- Trending Now:
കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ 3II ടിവി ശ്രേണി പുറത്തിറക്കി. എക്സ്ആർ പ്രൊസസർ, 4കെ 120 ഹെർട്സ്, എക്സ്ആർ ട്രിലൂമിനസ് പ്രോ, ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് തുടങ്ങിയ സാങ്കേതികവിദ്യകളോട് കൂടിയാണ് പുതിയ മോഡലുകൾ എത്തുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ദൃശ്യ- ശ്രാവ്യ അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാവിയ 3II ശ്രേണി അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകളാണ് പുറത്തിറങ്ങുന്നത്. 100 ഇഞ്ച് വേരിയന്റ് ജൂലൈ - ഓഗസ്റ്റ് മാസങ്ങൾക്കിടയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സോണിയുടെ അത്യാധുനിക എക്സ്ആർ പ്രോസസറിന്റെ കരുത്തിൽ മാറ്റങ്ങളുമായാണ് സോണി ബ്രാവിയ 3II എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും കോഗ്നിറ്റീവ് ഇന്റലിജൻസും ഒരേപോലെ സമന്വയിപ്പിച്ചാണ് ഈ ടെലിവിഷൻ പ്രവർത്തിക്കുന്നത്. മനുഷ്യന്റെ കണ്ണ് കാഴ്ചകളെ കാണുന്നതും കാതുകൾ ശബ്ദങ്ങളെ ഗ്രഹിക്കുന്നതും എങ്ങനെയാണോ അതേ രീതിയിൽ ഉള്ളടക്കങ്ങളെ വിശകലനം ചെയ്യാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. എക്സ്-ആർ ട്രിലുമിനോസ് പ്രോ സാങ്കേതികവിദ്യയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ടെലിവിഷൻ കോടിക്കണക്കിന് നിറഭേദങ്ങൾ കൃത്യതയോടെ പുനരാവിഷ്കരിക്കുന്നു. ദൃശ്യങ്ങൾ കൂടുതൽ ജീവസ്സുറ്റതാക്കുന്നതിനൊപ്പം ആഴമേറിയ ബ്ലാക്ക് ടോണുകൾ കൂടുതൽ തിളക്കമുള്ള ഹൈലൈറ്റുകളും ഒട്ടും ചോർന്നു പോകാതെ ഒപ്പിയെടുക്കാൻ ഈ പുത്തൻ സാങ്കേതികവിദ്യ സഹായിക്കുന്നു. മോഷൻഫ്ളോ എക്സ്ആർ സാങ്കേതികവിദ്യ ദൃശ്യങ്ങളെ കൂടുതൽ സുഗമവും തടസ്സമില്ലാത്തതുമാക്കുന്നു. സിനിമകൾ, കായിക മത്സരങ്ങൾ, ഗെയിമിംഗ് എന്നിവയിൽ മുമ്പത്തേക്കാളും മികച്ച രീതിയിലുള്ള ഒരു ആഴമേറിയ ദൃശ്യാനുഭവം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുന്നു.
ഈ ടിവി ശ്രേണിയിൽ ഡോൾബി വിഷനും ഡോൾബി അറ്റ്മോസും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ സിനിമാ തിയേറ്ററിനോട് സമാനമായ ദൃശ്യാനുഭവം സ്വന്തം വീട്ടിലിരുന്ന് ആസ്വദിക്കാനാകും. പ്രത്യേക രൂപകൽപ്പനയുള്ള സ്പീക്കറുകൾ കൂടുതൽ വ്യക്തമായ ശബ്ദവും സംഭാഷണങ്ങളും നൽകും.
എച്ച്.ഡി.എം.ഐ. 2.1ലൂടെ ബ്രാവിയ 3II സിരീസ് 120 എഫ്പിഎസിൽ 4കെ സപ്പോർട്ട് ചെയ്യുന്നതിനാൽ ഗെയിമിംഗിന് ഇത് ഉചിതമാണ്. പ്ലേസ്റ്റേഷൻ 5 നായുള്ള പ്രത്യേക ക്രമീകരണവും പി.എസ്. റിമോട്ട് പ്ലേ സംവിധാനവും ഈ മോഡലിൽ ലഭ്യമാണ്.
ഗൂഗിൾ ടി.വി.യുടെ സഹായത്തോടെ നാലുലക്ഷത്തിലധികം സിനിമകളും ടി.വി ഷോകളും ആയിരക്കണക്കിന് ആപ്പുകളും ഗെയിമുകളും ഉപയോക്താക്കൾക്ക് ലഭിക്കും.
ഹാൻഡ്സ് ഫ്രീ വോയിസ് സർച്ച് ഓപ്ഷനും ഇതിലുണ്ട്. ആപ്പിൾ ഗൂഗിൾ കാസ്റ്റ്, എയർ പ്ലേ2, ആപ്പിൾ ഹോംകിറ്റ്, ആമസോൺ അലക്സ തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഒ.ടി.എ. അപ്ഡേറ്റിലൂടെ ഗൂഗിൾ ജെമിനിയും ലഭ്യമാക്കും.
സോണി പിക്ചേഴ്സ് കോർ വഴി ഐമാക്സ് എൻഹാൻസ്ഡ് പതിപ്പുകൾ ഉൾപ്പെടെ സ്റ്റുഡിയോ നിലവാരത്തിലുള്ള സിനിമകൾ ലഭ്യമാകും. പ്യൂർ സ്ട്രീം സാങ്കേതികവിദ്യയുടെ കരുത്തിൽ സെക്കൻഡിൽ 80 എംബിപിഎസ് വരെയുള്ള വേഗതയിൽ ദൃശ്യങ്ങൾ സ്ട്രീം ചെയ്യാൻ സാധിക്കും. ഇതിലൂടെ 4കെ ബ്ലൂ-റേ നിലവാരത്തിന് സമാനമായ ദൃശ്യ വ്യക്തത ഉറപ്പാക്കുന്നു.
ആധുനിക വീടുകളുടെ അകത്തളങ്ങളോട് ഇണങ്ങുന്ന ലളിതമായ രൂപകൽപ്പനയിലാണ് ബ്രാവിയ 3II എത്തുന്നത്. പൊടി, ഈർപ്പം, മിന്നൽ, വൈദ്യുതാഘാതം എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന എക്സ്-പ്രൊട്ടക്ഷൻ പ്രോ സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച്, 85 ഇഞ്ച് മോഡലുകളിലാണ് ബ്രാവിയ 3II ലഭ്യമാകുക. 55 ഇഞ്ചിന് 1,59,900 രൂപയും (ഓഫറിൽ 99,990), 65 ഇഞ്ചിന് 1,99,900 രൂപയും (ഓഫറിൽ 1,24,990), 75 ഇഞ്ചിന് 2,89,900 രൂപയും (ഓഫറിൽ 1,79,990), 85 ഇഞ്ചിന് 5,19,900 (ഓഫറിൽ 3,05,990) രൂപയുമാണ് വില. 55, 65, 75 ഇഞ്ച് ടിവികൾ മെയ് മുതലും 85 ഇഞ്ച് ടിവികൾ ആഗസ്റ്റ് മുതലും ഇന്ത്യയിലെ സോണി റീട്ടെയിൽ സ്റ്റോറുകളിലും www.ShopatSC.com പ്രമുഖ ഇലക്ട്രോണിക് വിൽപ്പന കേന്ദ്രങ്ങളിലും ഇ-കൊമേഴ്സ് പ്ലാറ്റഫോമികളിലും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.