സെയിൽസ്കാരന്റെ സോഫ്റ്റ് സ്കിൽസ് (Soft Skills of a Salesperosn) എന്നത് ഒരു സെയിൽസ് വ്യക്തിയുടെ വ്യക്തിത്വത്തെയും ബന്ധങ്ങളെയും മികച്ച രീതിയിൽ പ്രകടിപ്പിക്കാൻ സഹായിക്കുന്ന വ്യക്തിഗത മാനസിക കഴിവുകളാണ്. ഇവയിലൂടെ വിൽപ്പനക്കാരൻ കസ്റ്റമറുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും, വിശ്വാസം നേടുകയും, വിൽപ്പന വിജയിപ്പിക്കുകയും ചെയ്യുന്നു. സെയിൽസ് സ്കിൽസ് ഉൽപ്പന്നം വിൽക്കാനാണ് സഹായിക്കുന്നത്, പക്ഷേ സോഫ്റ്റ് സ്കിൽസ് വിശ്വാസം, ബന്ധം, സ്ഥിരത അതായത് നീണ്ടകാല വിജയത്തിന് സഹായിക്കുന്നതാണ്. ഇവിടെ പ്രധാനപ്പെട്ട ചില സെയിൽസ് സോഫ്റ്റ് സ്കിൽസ് ചുവടെ കൊടുക്കുന്നു.
- വ്യക്തമായി സംസാരിക്കാനും ആശയം വ്യക്തമായി അവതരിപ്പിക്കാനും കഴിയണം. നല്ല ആശയവിനിമയം തന്നെ വിൽപ്പനയുടെ അടിത്തറയാണ്.
- കസ്റ്റമർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കുക. അതിലൂടെ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാം.
- കസ്റ്റമറിന്റെ വികാരങ്ങൾ മനസ്സിലാക്കാനും അനുഭാവത്തോടെ പ്രതികരിക്കാനും കഴിവ്. ഇതിലൂടെ വിശ്വാസബന്ധം ഉണ്ടാകും.
- കസ്റ്റമറുടെ സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും വേഗത്തിൽ ഫലപ്രദമായ പരിഹാരം കണ്ടെത്താനുള്ള കഴിവ്.
- ഉൽപ്പന്നത്തിന്റെ ഗുണങ്ങളും ആവശ്യകതയും മനസ്സിലാക്കിച്ചു കസ്റ്റമറെ പ്രേരിപ്പിക്കാനുള്ള കഴിവ്.
- വ്യത്യസ്ത കസ്റ്റമർമാരുടെ സ്വഭാവത്തിന് അനുയോജ്യമായി സ്വയം മാറ്റം വരുത്താനുള്ള കഴിവ്.
- സമയത്തെ ഫലപ്രദമായി ഉപയോഗിച്ച് കൂടുതൽ മീറ്റിംഗുകളും വിൽപ്പനകളും നടത്താനുള്ള കഴിവ്.
- നിഷേധങ്ങൾക്കും പരാജയങ്ങൾക്കും മുന്നിൽ പോലും ആത്മവിശ്വാസം നഷ്ടപ്പെടാതെ മുന്നോട്ടുപോകാനുള്ള മനോഭാവം.
- പുതിയ ബന്ധങ്ങൾ സ്ഥാപിക്കുകയും പഴയ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യാനുള്ള കഴിവ്.
- മാർക്കറ്റിംഗ് ടീം, മാനേജ്മെന്റ്, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയവരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കഴിവ്.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക

മാർക്കറ്റിംഗ് ഇല്ലെങ്കിൽ ബിസിനസ് വളരില്ല... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.