Sections

ഖാദി തുണിത്തരങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്

Thursday, Feb 09, 2023
Reported By Admin
Khadi Products

ഖാദി ഉത്പന്നങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ്


ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിലെ വില്പന കേന്ദ്രങ്ങളിൽ ഫെബ്രുവരി 14 വരെ ഗവ. സ്പെഷ്യൽ റിബേറ്റ് നൽകുന്നു. 20 മുതൽ 30 ശതമാനം വരെയാണ് റിബേറ്റ്. ഖാദി ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ്,  കോങ്ങാട് മുനിസിപ്പൽ കോംപ്ലക്സ്, തൃത്താല, കുമ്പിടി ഖാദി ഷോറൂമുകളിലും മണ്ണൂർ,ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി ഗ്രാമസൗഭാഗ്യകളിലും സ്പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഖാദി കോട്ടൺ, സിൽക്ക്, മനില, ഷർട്ടിങ് തുണിത്തരങ്ങൾ മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. സർക്കാർ-അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ക്രെഡിറ്റ് സൗകര്യം ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ-0491-2534392.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.