Sections

സാമൂഹികമായ ഒറ്റപ്പെടലിനെ മറികടക്കാനും ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്താനുമുള്ള മാർഗങ്ങൾ

Friday, Aug 08, 2025
Reported By Soumya
Tips to Overcome Social Isolation and Stay Connected

സാമൂഹികമായ ഒറ്റപ്പെടൽ സ്വയം സൃഷ്ടിക്കുന്നതോ സാഹചര്യങ്ങളുടെ സൃഷ്ടിയോ ആവാം. ഏതാനും ദിവസത്തെ ഒറ്റപ്പെടൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കില്ല. പക്ഷേ, ദീർഘകാലത്തേക്ക് സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകന്നുനിൽക്കേണ്ടി വരുന്നത് ദോഷം ചെയ്യും. ശാരീരിക, മാനസിക ആരോഗ്യത്തിനും സന്തോഷത്തിനും സാമൂഹിക ബന്ധങ്ങൾ ആവശ്യമാണ്. ഇതിൽ വിള്ളലുകൾ വീഴുമ്പോൾ വ്യക്തിയിൽ പലതരത്തിലുള്ള മാറ്റങ്ങളുണ്ടാകുന്നു.തന്റെ അവസ്ഥയെക്കുറിച്ച് മോശമായി ചിന്തിക്കുന്നതുമൂലം ആത്മാഭിമാനം കുറയുന്നു. ജീവിതത്തിന്റെ അടുക്കും ചിട്ടയും കൈമോശം വന്നേക്കാം. വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ ആരുമില്ലാത്ത അവസ്ഥ വിഷാദത്തിലേക്ക് വീഴ്ത്തും. നിരാശ ബാധിക്കുന്നതോടെ ഒന്നിലും നല്ലതു കാണാൻ സാധിക്കാതെ വരുന്നു.ഒന്നും ചെയ്യാനില്ല എന്ന ചിന്തയിൽ കൂടുതൽ സമയം ടി.വി., ഇന്റർനെറ്റ്, വീഡിയോ ഗെയിം എന്നിവയ്ക്കായി മാറ്റിവെക്കുന്നു. അതോടെ പുറംലോകവുമായി ഉള്ള ബന്ധം കൂടി നഷ്ടമാകും. മാത്രമല്ല, നിരന്തരം ഉത്പാദനക്ഷമമല്ലാത്ത പ്രവൃത്തികളിൽ മാത്രം ഏർപ്പെടുന്നത് നിരാശ കൂടാനും കാരണമാകും. ഓർമക്കുറവും അനുബന്ധമായി വരാനുള്ള സാധ്യത കൂടുതലാണ്. വാക്കുകളുടെ ഉപയോഗം, വികാരങ്ങളുടെ പ്രതിഫലനം, ശരിയായ അംഗവിക്ഷേപങ്ങൾ, ശരിയായ ഭാവപ്രകടനങ്ങൾ ഒക്കെ ഒരാൾ അഭ്യസിക്കുന്നത് സാമൂഹിക ഇടപെടലുകളിലൂടെയാണ്. അതിന്റെ അഭാവം ആശയവിനിമയശേഷി കുറയ്ക്കും. സാമൂഹിക ബന്ധങ്ങൾ തീർത്തും കുറവായവർക്ക് മറ്റുള്ളവരുടെ സാഹചര്യങ്ങളെ, വാക്കുകളെ, വികാരങ്ങളെ മനസ്സിലാക്കാനും പ്രയാസമായിരിക്കും. ബന്ധങ്ങൾ നിലനിർത്താനും ഒറ്റപ്പെടൽ ഉണ്ടാകാതിരിക്കുവാനും വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • നേരിൽ കാണാൻ പറ്റാത്ത സാഹചര്യത്തിൽ ഫോണിലൂടെയായാലും ബന്ധങ്ങൾ നിലനിർത്തണം.
  • നേരിലാണെങ്കിലും ഫോണിലാണെങ്കിലും എപ്പോഴും കുറ്റങ്ങളും പരാതികളും മാത്രം പറയാതെ, നല്ല അനുഭവങ്ങളും ചിന്തകളും പങ്കുവെക്കുക.
  • പത്ര, മാസികകളും പുസ്തകങ്ങളും വായിക്കുന്നത് വിവിധ വിഷയങ്ങളിൽ നിങ്ങളുടെ അറിവ് വർധിപ്പിക്കും. ഒരു ഗ്രൂപ്പിൽ സംസാരിക്കാൻ പല വിഷയങ്ങളിലെയും വായന സഹായിക്കും.
  • പരിചയമുള്ളവരെ കാണുമ്പോൾ ആദ്യം വിഷ് ചെയ്യാം. ഒന്നോ രണ്ടോ വാക്കുകളിൽ കുശലാന്വേഷണം നടത്താം.
  • ചെറിയ ദൂരം പോകാൻ കാറോ സ്കൂട്ടറോ വേണ്ട. നടക്കുക. വഴിയിൽ പരിചയക്കാരെ കാണുമ്പോൾ കുശലാന്വേഷണം നടത്താം.
  • മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ നിങ്ങൾ ഇടിച്ചുകയറി എല്ലാം അങ്ങോട്ട് മാത്രം പറയാതെ, അവർ പറയുന്നത് ക്ഷമയോടെ കേൾക്കാൻ തയ്യാറാവുക. അവരുടെ വിശേഷങ്ങൾ ചോദിക്കുക.
  • മറ്റുള്ളവരുടെ നേട്ടങ്ങളിൽ ആത്മാർഥമായി അഭിനന്ദിക്കാം.
  • ഇഷ്ടപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമാകാം.
  • നിങ്ങളുടെ സാമൂഹിക ഇടപെടൽ ശേഷിയെ സ്വയം ഇടിച്ചുതാഴ്ത്തി ചിന്തിക്കേണ്ട. പകരം പല കാര്യങ്ങളും നിങ്ങൾക്ക് നന്നായി ചെയ്യാൻ സാധിക്കുമെന്ന് പോസിറ്റീവായി ചിന്തിക്കുക.
  • മറ്റുള്ളവരുടെ പേര് ചൊല്ലി വിളിക്കുന്നത് ആരും ഇഷ്ടപ്പെടും. അതിനാൽ പേരുകൾ ഓർത്തിരിക്കുക. അവർ പറഞ്ഞ കഥകളും കാര്യങ്ങളും പിന്നീടുള്ള സംസാരത്തിൽ ഓർത്ത് പറയുന്നതും ആളുകൾ ഇഷ്ടപ്പെടും.
  • നേരിൽ പങ്കെടുക്കാൻ സാധിക്കാത്തപ്പോഴും ഓൺലൈൻ മീറ്റിങ്ങുകൾ, ക്ലാസുകൾ എന്നിവ വഴി സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താം.
  • അവസരത്തിനൊത്ത് ഗ്രൂപ്പിൽ സംസാരിക്കുക. ആവശ്യത്തിന് ശബ്ദം, വ്യക്തത, ആധികാരികത എന്നിവ ഉള്ളപ്പോൾ മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിക്കും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.