- Trending Now:
ബാന്‍ഡിന്റെ ജനപ്രീതി ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങളായ വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഭക്ഷണം എന്നിവയുടെ വില്‍പ്പനയും ഉയര്‍ത്തി
ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡ് BTS, വേര്‍പിരിയുമ്പോള്‍,100 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള മ്യൂസിക് ഗ്രൂപ്പിന്റെ ബിസിനസ്സിനാണ് ചോദ്യചിഹ്നമാകുന്നത്. 24 മുതല്‍ 29 വരെ പ്രായമുള്ള RM, Jungkook, Jin, Jimin, Suga, J-Hope, V എന്നിവരടങ്ങുന്ന BTS, 2022-ലെ വെല്‍ത്ത് റെക്കോര്‍ഡ് പ്രകാരം ഏറ്റവും സമ്പന്നമായ ബാന്‍ഡുകളിലൊന്നാണ്. music, album sales, concerts, merchandise, brand deals എന്നിവയില്‍ നിന്നാണ് വരുമാനത്തിന്റെ സിംഹഭാഗവും. ഓരോ അംഗത്തിനും കുറഞ്ഞത് ഏകദേശം 20 ദശലക്ഷം ഡോളറിലധികം ആസ്തിയുണ്ട്. J-Hope ആണ് ഗ്രൂപ്പിലെ ഓള്‍റൗണ്ടറും ഏറ്റവും സമ്പന്നനും. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 34 മില്യണ്‍ ഡോളറാണ്.
ദക്ഷിണ കൊറിയന്‍ സമ്പദ്വ്യവസ്ഥയില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ബാന്‍ഡ് 37 ബില്യണ്‍ ഡോളര്‍ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷ. 2020-ല്‍, കോവിഡ് അതിന്റെ ഉച്ചസ്ഥായിയില്‍ ആയിരുന്നപ്പോള്‍, BTS 'ഡൈനാമൈറ്റ്' ആല്‍ബം പുറത്തിറക്കി, എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. 24 മണിക്കൂറിനുള്ളില്‍ 100 ദശലക്ഷം കാഴ്ചക്കാരെയാണ് ആല്‍ബത്തിന് ലഭിച്ചത്. 2018 ലെ 'Burn the Stage' ലോകമെമ്പാടും 20 ദശലക്ഷത്തിലധികം ഡോളര്‍ കളക്ഷന്‍ നേടി. 2019 ഏപ്രിലില്‍ ഇറക്കിയ 'Map of the Soul: Persona', എന്ന ആല്‍ബം, ഒരു മാസത്തിനുള്ളില്‍ ഏകദേശം 3.4 ദശലക്ഷം കോപ്പികള്‍ വിറ്റു.
എയര്‍ ഇന്ത്യ വീണ്ടും പഴയ പ്രതാപം തിരിച്ചു പിടിക്കുന്നു
... Read More
കൊക്കകോള, ഹ്യൂണ്ടായ്, പ്യൂമ തുടങ്ങിയ ബ്രാന്‍ഡുകളുമായി ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ടൂറിസം ഭൂപടത്തില്‍ ദക്ഷിണ കൊറിയയെ ഒന്നാമതെത്തിക്കുന്നതില്‍ ബിടിഎസ് നിര്‍ണായക പങ്ക് വഹിച്ചു. കൊറിയന്‍ ടൂറിസത്തിന്റെയും കൊറിയന്‍ ഉല്‍പന്നങ്ങളുടെയും കുതിച്ചുചാട്ടത്തിന് ബിടിഎസ് മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. ഏകദേശം 800,000 വിനോദസഞ്ചാരികള്‍ BTS കാരണം ദക്ഷിണ കൊറിയ തിരഞ്ഞെടുത്തതായി പറയപ്പെടുന്നു. ബാന്‍ഡിന്റെ ജനപ്രീതി ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങളായ വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഭക്ഷണം എന്നിവയുടെ വില്‍പ്പനയും ഉയര്‍ത്തി.
സംഗീത ലോകത്ത് ഒരു സ്ഥാനം കണ്ടെത്തുക തുടക്കത്തില്‍ ബിടിഎസിന് എളുപ്പമായിരുന്നില്ല. 2010-ല്‍ ഒരു ബാന്‍ഡ് ആകുന്നതിന് മുമ്പ് ബാന്‍ഡ് അംഗങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. ബിഗ് ഹിറ്റ് എന്റര്‍ടൈന്‍മെന്റ് ആണ് ബാന്‍ഡ് രൂപീകരിച്ചത്. 2013-ല്‍ BTS ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ചെങ്കിലും ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ ബാന്‍ഡിനെ അനുകൂലിക്കാത്തതിനാല്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടി. അതിനാല്‍, പ്രേക്ഷകരുമായി ബന്ധപ്പെടാന്‍ ബാന്‍ഡ് സോഷ്യല്‍ മീഡിയ ഉപയോഗിച്ചു. അത് വന്‍കുതിപ്പിന്റെ തുടക്കമായിരുന്നു.
ഇന്ഫോമോ ഇനിമുതല്‍ വിഐ പരസ്യങ്ങളുടെ നിര്‍മ്മാതാക്കള്‍
... Read More
വിറ്റുതീര്‍ന്ന ട്രാക്കുകള്‍ക്കും റെക്കോര്‍ഡ് വില്‍പ്പനയ്ക്കും ലോകത്തെ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട സെലിബ്രിറ്റികളായി മാറുന്നതിനും ഇത് കാരണമായി. ബാന്‍ഡിന്റെ പ്രശസ്തി പാപ്പരായിരുന്ന ബിഗ് ഹിറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ആസ്തിയും വര്‍ധിപ്പിച്ചു. അതിനുശേഷം, ബിടിഎസ് അംഗങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറി. യുഎന്നിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ കെ-പോപ്പ് ഗ്രൂപ്പായി ഇത് മാറി. അടുത്തിടെ, സംഘം വൈറ്റ് ഹൗസ് സന്ദര്‍ശിച്ച് പ്രസിഡന്റിനെ കാണുകയും ഏഷ്യക്കാര്‍ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.