- Trending Now:
അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷൻ നയിക്കുന്ന സംസ്ഥാനതല ചെറുധാന്യ ഉൽപ്പന്ന,പ്രദർശന,വിപണന ബോധവത്കരണ ക്യാംപയിൻ സെപ്തംബർ 18ന് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് അയ്യങ്കാളി ഹാളിൽ ഫ്ളാഗ്ഓഫ് ചെയ്യും.
കേരളത്തിലെ എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നമത്ത് തീവനഗ എന്ന പേരിൽ ഒക്ടോബർ ആറുവരെയാണ് ക്യാംപയിൻ നടക്കുക.അട്ടപ്പാടിയിലെ പട്ടികവർഗ മേഖലയിലെ കാർഷിക സംരംഭകർക്ക് ചെറുധാന്യങ്ങൾക്ക് വിപണി കണ്ടെത്തുക, ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന് ചെറുധാന്യ കൃഷിയുടെ ഉപഭോഗം, പാചകരീതി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാംപയിന്റെ ലക്ഷ്യങ്ങൾ.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ രാവിലെ 10 മണി മുതൽ അഞ്ചുവരെ ക്യാംപയിന്റെ അനുബന്ധ പരിപാടികളും അരങ്ങേറും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ അടക്കം പരിപാടിയിൽ പങ്കെടുക്കുമെന്ന് ജില്ലാ കോർഡിനേറ്റർ അറിയിച്ചു. അട്ടപ്പാടിയിൽ ഉൽപ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെ പ്രദർശനം,വിത്തുകൾ,പോഷക ഗുണങ്ങൾ അടങ്ങിയ ചാർട്ട്,ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള, വിപണനമേള, ബോധവത്കരണ ക്ലാസുകൾ എന്നിവയും ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിക്കും.
ആലത്തൂരിൽ മില്ലറ്റ് മഹോത്സവം 16 മുതൽ... Read More
ചെറുധാന്യങ്ങളുടെ ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കാനും അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഐക്യരാഷ്ട്ര സഭ 2023നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.