- Trending Now:
കരുവഞ്ചാൽ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുവഞ്ചാൽ ശാഖ പുതിയ സൗകര്യങ്ങളോടെ പുനഃസ്ഥാപിപ്പിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടന്ന ചടങ്ങിൽ മറ്റു പ്രമുഖ വ്യക്തികളും ഉപഭോഗത്താക്കളും നാട്ടുകാരും പങ്കെടുത്തു.
എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സാബു പുതുശ്ശേരി നിർവഹിച്ചു. ലോക്കർ സംവിധാനം നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജിയും, ഗോൾഡ് ലോൺ ക്യാബിൻ ജോൺസോഫ്റ്റ് സിസ്റ്റംസ് മാനേജിംഗ് പാർട്ണർ പ്രിൻസ് ജോണും ഉദ്ഘാടനം ചെയ്തു.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഭദ്രദീപം തെളിയിച്ച ചടങ്ങിൽ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആന്റോ ജോർജ് ടി., നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ബ്രാഞ്ച് ഹെഡ് വിഷ്ണു ശബരി എന്നിവർ സംബന്ധിച്ചു. റീജിയണൽ ഹെഡ് ജോർജ് ജോസഫ്, ക്ലസ്റ്റർ ഹെഡ് റോഫി എം.എഫ്. തുടങ്ങിയ ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങളെയും കരുവഞ്ചാൽ മേഖലയുടെ വികസന സാധ്യതകളെയും മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി. മികച്ച സേവനത്തിനും ബിസിനസ് വ്യാപ്തിക്കും ബാങ്ക് മുൻഗണന നൽകുന്നതായി ആന്റോ ജോർജ് ടി. പറഞ്ഞു. തുടർച്ചയായ ബ്രാൻഡ് വികസന പ്രവർത്തനങ്ങളും മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ഉറപ്പാക്കാനുള്ള ശക്തമായ പ്രതിബദ്ധതയും ഉൾപ്പെടെയുള്ള ബാങ്കിന്റെ പ്രധാന ലക്ഷ്യങ്ങൾ ജോർജ് ജോസഫ് വിശദീകരിച്ചു.
ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി എം.എസ്., ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ്, നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ, വാർഡ് മെമ്പർ സോണി കവിയിൽ എന്നിവർ ആശംസകൾ നേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.