Sections

ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കാനായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് - ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സഹകരണം

Friday, Aug 08, 2025
Reported By Admin
Bajaj Allianz Life Partners with Geojit Financial Services

കൊച്ചി: ഇന്ത്യയിലെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്, രാജ്യത്ത് ശക്തമായ സാന്നിധ്യമുള്ള വിശ്വസ്ത നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഈ പങ്കാളിത്തത്തിലൂടെ ജിയോജിത്തിൻറെ 15 ലക്ഷം ഉപഭോക്താക്കൾക്ക് ബജാജ് അലയൻസ് ലൈഫിൻറെ എല്ലാ റീട്ടെയിൽ ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാകും.

രാജ്യത്തെ ജിയോജിത്തിൻറെ 502 ശാഖകളിലൂടെ ബജാജ് അലയൻസ് ലൈഫിൻറെ ഇൻഷുറൻസ് പദ്ധതികൾ ഏകീകരിച്ച് ജിയോജിത്തിൻറെ വൈവിധ്യമാർന്ന ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് ഈ പങ്കാളിത്തം.

ശരിയായ സാമ്പത്തിക പരിരക്ഷ, സമ്പാദ്യ, നിക്ഷേപ, റിട്ടയർമെൻറ് പദ്ധതികളിലൂടെ ഉപഭോക്താക്കളെ അവരുടെ ദീർഘകാല ജീവിത ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ഇൻഷുറൻസ് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും തന്ത്രപരമായ പങ്കാളിത്തങ്ങൾ നിർണായകമാണ്. ജിയോജിത് ഫിനാൻഷ്യൽ സർവീസസുമായുള്ള സഹകരണം, അവരുടെ ശക്തമായ ഉപദേശക വൈദഗ്ദ്ധ്യത്തിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ കൂടുതൽ ശക്തമാക്കാൻ സഹായിക്കും. ഉപഭോക്താക്കൾക്ക് മികച്ച ഇൻഷുറൻസ് അനുഭവം നൽകുന്ന, സുസ്ഥിരവും സ്വാധീനം ചെലുത്തുന്നതുമായ ഒരു ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എംഡിയും, സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.

ആഴത്തിലുള്ള പഠനം നടത്തി, വിശ്വസനീയവും വൈവിധ്യമാർന്ന നിക്ഷേപ പദ്ധതികൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ മുൻഗണന. ബജാജ് അലയൻസ് ലൈഫുമായുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപ ആവശ്യങ്ങളോടൊപ്പം സുരക്ഷയും സംരക്ഷണവും നൽകുന്ന ശക്തമായ ലൈഫ് ഇൻഷുറൻസ് പദ്ധതികളുടെ ഒരു നിര അവതരിപ്പിക്കുകയാണ്. ഈ സഹകരണം തങ്ങളുടെ വിപുലമായ ശൃംഖലയും, മികച്ച ഉപദേശക വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് ലളിതവും മൂല്യവത്തായതുമായ ഇൻഷുറൻസ് അനുഭവം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിൻറെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ. ജോർജ്ജ് പറഞ്ഞു.

ബജാജ് അലയൻസ് ലൈഫിൻറെ ടേം പ്ലാനുകൾ, യൂലിപ്പുകൾ, റിട്ടയർമെൻറ് പ്ലാനുകൾ, സമ്പാദ്യ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള നൂതന സേവനങ്ങൾ ഇനി മുതൽ ജിയോജിത്തിൻറെ ശാഖകളിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. വിവിധ ഉപഭോക്താക്കളിലേക്കും മേഖലകളിലേക്കും ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ വിപുലീകരിക്കാനുള്ള ബജാജ് അലയൻസ് ലൈഫിൻറെ പ്രതിബദ്ധതയ്ക്ക് അനുസരിച്ചുള്ള ഒരു നീക്കമാണ് ഈ പങ്കാളിത്തം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.