aug 28, 2025
Reported By Admin
Sprite Launches Spicy Food Campaign in India

കൊച്ചി: ഇന്ത്യക്കാരുടെ എരിവുള്ള ഭക്ഷണത്തോടുള്ള സ്നേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്പ്രൈറ്റിന്റെ പുതിയ പരസ്യം. 'സ്പൈസി കോ ദെ സ്പ്രൈറ്റ് കാ തഡ്ക' എന്ന പുതിയ പ്രചാരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ എരിവിനോടുള്ള പ്രിയത്തെ ആഘോഷമാക്കുകയാണ് പുതിയ കാമ്പയിൻ. എരിവുള്ള ഭക്ഷണത്തോടൊപ്പം സ്പ്രൈറ്റ് ചേർന്നാൽ രുചി ഏറുമെന്ന് സ്പ്രൈറ്റ് പരസ്യത്തിലൂടെ വ്യക്തമാക്കുന്നു.

യുവതാരമായ ശർവരിയും ഹാസ്യനടൻ സുനിൽ ഗ്രോവറും പ്രധാന കഥാപാത്രങ്ങളാകുന്ന പരസ്യ ചിത്രത്തിൽ, റെസ്റ്റോറന്റിലെ രസകരമായ സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്ക് സ്പൈസി ഭക്ഷണത്തോട് വലിയ ഇഷ്ടമാണ്, എന്നാൽ അതിനൊപ്പം ശരിയായ പാനീയം വേണമെന്നും സ്പ്രൈറ്റ് അതിന് യോജിച്ചതാണ് നാരങ്ങ രുചിയുള്ള സ്പ്രൈറ്റ് എന്നും, എരിവിനൊപ്പം മറ്റൊരു അനുഭവം പ്രധാനം ചെയ്യുമെന്നും കോക്ക കോള ഇന്ത്യ, സൗത്ത് വെസ്റ്റ് ഏഷ്യ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുമേലി ചാറ്റർജി പറഞ്ഞു.

ഒരു ബ്രാൻഡ് എന്ന നിലയിൽ സ്പ്രൈറ്റ് എപ്പോഴും പുതു തലമുറകളുമായി ബന്ധപ്പെടാൻ ലക്ഷ്യമിടുന്നുവെന്നും, ഈ പരസ്യ ചിത്രം അതിനുള്ള മറ്റൊരു ഉത്തമ ഉദാഹരണമാണെന്നും എരിവുള്ള ഭക്ഷണങ്ങളെ സ്പ്രൈറ്റിനൊപ്പം ചേർക്കുന്നത് രുചി കൂടുതൽ മെച്ചപ്പെടുത്തുന്നുവെന്നും യുവതാരം ശർവരി പറഞ്ഞു. സ്പൈസി ഭക്ഷണം എനിക്ക് ഇഷ്ടമാണെന്നും, അതിനൊപ്പം സ്പ്രൈറ്റ് യോജിക്കുന്നുവെന്നും ഈ പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ തന്നെ സ്പ്രൈറ്റ് ഇത് തെളിയിച്ചതാണെന്നും സുനിൽ ഗ്രോവർ പറഞ്ഞു.

ഇത് ഒരു കാമ്പയിനല്ല മറിച്ച് സ്പൈസി ഭക്ഷണം ആസ്വദിക്കാനുള്ള ക്ഷണമാണെന്ന് ഒഗിൽവി ഇന്ത്യയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസർ സുകേഷ് നായക് പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി സ്നാക്സ് ബ്രാൻഡുകളായ ചിങ്സ്, മാസ്റ്റർചൗ, ബിംഗോ, ജോലോചിപ്സ്, വൗ ചൈന, ടൂ യം തുടങ്ങിയ ബ്രാൻഡുകളുമായി സ്പ്രൈറ്റ് സഹകരിക്കുന്നുണ്ട്. സ്പൈസി ഭക്ഷണത്തോടൊപ്പം സ്പ്രൈറ്റ് എന്നതാണ് പുതിയ തരംഗം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.