- Trending Now:
ബെംഗളുരു: പ്രമുഖ ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമായ ഫണ്ട്സ്ഇന്ത്യ, തങ്ങളുടെ റീട്ടെയിൽ ബിസിനസ് വിഭാഗത്തിന്റെ സിഇഒ ആയി ഋഷഭ് ഗാർഗിനെ നിയമിച്ചു. കമ്പനിയുടെ ഡിജിറ്റൽ ബിസിനസ് തന്ത്രങ്ങൾ, ഉൽപ്പന്ന നവീകരണം, ഉപഭോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുക, റീട്ടെയിൽ ഇൻവെസ്റ്റിംഗ് മേഖലയിൽ വളർച്ച കൈവരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നിയമനം. ഐഐടി ഡൽഹി, ഐഎസ്ബി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ ഋഷഭ്, ഇതിനുമുമ്പ് പോളിസിബസാറിൽ ടേം ഇൻഷുറൻസ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫണ്ട്സ്ഇന്ത്യയുടെ പുതിയ നേതൃഘടന പ്രകാരം, ഡിജിറ്റൽ ബിസിനസ് വിഭാഗത്തെ ഋഷഭ് ഗാർഗും, ബി2ബി വിഭാഗത്തെ മനീഷ് ഗാധ്വിയും, പ്രൈവറ്റ് വെൽത്ത് വിഭാഗത്തെ ശ്രീനിവാസ് മെന്ദുവും നയിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധാരണക്കാർക്ക് നിക്ഷേപം ലളിതമാക്കാനും ഇന്ത്യയിലുടനീളം റീട്ടെയിൽ നിക്ഷേപകരുടെ എണ്ണം വർദ്ധിപ്പിക്കാനുമാണ് പുതിയ നേതൃത്വത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.