- Trending Now:
ഷില്ലോംഗ്: സംഗീതവും സംസ്കാരവും പിങ്ക് ചെറി പൂക്കളുടെ മനോഹാരിതയും സമന്വയിപ്പിക്കുന്ന ഷില്ലോംഗ് ചെറി ബ്ലോസം ഫെസ്റ്റിവലിന് ആരംഭിച്ചു. നവംബർ 14, 15 തീയതികളിൽ ഷില്ലോംഗിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലും പോShillong Cherry Blossom Festival begins with global music stars, cultural shows, cosplay, food stalls, and India–Japan cultural exchange at Japan Arena.ളോ ഗ്രൗണ്ടിലുമാണ് പ്രധാന പരിപാടികൾ.
അന്താരാഷ്ട്ര സംഗീത താരങ്ങളായ 'ദി സ്ക്രിപ്റ്റ്', ജേസൺ ഡെറൂലോ, നോറ ഫത്തേഹി എന്നിവർ ആദ്യ ദിനം വേദിയിലെത്തും. രണ്ടാം ദിവസം ടൈഗ, അക്വ, ഡിജെ ഡിപ്ലോ തുടങ്ങിയ പ്രമുഖർ പരിപാടികൾ അവതരിപ്പിക്കും. ഇവർക്കൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരും അണിനിരക്കും.
സംഗീത പരിപാടികൾക്ക് പുറമെ, കോസ്പ്ലേ, കരോക്കെ മത്സരങ്ങൾ, പ്രാദേശിക ഭക്ഷ്യ-കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയും മേളയുടെ ഉണ്ടായിരിക്കും. വാർഡ്സ് തടാകത്തിൽ സജ്ജീകരിച്ചിരിക്കുന്ന 'ജപ്പാൻ അരീന' ഇന്ത്യ-ജപ്പാൻ സാംസ്കാരിക വിനിമയത്തിന്റെ നേർക്കാഴ്ച നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.