- Trending Now:
'ഹേയ് സിരി' എന്നുള്ള അഭിസംബോധന ഇനി മുതല്‍ വെറും 'സിരി' എന്നാക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത്
ടെക് ഭീമന്മാരായ ആപ്പിള്‍ തങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്റ് സിരിയുടെ കാര്യത്തില്‍ വ്യത്യാസം വരുത്തുന്നു. 'ഹേയ് സിരി' എന്നുള്ള അഭിസംബോധന ഇനി മുതല്‍ വെറും 'സിരി' എന്നാക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ കുറേ മാസങ്ങളായി ആപ്പിള്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ജോലിയിലാണ് എന്നും മാര്‍ക്ക് ഗുര്‍മാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിസിനസ്സില്‍ ഗൂഗിള്‍ മാപ്പ് എങ്ങനെ സഹായകമാകും... Read More
വ്യത്യാസം വരുന്നതോടെ ആപ്പിളിന്റെ സ്മാര്‍ട്ട് അസിസ്റ്റന്റിനോട് 'സിരി' എന്ന് വിളിച്ച ശേഷം നിങ്ങള്‍ക്ക് ആവശ്യമായ കമന്റ് ചെയ്യാം.അടുത്ത വര്‍ഷമോ, അല്ലെങ്കില്‍ 2024 ആദ്യമോ ഈ മാറ്റം ആപ്പിള്‍ തങ്ങളുടെ സ്മാര്‍ട്ട് ഡിവൈസുകളില്‍ നടപ്പിലാക്കും എന്നും റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തില്‍ ഒരു മാറ്റം വരുന്നതിനാല്‍ സിരിയും ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് അലക്‌സയുമായുള്ള വിപണിയിലെ പോരാട്ടം കനക്കും എന്നാണ് പറയുന്നത്. അലക്‌സയെ അഭിസംബോധന ചെയ്യാന്‍ വെറും 'അലക്‌സ' എന്ന് വിളിച്ചാല്‍ മതിയാകും എന്നും ദ വെര്‍ജ് റിപ്പോര്‍ട്ട് പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.