- Trending Now:
ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്നും വികസനത്തിന്റെ അത്യുന്നതിയിലേക്ക് കുതിച്ചുയര്‍ന്ന രാജ്യം
1950 ജൂണ്‍ മാസത്തിലാണ് ഒരേ പേരിലുള്ള രണ്ട് രാജ്യങ്ങള്‍ പരസ്പരം രക്തരൂക്ഷിതമായ യുദ്ധം നടത്തിയത്, അതിന്റെ ഫലമോ, 68 വര്‍ഷം പിന്നിട്ടിട്ടും ഈ യുദ്ധത്തിന്റെ അടയാളങ്ങള്‍ ഇന്നും വ്യക്തമായി കാണാന്‍ കഴിയുന്നു എന്നതാണ്.മൂന്ന് വര്‍ഷം നീണ്ടുനിന്ന ഈ യുദ്ധത്തില്‍ ഒരു വശത്ത് ദക്ഷിണ കൊറിയയും മറുവശത്ത് ഉത്തര കൊറിയ യുമായിരുന്നു പരസ്പരം പോരടിച്ചത്. അമേരിക്ക ദക്ഷികൊറിയക്കൊപ്പവും ചൈനയും സോവിയറ്റ് യൂണിയനും വടക്കന്‍ കൊറിയക്കൊപ്പവുമായിരുന്നു നിലകൊണ്ടത്.പരമ്പരാഗത ശത്രുക്കളായിരുന്ന യുഎസും സോവിയറ്റ് യൂണിയനും കൊറിയന്‍ ഉപദ്വീപ് അവരുടെ പുതിയ യുദ്ധക്കളമായി മാറ്റി.1953 ജൂലൈ 27 ന് യുദ്ധം അവസാനിച്ചപ്പോള്‍ ഇരുകൊറിയകളും തമ്മില്‍ ഒരു കരാറിലെത്തി. അതിന്‍ പ്രകാരം, ഒരു കൊറിയന്‍ ഡീമിലിറ്ററൈസ്ഡ് സോണ്‍ (DMZ) അതായത് ഒരു സൈനികരഹിത മേഖല ഉത്തര കൊറിയയ്ക്കും ദക്ഷിണ കൊറിയയ്ക്കും ഇടയില്‍ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ യുദ്ധം അവസാനിച്ചു, പക്ഷേ ശത്രുത അവസാനിച്ചില്ല. 2018ല്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ ഹസ്തദാനം ചെയ്തപ്പോള്‍ അവര്‍ തമ്മിലുള്ള സ്ഥിതി അല്‍പ്പം മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുണ്ടായില്ല.
സംഗീതത്തിലൂടെ ലോകശ്രദ്ധ നേടിയ BTS വേര്‍പിരിയുമ്പോഴുള്ള നഷ്ടം ഊഹിക്കുന്നതിലുമപ്പുറം... Read More
ദക്ഷിണ കൊറിയ എങ്ങനെ പുരോഗതി പ്രാപിച്ചു ?
അന്നത്തെ യുദ്ധത്തിന് ശേഷം കടന്നുപോയ 68 വര്‍ഷങ്ങളില്‍ ദക്ഷിണ കൊറിയയിലും ഉത്തര കൊറിയയിലും കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ആണവായുധങ്ങള്‍ക്കായുള്ള അമിതമായ ആവേശം കാരണം ഉത്തര കൊറിയ ലോകത്തില്‍ നിന്ന് ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടു, ദക്ഷിണ കൊറിയയാകട്ടെ വ്യവസായവല്‍ക്കരണത്തിലൂടെലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി മാറപ്പെട്ടിരിക്കുന്നു.കൊറിയന്‍ യുദ്ധത്തിനുശേഷം ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി മാറിയിരുന്നു ദക്ഷിണ കൊറിയ. കേവലം 64 ഡോളറായിരുന്നു പ്രതിശീര്‍ഷ വരുമാനം. സാമ്പത്തിക നിലയെപ്പറ്റി കണക്കാക്കു മ്പോള്‍, 1960 കളില്‍ അവര്‍ കോംഗോയ്ക്കും വളരെ പിന്നിലായിരുന്നു.എന്നാല്‍ അതിനുശേഷം ദക്ഷിണ കൊറിയയുടെ മുഖഭാവം പൂര്‍ണ്ണമായും മാറി. ആദ്യം അമേരിക്കയില്‍ നിന്നും പിന്നീട് ജപ്പാനില്‍ നിന്നും അവര്‍ക്ക് വന്‍തോതില്‍ വിദേശ സഹായം ലഭിച്ചുവെന്നത് ശരിയാണ്, എന്നാല്‍ ദക്ഷിണകൊറിയന്‍ ജനതയുടെ കഠിനാധ്വാനം ആര്‍ക്കും അവഗണിക്കാനോ വിലകുറച്ചു കാണാനോ ആവില്ല..
അരകിലോ ഉപ്പിന് വില 15000; ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ ഉപ്പ്
... Read More
1961 മുതല്‍ 79 വരെയുള്ള പാര്‍ക്ക് ചുങ്1961 മുതല്‍ 79 വരെയുള്ള പാര്‍ക്ക് ചുങ് ഹീയുടെ (Park Chung-hee) യുടെ ഭരണകാലം, ദക്ഷിണ കൊറിയ ലോകത്ത വന്‍കിട ബിസിനസ്സ് കമ്പനികളെ അവിടേക്കാകര്‍ഷിച്ചുകൊണ്ടുവന്ന് സാമ്പത്തിക വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ തുടങ്ങി. ഈ മികവില്‍ സാംസങ്, എല്‍ജി തുടങ്ങിയ ദക്ഷിണ കൊറിയന്‍ ബാന്‍ഡുകള്‍ മുന്‍പന്തിയിലെത്തിയതുകൂടാതെ ലോകമാകെ ബിസിനസ്സ് നേട്ടം കൈവരിക്കുകയും ചെയ്തു. 68 വര്‍ഷത്തെ സമൃദ്ധി യില്‍, ദക്ഷിണ കൊറിയയുടെ വകയായി ലോകത്തിന് അവര്‍ ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.ഒന്നോ രണ്ടോ അല്ല, ദക്ഷിണ കൊറിയ അവരുടെ പല ഉല്‍പ്പന്ന വിഭാഗങ്ങളിലും ഉന്നത ഗുണനിലവാരം സൂക്ഷിക്കുന്നു എന്നത് മികവിന്റെ പര്യായമായി കണക്കാക്കപ്പെടുന്നു. അതാണവരുടെ സെല്‍ഫോണുകള്‍, കമ്പ്യൂട്ടറുകള്‍,വാഹനങ്ങള്‍, യന്ത്രസാമഗ്രികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, റോബോട്ടിക്‌സ്, എയര്‍ കണ്ടീഷനറുകള്‍, അത്യാധുനിക അടുക്കള ഉപകരണങ്ങള്‍, സാമഗ്രികള്‍, പ്രോസസ് ഫുഡ് എന്നിവയാണ് ദക്ഷിണ കൊറിയന്‍ കമ്പനികള്‍ക്ക് ഉന്നത ക്വാളിറ്റിയുടെ കാര്യത്തില്‍ പോപ്പുലാരിറ്റി നേടിക്കൊടുക്കുന്നത്.
കാര്‍ നിര്‍മ്മാതാക്കളില്‍, ഹ്യുണ്ടായിയും ടെക്‌നോളജി കമ്പനികളായ സാംസങ് - എല്‍ജിയും ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട ബ്രാന്‍ഡുകളാണ്. ഇന്ന് ഏഷ്യയില്‍ മാത്രമല്ല, ദക്ഷിണ കൊറിയയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും വ്യാപിക്കുന്നു. സിഎന്‍എന്‍ പറയുന്നതനുസരിച്ച്, ഇന്ത്യ 3ജിക്കും 4ജിക്കും ഇടയില്‍ നിലകൊണ്ടസമയം മുതല്‍ക്ക് തന്നെ ദക്ഷിണ കൊറിയ 5 ജിയില്‍ എത്തിയിരുന്നു.ചൈനപോലും അന്ന് 4ജിയിലായിരുന്നു.ദക്ഷിണകൊറിയയില്‍ ഇന്റര്‍നെറ്റ് വ്യാപനം 82.7% ആണ്, ജനസംഖ്യയുടെ 79% പേരുടെയും പോക്കറ്റില്‍ ഉറപ്പായും ഒരു സ്മാര്‍ട്ട് ഫോണുണ്ട്.
ഉപയോക്താക്കള്‍ ഫെയ്സ്ബുക്ക് വിട്ടു പോകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
... Read More
18 മുതല്‍ 24 വയസ്സുവരെയുള്ള ജനസംഖ്യയെക്കുറിച്ച് പറയുമ്പോള്‍, 98% യുവാക്കള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ട്. ഫോണില്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ഒരു കാര്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ ഹ്യുണ്ടായ് ആലോചിച്ചുവരുകയാണ്, സാംസങ് കര്‍വ് ഫോണും ടിവിയും നിര്‍മ്മിക്കുകയാണ്.ബാങ്ക് ഓഫ് കൊറിയയുടെ കണക്കനുസരിച്ച്, ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ദക്ഷിണ കൊറിയയിലാണ്.അവിടെ ഏതെങ്കിലും ബിസിനസുകാരനോ കടയുടമയോ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ വിസമ്മതിച്ചാല്‍ അത് നിയമവിരുദ്ധമാണെന്ന് അറിയുമ്പോള്‍ ഒരുപക്ഷേ നാം ആശ്ചര്യപ്പെട്ടേക്കാം.ക്രെഡിറ്റ് കാര്‍ഡ് അവിടെ ബിസിനസുകാര്‍ക്ക് അനിവാര്യമാണ്.ഏറ്റവും പോപ്പുലറുമാണ്. ദക്ഷിണകൊറിയയില്‍പ്പോയി ഷോപ്പിംഗ് നടത്താന്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണവും ഇതാണ്. 73 വായനയിലും എഴുത്തിലും മാത്രമല്ല ജോലിയുടെ കൃത്യതയിലും കഠിനാദ്ധ്വാനത്തിലും ലോകത്തെ പല രാജ്യക്കാരെക്കാളും വളരെ മുന്നിലാണ് ദക്ഷിണ കൊറിയന്‍ ജനത.
ഒരു റെയില്‍ വേ സ്റ്റേഷന് വാങ്ങിയാലോ ... Read More
അവിടെ ജനസംഖ്യയുടെ 98% സെക്കന്‍ഡറി വിദ്യാഭ്യാസം വരെ നേടുമ്പോള്‍, 63% കോളേജ് ലെവലില്‍ പഠനം നടത്തുന്നുണ്ട്. ദക്ഷിണ കൊറിയയിലെ പല നഗരങ്ങളിലെയും കെട്ടിടങ്ങള്‍ രാത്രി മണിക്കൂറുകളോളം പ്രകാശപു രിതമാണ്, ഇത് ആളുകള്‍ രാത്രി വൈകിയും പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ സൂചനയാണ്.ഇതുകൂടാതെ അവിടെ ജോലി ചെയ്യുന്നതിനെക്കുറിച്ച് ഒരു കേസും ഉണ്ട്.ചെയ്യുന്നതിനെക്കുറിച്ച് ഒരു കേസും ഉണ്ട്. തലസ്ഥാനമായ സിയോളില്‍ താമസിക്കുന്ന ആളുകള്‍ വളരെ കുറച്ച് മാത്രമേ ഉറങ്ങുന്നുള്ളൂവെന്നും ഒരു ഗവേഷണമനുസരിച്ച് അവര്‍ രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നതെന്നും വെളിപ്പെടുകയുണ്ടായി. ജോലികഴിഞ്ഞുള്ള നൈറ്റ് പാര്‍ട്ടികള്‍ അവിടെ വ്യാപകമാണെന്നതാണ് അതിനുള്ള പ്രധാനകാരണം.മേക്കപ്പിനെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളെയും കുറിച്ച് സംസാരിക്കുമ്പോള്‍, ദക്ഷിണ കൊറിയക്കാര്‍ മേക്കപ്പ് ആക്‌സസറികളിലും അത് പ്രയോഗിക്കുന്ന രീതികളിലും പുതുമകള്‍ പരീക്ഷിക്കുന്നവരാണ്.അതാണ് അവരുടെ പ്രോഡക്റ്റുകള്‍ക്കു ലോകകമ്പോളത്തില്‍ എപ്പോഴും ഡിമാന്‍ഡ് വര്‍ദ്ധിക്കാനുള്ള കാരണ വും. എന്തെല്ലാം ഗവേഷണങ്ങളാണ് ഈ രംഗത്ത് അവിടെ നടക്കുന്നതെന്നറിയണം.2011-ല്‍, ഒച്ചുകളുടെ ശരീരത്തില്‍ നിന്ന് നിര്‍മ്മിച്ച നൈല്‍ ക്രീം രാജ്യത്ത് അവതരിപ്പിച്ചു. ഇതിനുപുറമെ, ലാവാ മണ്ണുകൊണ്ടുള്ള മാസ്‌ക്കുകള്‍, പുളിപ്പിച്ച സോയാബീനില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന മോയ്‌സ്ചറൈസറു കള്‍എന്നിവയ്‌ക്കൊക്കെ വലിയ മാര്‍ക്കറ്റാണ്. മുടിക്ക് നിയോണ്‍ ടിന്റുകള്‍ ഉപയോഗിച്ചുള്ള ഹെയര്‍ ഷോക്കറുകളുടെ കേസാണ് ഇപ്പോള്‍. യഥാര്‍ത്ഥ പൂക്കള്‍ പോലെ പ്രതീതിയുളവാക്കുന്ന നെയില്‍ പോളിഷും വലിയ ട്രെന്‍ഡിലാണ്.
73 വര്‍ഷമായി യാത്രക്കാര്‍ സൗജന്യമായി യാത്ര ചെയ്യുന്ന ഇന്ത്യന്‍ ട്രെയിന്‍... Read More
2013-ല്‍, ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണം ലോകത്തോടൊരു ചോദ്യം ചോദിച്ചു എന്തുകൊണ്ടാണ് ദക്ഷിണ കൊറിയന്‍ സ്ത്രീകള്‍ ഗോള്‍ഫില്‍ ഇത്ര പ്രാഗല്‍ഭ്യം നേടുന്നത് എന്ന് ? ചോദിക്കാന്‍ കാരണമുണ്ട് ലോകത്തെ മികച്ച 100 വനിതാ ഗോള്‍ഫ് കളിക്കാരില്‍ 38 പേരും കൊറിയക്കാരാണ്. അവരുടെ പരിശ്രമവും ഏകാഗ്ര തയും ഏറെ മുന്‍പന്തിയിലാണ്.മറ്റൊന്ന്, ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ ജോലി ആകര്‍ഷമാണെന്നു തോന്നുമെങ്കിലും എത്ര ബുദ്ധിമുട്ടുള്ളതാണെന്ന് വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്ക് അറിയാം. എന്നാല്‍ലോകമെമ്പാടുമുള്ള എയര്‍ലൈനുകള്‍ തങ്ങളുടെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരെ കൊറിയന്‍ എയര്‍ലൈ ന്‍സിന്റെ പരിശീലന കേന്ദ്രത്തിലേക്കാണ് അയക്കുന്നതെന്ന യാഥാര്‍ഥ്യം എത്രപേര്‍ക്കറിയാം ,ഈ പ്രൊഫഷനിലെ തന്ത്രപരമായ രീതികളും അവരവരുടെ കഴിവറിഞ്ഞുള്ള പരിശീലനവും മികവാര്‍ന്ന രീതിയില്‍ ലഭിക്കുന്നത് അവിടെമാത്രമാണ്. ഉദാഹരണത്തിന് ദക്ഷിണ കൊറിയന്‍ വിമാനത്തിലെ യാത്ര എങ്ങനെയായിരുന്നുവെന്ന് നിങ്ങള്‍ ആരോടെങ്കിലും ചോദിച്ചാല്‍, അവന്‍ എത്രമാത്രം സംതൃപ്തനായിരുന്നുവെന്ന് ലഭിക്കുന്ന മറുപടിയില്‍ വ്യക്തമാകും.മുഖത്തെ വൈകല്യങ്ങള്‍ അതായത് നീണ്ട താടിയെല്ല് ,ഉന്തിയ വലിയ നെറ്റി അല്ലെങ്കില്‍ നീണ്ട പല്ലുകള്‍, മൂക്കിന്റെ വൈകല്യം തുടങ്ങിയതെന്തും കോസ്‌മെറ്റിക് സര്‍ജറിയിലൂടെ ശരിയാക്കുന്നതില്‍ ലോകപ സിദ്ധി നേടിയവരാണ് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഡോക്ടര്‍മാര്‍.കോസ്‌മെറ്റിക്ക് സര്‍ജറിക്ക് അവിടെ എത്തുന്ന വിദേശികളുടെ എണ്ണം ആയിരങ്ങളിലാണ്. പ്ലാസ്റ്റിക് സര്‍ജറിമെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി റഷ്യക്കാരും ചൈനക്കാരും മംഗോളിയക്കാരും ജാപ്പനീസുകാരും ഇവിടെ സ്ഥിരമായെത്തുന്നുണ്ട്.സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂന്നിയുള്ള ഔദ്യോഗിക,വ്യാവസായിക വികസനത്തിലും അതുവഴി പ്രതിശീര്‍ഷവരുമാനത്തിലുമൊക്കെ വമ്പന്‍ കുതിപ്പുതുടരുന്ന ദക്ഷിണകൊറിയ ലോകത്തെ 10 സാമ്പത്തിക ശക്തികളില്‍ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.