Sections

ചിരട്ടയിൽ പുത്തൻ ആശയങ്ങൾ വിരിയിച്ച് ശിവൻകുട്ടിയും ഭാര്യയും

Tuesday, Nov 07, 2023
Reported By Admin
Coconut Shell Crafts

ചിരട്ടകൾക്ക് പല രൂപങ്ങളും ഭാവങ്ങളും നൽകി കേരളീയത്തിന്റെ പ്രദർശന വിപണനമേളയിൽ താരങ്ങളാവുകയാണ് കൊല്ലം സ്വദേശികളായ ശിവൻകുട്ടിയും ഭാര്യ സരളയും.

നൂറോളം കരകൗശല ഉത്പങ്ങളാണ് ഇരുവരുടെയും കൈകളിലൂടെ ചിരട്ടയിൽ വിരിഞ്ഞത്. ചിരട്ട കണ്ണാടി, ചിരട്ട താമര, ചിരട്ടയിൽ നിർമ്മിച്ച കൂജകൾ, ജഗ്ഗുകൾ, പൂവുകൾ, പക്ഷി മൃഗാദികൾ, മത്സ്യങ്ങൾ ഉൾപ്പെടെ ആരാധനാമൂർത്തികൾ വരെയുണ്ട് ചിരട്ട കലയിൽ.

ശിവലിംഗം, ശ്രീകൃഷ്ണൻ, സരസ്വതീ ദേവി, ചിരട്ട തവി, ചായ കപ്പ്, പാത്രങ്ങൾ, പൂച്ചട്ടി, വാൽ കണ്ണാടി തുടങ്ങിയവയെല്ലാം ഇരുവരും ഒന്നിച്ചിരുന്നാൽ നിമിഷനേരങ്ങൾക്കകം പൂർത്തിയാകും. മികച്ച വരുമാനം നേടാൻ ഇത്തരം വിപണന മേളകൾ സഹായിക്കുന്നുണ്ടെന്ന് ഇരവരും പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.