- Trending Now:
അന്താരാഷ്ട മില്ലറ്റ് വർഷത്തോടനുബന്ധിച്ച് കേരള ജൈവ കർഷക സമിതിയും ആലത്തൂർ ബ്ലോക്ക് കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മില്ലറ്റ് മഹോത്സവം സെപ്റ്റംബർ 16, 17 തിയതികളിലായി ആലത്തൂർ ബോധിയിൽ നടക്കും. 16 ന് ഉച്ചക്ക് 12 മുതൽ രണ്ട് വരെ വിവിധ തരം മില്ലറ്റ് വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭക്ഷ്യമേളയും 17 ന് രാവിലെ 10 ന് 'ചെറുധാന്യങ്ങൾ പോഷകങ്ങളുടെ കലവറ' എന്ന വിഷയത്തിൽ കൃഷി വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ബി. സുരേഷ് നയിക്കുന്ന ക്ലാസും നടക്കും.
മേളയിൽ എല്ലാ തരം മില്ലറ്റുകളുടെയും മില്ലറ്റ് ഉത്പന്നങ്ങളുടെയും പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. മില്ലറ്റ് മഹോത്സവത്തിന്റ ഉദ്ഘാടനം ആലത്തൂർ കെ.ഡി പ്രസേനൻ എം.എൽ.എ നിർവഹിക്കും. മില്ലറ്റ് മഹോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 9447303431, 8547000161 ൽ ലഭിക്കുമെന്ന് ആലത്തൂർ കൃഷി ഓഫീസർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.