Sections

ആനന്ദ് അഗർവാളിനെ ഗ്രൂപ്പ് പ്രസിഡൻറ് - ഫിനാൻസായി നിയമിച്ച് ഹിന്ദുജ ഗ്രൂപ്പ്

Friday, Aug 08, 2025
Reported By Admin
Hinduja Group Appoints Anand Agarwal as Finance President

കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ആനന്ദ് അഗർവാളിനെ ഗ്രൂപ്പ് പ്രസിഡൻറ് - ഫിനാൻസ് ആയി നിയമിച്ചു. മൂന്നു ദശകത്തിലേറെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം കൃഷിക്ക് ആവശ്യമായ സാധനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ (പവർ), എഫ്എംസിജി, ഫിനാൻഷ്യൽ സർവീസസ്, സിമൻറ്, ലോഹങ്ങൾ, ബാങ്കിംഗ് പേയ്മെൻറ് സേവനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ഫിനാൻസ്, ട്രഷറി, എം&എ, ക്യാപിറ്റൽ സ്ട്രാറ്റജി, ഇൻവെസ്റ്റർ റിലേഷൻസ് എന്നിവയിൽ അദ്ദേഹത്തിന് വൈദഗ്ധ്യമുണ്ട്.

ഹിന്ദുജ ഗ്രൂപ്പിൻറെ ബിസിനസ്സുകൾ തന്ത്രപരമായ വികസനഘട്ടത്തിലേക്ക് കടക്കുമ്പോൾ ശക്തമായ സാമ്പത്തിക നേതൃത്വം നിർണായകമാണ്. കോർപ്പറേറ്റ് ഫിനാൻസിലും ലയന-എറ്റെടുപ്പുകളിലും ആനന്ദിൻറെ മികവുറ്റ അനുഭവസമ്പത്തും, വലിയ സാമ്പത്തിക തന്ത്രങ്ങൾ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിൻറെ കഴിവുകളും ഗ്രൂപ്പിൻറെ വളർച്ചയ്ക്ക് നിർണായകമാകും. തങ്ങളുടെ അടുത്ത ഘട്ട വികസനത്തിൽ അദ്ദേഹം സുപ്രധാന സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഹിന്ദുജ ഗ്രൂപ്പ് പ്രസിഡൻറ്-എച്ച്ആർ അമിത് ചിഞ്ചോലിക്കർ പറഞ്ഞു.

ഹിന്ദുജ ഗ്രൂപ്പിൻറെ സാമ്പത്തിക സംവിധാനം ശക്തിപ്പെടുത്തിയും തന്ത്രപരമായ നടപടികൾക്ക് പിന്തുണ നൽകിയും ഹിന്ദുജ ഗ്രൂപ്പിൻറെ തുടർച്ചയായ വളർച്ചയ്ക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നു. സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മൂലധന വിനിയോഗം മെച്ചപ്പെടുത്തുന്നതിനും ഗ്രൂപ്പിൻറെ വിപുലീകരണ പദ്ധതികളെ പിന്തുണയ്ക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹിന്ദുജ ഗ്രൂപ്പ് പ്രസിഡൻറ് - ഫിനാൻസ്, ആനന്ദ് അഗർവാൾ പറഞ്ഞു.

വലിയ അന്താരാഷ്ട്ര പിഇ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ എന്നിവയിൽ നിന്ന് അഗർവാൾ വിജയകരമായി മൂലധനം സമാഹരിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ ഉയർന്ന മൂല്യമുള്ള ലയന-എറ്റെടുപ്പ് ഇടപാടുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഹിന്ദുജ ഗ്രൂപ്പിൽ ചേരുന്നതിന് മുമ്പ് ചമ്പൽ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിൻറെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടാറ്റാ പവർ, പീപ്പുൾ ക്യാപിറ്റൽ പ്രൈവറ്റ് ഇക്വിറ്റി, എജിഎസ് ട്രാൻസാക്റ്റ് ടെക്നോളജീസ്, ആദിത്യ ബിർള ഗ്രൂപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി ലിമിറ്റഡ് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ നയതന്ത്രപരമായ നേതൃപദവികൾ വഹിച്ചിട്ടുണ്ട്.

ആനന്ദ് അഗർവാൽ ഒരു ചാർട്ടേഡ് അക്കൗണ്ടൻറും, കമ്പനി സെക്രട്ടറിയും, ഐസിഡബ്ല്യുഎ, സിഎഫ്എയുമാണ് യോഗ്യതയുമുണ്ട്. കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്, അഹമ്മദാബാദിൽ നിന്ന് എക്സിക്യൂട്ടീവ് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.