- Trending Now:
കൊച്ചി: കേരളത്തിലെ മുൻനിര ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യൻ ബാങ്ക്, ജോസ് ജോസഫ് കാട്ടൂരിനെ നോൺ-എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി (ഇൻഡിപെൻഡന്റ് ഡയറക്ടർ) നിയമിച്ചു. 2026 മാർച്ച് 23 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. ഫെബ്രുവരി 3 -ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ അനുമതിയെ തുടർന്നാണ് ഇത്.
2023 നവംബർ 2 മുതൽ 2026 മാർച്ച് 22 വരെ നോൺ-എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി (ഇൻഡിപെൻഡന്റ് ഡയറക്ടർ) സേവനമനുഷ്ഠിച്ച വി. ജെ. കുര്യന്റെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് ജോസ് കാട്ടൂർ ചുമതലയേൽക്കുന്നത്. 2018 മാർച്ച് 23 മുതൽ ഇൻഡിപെൻഡന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കുര്യൻ, ബാങ്കിന്റെ വളർച്ചയിലും പ്രതിസന്ധികളിലും തന്ത്രപരമായ പരിവർത്തനത്തിനും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജോസ് കാട്ടൂർ, 1991 മുതൽ 2023-ൽ എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിക്കുന്നത് വരെ ബാങ്കിനെ സേവിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലയളവിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻഫോഴ്സ്മെന്റ്, കോർപ്പറേറ്റ് സ്ട്രാറ്റജി, കറൻസി മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
2024 ജൂലൈ 18 മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബോർഡിൽ സ്വതന്ത്ര ഡയറക്ടറാണ്. നോൺഎക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി (ഇൻഡിപെൻഡന്റ് ഡയറക്ടർ) ചുമതലയേറ്റ അദ്ദേഹം, ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഭാവി പദ്ധതികൾ നടപ്പിലാക്കുന്നതിനും ബോർഡിനും മാനേജ്മെന്റിനൊപ്പം നേതൃത്വം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.