Sections

ആരോഗ്യകരമായ ജീവിതശൈലിക്ക് ലളിതമായ ദൈനംദിന ശീലങ്ങൾ

Sunday, Nov 16, 2025
Reported By Soumya
Simple Daily Habits for a Healthy Lifestyle

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ നമ്മൾ പലരും ആരോഗ്യത്തെ പിന്നിലാക്കുന്നു. പക്ഷേ, ജീവിതം സ്ഥിരം മുന്നോട്ട് പോകണമെങ്കിൽ ശരീരവും മനസ്സും ശക്തമായിരിക്കണം. ചെറിയ ചെറിയ ശീലങ്ങൾ പോലും നമ്മെ വലിയ മാറ്റങ്ങളിലേക്ക് നയിക്കും. ഇന്ന് തന്നെ തുടങ്ങാവുന്ന ചില ലളിതവും പ്രായോഗികവുമായ ആരോഗ്യ ശീലങ്ങളാണ് താഴെ പറയുന്നത്.

പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്

രാവിലെ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം ആക്ടീവ് ആക്കും.ദിവസം മുഴുവൻ എനർജി ലെവൽ സ്റ്റേബിൾ ആക്കും. അമിതഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കും.

ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടന്നുനോക്കൂ

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. സ്ട്രെസ് കുറയ്ക്കും.ശരീരത്തിലെ ഫാറ്റ് കുറയ്ക്കാൻ സഹായിക്കും.

എല്ലാ ദിവസവും 2-3 ലിറ്റർ വെള്ളം കുടിക്കുക

ഡിഹൈഡ്രേഷൻ ഒഴിവാക്കും. സ്കിൻ ഹെൽത്ത് മെച്ചപ്പെടുത്തും. ശരീരത്തിലെ വിഷാംശങ്ങൾ (toxins) പുറത്താക്കാൻ സഹായിക്കും.

ജങ്ക് ഫുഡ് കുറയ്ക്കുക, ഹോം ഫുഡ് വർധിപ്പിക്കുക

വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കൂടുതൽ ക്ലീൻ & സേഫ് ആയിരിക്കും. ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവ നിയന്ത്രിക്കാനാകും. ഡൈജെസ്റ്റീവ് സിസ്റ്റം മെച്ചപ്പെടും.

ദിവസവും കുറഞ്ഞത് 7 മണിക്കൂർ ഉറക്കം

ബ്രെയിൻ പവർ, കോൺസെൻട്രേഷൻ എല്ലാം മെച്ചപ്പെടും.ഹോർമോൺ ബാലൻസ് ശരിയായിരിക്കും. വെയ്റ്റ് കണ്ട്രോൾ ആകാനും ഉറക്കം അത്യാവശ്യമാണ്.

മെഡിറ്റേഷൻ ചെയ്യുക

അംക്സൈറ്റി, സ്ട്രെസ് എന്നിവ കുറക്കാൻ മെഡിറ്റേഷൻ മികച്ചതാണ്. ഇമോഷണൽ കണ്ട്രോൾ മെച്ചപ്പെടുത്തും. മാനസിക ശക്തി വർധിപ്പിക്കും.

ദിവസവും 20 പേജ് വായിക്കുക

ബ്രെയിൻ ഷാർപ്പ് ആക്കും.സ്ക്രീൻ ടൈം കുറയും.ലേണിംഗ് ഹാബിറ്റ് രൂപപ്പെടും.

ദിവസവും 10 മിനിറ്റ് സ്ട്രെച്ചിങ്

മസിൽ സ്റ്റിഫ്നെസ്സ് ഒഴിവാക്കും. ബാക്ക് പെയിൻ, നെക്ക് പെയിൻ എന്നിവ കുറയും. ഫ്ളക്സ്ബിലിറ്റി മെച്ചപ്പെടും.

പഞ്ചസാര ഉപയോഗം കുറയ്ക്കുക

സ്കിൻ ഏജനിംഗ് കുറയും. വെയിറ്റ് ഗൈൻ കുറയും. എനർജി ഡ്രൈൻ ഒഴിവാകും.

ആരോഗ്യം എന്നത് ഒരു ദിവസം ഉണ്ടാകുന്ന മാജിക് അല്ല; ദിവസേന ചെയ്യുന്ന ചെറിയ ശീലങ്ങളുടെ കൂട്ടായ്മ ആണ്. ഇന്ന് തന്നെ ഒരു ശീലം തുടങ്ങൂ - നാളെ അത് നിങ്ങൾക്ക് ആയുഷ്കാല സമ്മാനമാകും.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.