Sections

ഖാദി തുണിത്തരങ്ങൾക്ക് 30% വരെ സ്‌പെഷ്യൽ റിബേറ്റ്

Monday, Mar 13, 2023
Reported By Admin

ഖാദി റിബേറ്റ്


ഖാദി തുണിത്തരങ്ങൾക്ക് മാർച്ച് 13 മുതൽ 17 വരെ 30% വരെ സ്പെഷ്യൽ റിബേറ്റ് . കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഷോറൂമുകളിൽ സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ചാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.തൊടുപുഴ കെ.ജി.എസ് മാതാ ആർക്കേഡ് , തൊടുപുഴ കെ.ജി.എസ് പൂമംഗലം ബിൽഡിംഗ് , കട്ടപ്പന കെ.ജി.എസ് ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിലെ ഷോറൂമുകളിൽ ഈ ആനുകൂല്യം ലഭിക്കും. ഖാദി കോട്ടൺ, സിൽക്ക് തുണിത്തരങ്ങൾ, സാരികൾ , റെഡിമെയ്ഡ് ഷർട്ടുകൾ , ബെഡ്ഷീറ്റുകൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് വിലക്കുറവിൽ വാങ്ങാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.