- Trending Now:
കൊല്ലം: നാടകത്തിന്റേയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടേയും സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ ഒരുക്കിയ 'നവോത്ഥാനം' നാടകത്തിന്റെ ദക്ഷിണ മേഖലാ യാത്രയ്ക്ക് കൊല്ലത്ത് തുടക്കം. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ജൂൺ എട്ട് വൈകിട്ട് ആറിന് നവോത്ഥാനം ഡിജിറ്റൽ പതിപ്പ് , സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. രണ്ട് രീതിയിലാണ് നാടകത്തിന്റെ രംഗാവതരണം സജ്ജീകരിച്ചിരിക്കുന്നത്. ജൂൺ ഒൻതിന് വൈകിട്ട് ആറിന് നാടകത്തിന്റെ ബ്ലാക്ക് ബോക്സ് പതിപ്പിന്റെ ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിക്കും.
2023ലെ പ്രഥമ പ്രൊഫഷണൽ നാടകമെന്ന് ഖ്യാതിയോടെ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തിലാണ് നവോത്ഥാനം പ്രേക്ഷകരിലേക്ക് എത്തുന്നത്. കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളായ കുമാരനാശാൻ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു, അയ്യങ്കാളി, ആറാട്ടുപുഴ വേലായുധപ്പണിക്കർ, തുടങ്ങിയവരുടെ തീവ്ര ജീവിത യാഥാർഥ്യങ്ങളിലൂടെയാണ് നാടകം കടന്നുപോകുന്നത്. സുപ്രസിദ്ധ സിനിമാ-നാടക സംവിധായകൻ പ്രമോദ് പയ്യന്നൂരാണ് നവോത്ഥാനത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ തുടങ്ങിയവരുടെ ഗാനങ്ങൾ് യേശുദാസ്, ചിത്ര, ജയചന്ദ്രൻ, പുഷ്പവതി, അൻവർ സാദത്ത്, മധുശ്രീ നാരായണൻ എന്നിവർ ആലപിക്കുന്നു. സംഗീതം രമേശ് നാരായണൻ. ആർട്ടിസ്റ്റ് സുജാതൻ, പട്ടണം റഷീദ്, ഇന്ദ്രൻസ് ജയൻ തുടങ്ങിയ പ്രതിഭകൾ അണിയറയിൽ പ്രവർത്തിക്കുന്നു. നാടകരചന അഡ്വ. മണിലാലും പ്രമോദ് പയ്യന്നൂരും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.
സീ5 ഒടിടി അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി... Read More
കണ്ണൂരിലേയും, തൃശ്ശൂരിലേയും ശ്രദ്ധേയ അവതരണങ്ങൾക്ക് ശേഷം കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുശ്ചയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചും നവോത്ഥാനം നാടകം പ്രദർശിപ്പിച്ചിരുന്നു. കൊല്ലത്ത് നടക്കുന്ന ദക്ഷിണ മേഖലാ യാത്രയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവേശനം പാസ് മൂലമാണ്. കൊല്ലം പ്രസ്സ് ക്ലബ്ബിൽ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംവിധായകൻ പ്രമോദ് പയ്യന്നൂർ, രചയ്താവ് അഡ്വ. മണിലാൽ, ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ സെക്രട്ടറി ആയുഷ് ജെ പ്രതാപ്, മാനേജർ കെ പി എ സി ലീലാകൃഷ്ണൻ, സ്വാഗത സംഘം ഭാരവാഹികളായ എസ് സുവർണകുമാർ, പ്രൊഫ. ജി മോഹൻദാസ്, ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർപങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.