ഉറക്കത്തിൽ ശ്വസനപ്രക്രിയ നടക്കുമ്പോൾ എന്തെങ്കിലും തടസ്സങ്ങളുണ്ടായാലാണ് പ്രധാനമായും അത് കൂർക്കംവലിയുടെ സ്വഭാവം കാണിക്കുക. ഉറങ്ങുമ്പോൾ നമ്മുടെ എല്ലാ പേശികളും അയഞ്ഞ് വിശ്രമാവസ്ഥിലേക്ക് വരും. ഇതോടെ വായു കടന്നുപോകേണ്ട ഭാഗം ചുരുങ്ങി ഈ യാത്രയ്ക്ക് തടസ്സം നേരിടാം. അങ്ങനെ സംഭവിക്കുമ്പോൾ അകത്തേക്ക് കടക്കാനുള്ള വായുവിൻറെ തള്ളലിൽ ആ ഭാഗത്തെ കോശങ്ങൾ പ്രകമ്പനം കൊള്ളും. ഈ ശബ്ദമാണ് കൂർക്കം വലി. തള്ളലിൻറെ ശക്തിയേറുന്തോറും കൂർക്കം വലിയുടെ ശബ്ദവും കൂടും. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങൾ എന്നിവയെല്ലാം കൂർക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാൽ ചില അവസ്ഥകളിൽ കൂർക്കംവലിക്ക് നല്ല ചികിൽസ ആവശ്യമാണ്. എന്നാൽ നമ്മുക്ക് ചെയ്യാൻ സാധിക്കുന്ന ചില നിയന്ത്രണങ്ങൾ കൊണ്ടുതന്നെ ഒരളവിൽ കൂർക്കം വലിയെ നിയന്ത്രിക്കാം.
- ഭാരം ഒരൽപം കുറയ്ക്കുന്നത് കൂർക്കംവലി നിയന്ത്രിക്കാൻ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോൾ കൂർക്കംവലിക്ക് കാരണമാകും. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാൽ കുറയ്ക്കുക.
- വ്യായാമം ചെയ്യുന്നതിൽ കുറവ് വരുത്തേണ്ട. ഇതു ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കഴുത്തിലെ പേശികൾക്ക് ആയാസം കിട്ടുംവിധം പതിവായി വ്യായാമം ചെയ്യുക. ഇത് കൂർക്കംവലി തടയാൻ സഹായിക്കും.
- ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂർക്കംവലിക്കു കാരണമാകുന്നുണ്ട്. തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും മദ്യം എന്നോർക്കുക.
- പുകവലി ശീലമുള്ളവർ കൂർക്കംവലിയെ പേടിക്കണം. അതിനാൽ പുകവലി ശീലം ഉപേക്ഷിക്കുക.
- ഉറക്കത്തിന്റെ ശീലവും കൂർക്കംവലിയും തമ്മിൽ ബന്ധമുണ്ട്. മലർന്നു കിടന്നുറങ്ങുമ്പോൾ തലയണ ഒഴിവാക്കുക. ചരിഞ്ഞു കിടന്നുറങ്ങുമ്പോൾ കനം കുറഞ്ഞ തലയണ ഉപയോഗിക്കണം. തൊണ്ടയ്ക്ക് ആയാസം ലഭിക്കുന്ന രീതിയിൽ ഒരിക്കലും കിടക്കരുത്.
- ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ് ആഹാരം കഴിക്കണം. ഹെവി ഫുഡ് കഴിച്ച ശേഷം ഉറക്കത്തിനു പോയാൽ ചിലപ്പോൾ കൂർക്കംവലി ഉണ്ടാകാം.
- ഉറക്കത്തിൽ ശ്വസിക്കാൻ വിഷമമുള്ളവർക്ക് കൃത്രിമമായി ശ്വാസം നൽകാനുള്ള സംവിധാനമാണ് സി പാപ്. കണ്ടിന്യുവസ് പോസിറ്റീവ് എയർവേ പ്രഷർ എന്നതിന്റെ ചുരുക്കമാണ് സി.പാപ്. വെൻറിലേറ്ററിന്റെ പ്രവർത്തനത്തോടു സാദൃശ്യമുണ്ട് ഇതിന്. ഉയർന്ന മർദത്തിൽ വായു മൂക്കിലൂടെ അടിച്ചുകയറ്റി വിടുന്ന ഉപകരണമാണിത്. അതുപോലെ ഉറങ്ങുമ്പോൾ കടിച്ചുപിടിക്കാനുള്ള ഒരുപകരണം ഇപ്പോൾ ലഭ്യമാണ്. ഉറങ്ങുമ്പോൾ പേശികൾ കുഴഞ്ഞ് കീഴ്ത്താടിയുടെയോ നാവിന്റെയോ സ്ഥാനം തെറ്റി പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഇത് സഹായിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

മുടി പൊട്ടൽ, ചർമ്മത്തിലെ പാടുകൾ – ശരീരത്തിലെ മാറ്റങ്ങൾ വൈറ്റമിൻ കുറവിന്റെ സൂചന ആകാം!... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.