Sections

സോണി പുതിയ ബ്രാവിയ 8 II ക്യുഡി-ഒഎൽഇഡി സീരീസ് അവതരിപ്പിച്ചു

Wednesday, Jun 18, 2025
Reported By Admin
Sony Bravia 8 II Series Launched in India with XR AI Processor and QD-OLED Display

കൊച്ചി: സോണി ഇന്ത്യ ബ്രാവിയ 8 II സീരീസ് അവതരിപ്പിച്ചു. അത്യാധുനിക ക്യുഡി-ഒഎൽഇഡി സാങ്കേതികവിദ്യയും നൂതന എഐ പ്രോസസർ എക്സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും ഓഡിയോ അനുഭവങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. ആധുനിക കാഴ്ചക്കാരനെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപകൽപന ചെയ്ത ഈ അത്യാധുനിക മോഡൽ 164 സെ.മീ (65 ഇഞ്ച്) 139 സെ.മീ (55 ഇഞ്ച്) സ്ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാകും.

കൃത്യതയോടെ ഡേറ്റ കണ്ടെത്തി വിശകലനം ചെയ്യുകയും, തുടർന്ന് യാഥാർഥ്യമായ ചിത്രം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്ന എഐ സീൻ റെക്കഗ്നിഷൻ സിസ്റ്റം ഉൾപ്പെടുന്നതാണ് ബ്രാവിയ 8 II സീരീസിലെ എക്സ്ആ പ്രോസസർ. പ്രമുഖ സ്ട്രിമിംഗ് സേവനങ്ങളുമായി ചേർന്ന് വികസിപ്പിച്ച വിവിധ സ്റ്റുഡിയോ ക്യാപലിബ്രേറ്റഡ് മോഡും

മോഡും സജ്ജീകരിച്ചിട്ടുണ്ട്. നിലവിലുള്ള നെറ്റ്ഫ്ളിക്സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡ്, സോണി പിക്ച്ചേഴ്സ് കോർ കാലിബ്രേറ്റഡ് മോഡ് എന്നിവയ്ക്ക് പുറമേ പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.

നൂതന ഓഡിയോ-വിഷ്വൽ സാങ്കേതികവിദ്യകളായ ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് പിന്തുണ, എക്സ്ആർ കോൺട്രാസ്റ്റ് ബൂസ്റ്റർ, മുഴുവൻ സ്ക്രീനിനെയും ഒരു സ്പീക്കറാക്കി മാറ്റുന്ന അക്കോസ്റ്റിക് സർഫേസ് ഓഡിയോ+ ടെക്നോളജി, ഏറ്റവും പുതിയ സോണി പിക്ച്ചേഴ്സ് റിലീസുകളുടെയും ക്ലാസിക് ബ്ലോക്ക്ബസ്റ്ററുകളുടെയും ശേഖരം വാഗ്ദാനം ചെയ്യുന്ന സോണി പിക്ച്ചേഴ്സ് കോർ എന്നിവയാണ് മറ്റു സവിശേഷതകൾ.

24 മാസത്തേക്ക് ഐമാക്സ് എൻഹാൻസ്ഡ് വിഷ്വലുകളുള്ള 4കെ ബ്ലൂ-റേ നിലവാരത്തിൽ സിനിമകൾ സ്ട്രീം ചെയ്യുന്നതിന് 10 സൗജന്യ ക്രെഡിറ്റുകൾ ഉപഭോക്താക്കൾക്ക് നേടാനാവും.

കെ-65എക്സ്ആർ80എം2 മോഡലിന് 3,41,990 രൂപയും, കെ-55എക്സ്ആർ80എം2 മോഡലിന് 2,46,990 രൂപയുമാണ് വില. സോണി റീട്ടെയിൽ സ്റ്റോറുകൾ (സോണി സെൻറർ, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, മറ്റ് ഇ-കൊമേഴ്സ് പോർട്ടലുകൾ എന്നിവയിൽ ജൂൺ 17 മുതൽ ബ്രാവിയ 8 II സീരീസ് ലഭ്യമാവും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.