തിരിച്ചടികൾ ജീവിതത്തിൻറെ ഭാഗമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ നേരിടുമ്പോഴാണ് സ്വയം കരുത്താർജ്ജിക്കുന്നത്. ഒരു പ്രശ്നത്തിൽ നിന്നു കരകയറി എന്ന് ചെറുതായി ആശ്വസിക്കുമ്പോഴാവും അതിനേക്കാൾ വലിയ അടുത്ത പ്രശ്നം തല പൊക്കുന്നത്. സ്വാഭാവികമായും ലോകത്തോടും തന്നോടുതന്നെയും ദേഷ്യവും വിദ്വേഷവം അമർഷവും തോന്നും. എന്തു കൊണ്ട് എനിക്കിങ്ങനെ വന്നു. ഞാൻ എന്തു തെറ്റ് ചെയ്തു എന്നെല്ലാം ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ടേയിരിക്കും.
എന്നാൽ ഈ ഘട്ടത്തിലാണ് ഒരാളുടെ വ്യക്തിത്വം ഏറ്റവും കരുത്താർജ്ജിക്കുന്ന ഒന്നായി മാറുന്നത്.
- സന്തോഷവും സങ്കടവും മാറി മാറി വരുന്നതാണെന്ന് ഓർക്കുക. ഇപ്പോൾ വളരെയധികം സങ്കടപ്പെടുന്നുണ്ടെങ്കിൽ ഇതിന് മുമ്പ് വളരെ സന്തോഷിച്ച നിമിഷങ്ങളുണ്ടായിട്ടുണ്ടല്ലോ എന്ന് ഓർക്കുക. ഇനിയും അതുപോലെ സമാധാനമുള്ള നിമിഷങ്ങൾ തിരികെ വരുമെന്ന ശുഭാപ്തി വിശ്വാസം മുറുകെ പിടിക്കുക.
- ഈ നിമിഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമങ്ങളും കഷ്ടതകളും എക്കാലത്തേക്കുമാണെന്ന് ചിന്ത വേണ്ട. ഒരിക്കലും മറക്കാനാവില്ല എന്നു കരുതുന്നതെല്ലാം കാലക്രമേണ മറക്കപ്പെടും. തീരാ വേദന എന്നു കരുതുന്നതെല്ലാം മെല്ലെ സ്വാഭാവികമാവും. അതിന് അൽപ്പം ക്ഷമയോടെ സമയം നൽകണമെന്നു മാത്രം.
- പ്രശ്നങ്ങൾ എത്ര സങ്കീർണമോ ലഘുവോ ആയിക്കൊള്ളട്ടെ. അതിനെ മറികടക്കാനാവും എന്ന ആത്മവിശ്വാസം കൈവിടാതിരിക്കുക. ശുഭാപ്തി വിശ്വാസവും അനിവാര്യം തന്നെ. സ്വന്തം വ്യക്തിത്വത്തെ വളർത്താൻ സഹായിക്കുന്ന ഘടകങ്ങളായി ഇതിനെ കണക്കാക്കുക.
- സങ്കടത്തിൻറെ ഘട്ടം വരുമ്പോഴേ സന്തോഷത്തിൻറെ വില മനസ്സിലാവൂ. നിങ്ങൾക്ക് എന്തൊക്കെ സംഭവിച്ചാലും അതിൽ നിന്നെല്ലാം ഉയർത്തെണീക്കാനുള്ള കഴിവും ഉള്ളിലുണ്ടെന്ന് മറക്കാതിരിക്കുക.
- പോസിറ്റീവ് ചിന്തകൾ മനസ്സിൽ കൊണ്ടു വരിക. ഒറ്റയടിക്ക് എല്ലാ ദുഖങ്ങളും മറികടക്കാം എന്നുള്ള ചിന്ത വേണ്ട. ചെറിയ ചുവടുകളിലൂടെ മുന്നോട്ടു പോവുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

ആധുനിക ജീവിതത്തിൽ കുടുംബബന്ധങ്ങളുടെ പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.