Sections

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എസ്.ഐ.ബി മിറർ പ്ലസ് വഴി വീടുകളിലേക്ക് വിഷുക്കൈനീട്ടം

Thursday, Apr 09, 2026
Reported By Admin
South Indian Bank Launches Vishu Kaineettam Feature via SIB Mirror+ App for Easy Digital Gifting

  • ലോകത്തെവിടെയായിരുന്നാലും നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി വിഷുക്കൈനീട്ടം ഷെഡ്യൂൾ ചെയ്യാം

കൊച്ചി: വിഷുക്കൈനീട്ടത്തിനായി പ്രത്യേക സംവിധാനമൊരുക്കി കേരളത്തിലെ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യൻ ബാങ്ക്. ആഘോഷവേളകളിലെ വിനിമയം സുഗമമാക്കാൻ ലോകത്തെവിടെ നിന്നും മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാനടക്കമുള്ള സംവിധാനമാണ് എസ്.ഐ.ബി മിറർ പ്ലസ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യം വഴി വിഷുവിന്റെ അന്ന് രാവിലെ തന്നെ കൈനീട്ടം നൽകാൻ ഉപഭോക്താക്കൾക്ക് കഴിയും. സൗത്ത് ഇന്ത്യൻബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് അക്കൗണ്ടുകളിലേക്കും വിഷുക്കൈനീട്ടം അയക്കാൻ ഈ സംവിധാനം വഴി സാധിക്കും.

ആഘോഷവേളയിലെ ആനന്ദം ദൂരത്തെ മറികടക്കുമെന്നതാണ് ഈ സംവിധാനം വഴി ലക്ഷ്യമിടുന്നത്. ഒൻപത് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ലളിതവും അർത്ഥവത്തായതുമായ ബാങ്കിങ്ങ് സൊല്യൂഷൻസ് നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലത്തിനനുസരിച്ച് പാരമ്പര്യ ശീലങ്ങൾ മെച്ചപ്പെടുത്താനാണ് ബാങ്ക് പരിശ്രമിക്കുന്നത്. ഇത്തരം മാറ്റങ്ങൾ പ്രിയപ്പെട്ട ബന്ധങ്ങൾക്ക് ദൂരം പ്രശ്നമാകില്ലെന്ന് ഉറപ്പാക്കുന്നതോടൊപ്പം മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ഉപഭോക്താക്കൾക്ക് എസ്.ഐ.ബി മിറർ പ്ലസ് ആപ്പിൽ ലോഗിൻ ചെയ്ത് 'വിഷു കൈനീട്ടം' എന്ന വിഭാഗത്തിൽ സ്വീകർത്താവിന്റെ വിശദാംശങ്ങൾ നൽകിയ ശേഷം ഇടപാട് ഉറപ്പാക്കി എം പിൻ (MPIN) നൽകി ഈ സവിശേഷത ഉപയോഗിക്കാം. ഏപ്രിൽ 14ന് വൈകിട്ട് വരെ ഈ സൗകര്യം ലഭ്യമാകും. എസ്.ഐ.ബി ഉപഭോക്താക്കളല്ലാത്തവർക്കും ഓൺലൈനായി ഒരു സേവിങ്ങ്സ് അക്കൗണ്ട് ആരംഭിച്ച് എസ്.ഐ.ബി മിറർ പ്ലസ് ആപ്പ് ഉപയോഗിച്ച് ഈ സവിശേഷത വിനിയോഗിക്കാം.

ഈ സംരംഭത്തിലൂടെ, സൗത്ത് ഇന്ത്യൻ ബാങ്ക്, പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായി സംയോജിക്കുന്നതിനും, പ്രത്യേക സന്ദർഭങ്ങളിൽ ഉപഭോക്താക്കൾക്ക് അർത്ഥവത്തായതും സമയബന്ധിതമായതുമായ ബാങ്കിങ്ങ് അനുഭവങ്ങൾ നൽകുന്നതിലുള്ള പ്രതിബന്ധത ശക്തിപ്പെടുത്തുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.