Sections

ശക്തിമാന്റെ പവറില്‍ വളര്‍ന്ന പാര്‍ലെ ജി

Tuesday, Sep 13, 2022
Reported By MANU KILIMANOOR

പാര്‍ലെ ജിയുടെ വില്‍പ്പന പ്രതിമാസം 50 ടണ്ണില്‍ നിന്ന് 2000 ടണ്ണായി ശക്തിമാന്‍ ഉയര്‍ത്തിയത് ഇങ്ങനെ

 

തൊണ്ണൂറുകളില്‍ ഇന്ത്യയിലെ കുട്ടികളുടെ ഹരമായി മാറിയ ഒരു ടീവി പരുപാടിയായിരുന്നു ശക്തിമാന്‍.സൂപ്പര്‍ഹീറോയായ ശക്തിമാന്‍, 1990-കളുടെ അവസാനത്തില്‍ പാര്‍ലെ ജി ബിസ്‌ക്കറ്റുകളുടെ വില്‍പ്പന പ്രതിമാസം 50 ടണ്ണില്‍ നിന്ന് 2,000 ടണ്ണായി ഉയര്‍ത്തി. 1997 മുതല്‍ 2005 വരെ നടന്ന ടെലിവിഷന്‍ ഷോയില്‍ ശക്തിമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മുകേഷ് ഖന്നയാണ്.കുട്ടികള്‍ക്കിടയിലുള്ള വന്‍ ജനപ്രീതി കാരണം ശക്തിമാന്‍ എന്നായി മാറി ആരാധകര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പേരും.മാര്‍ക്കറ്റിംഗ് തന്ത്രജ്ഞനായ സഞ്ജയ് മുദ്നാനി, മുകേഷ് ഖന്നയുമായി നടത്തിയ ഒരു പ്രമോഷണല്‍ പരീക്ഷണം, അക്കാലത്ത് കമ്പനിക്ക് വെല്ലുവിളി നിറഞ്ഞ വിപണിയായ തമിഴ്നാട് കീഴടക്കാന്‍ പാര്‍ലെ ജിയെ സഹായിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.മില്‍ക്ക് ബിസ്‌ക്കറ്റുകള്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലത്താണ് പാര്‍ലെ ജി വിപണിയില്‍ എത്തിയത് , ബ്രിട്ടാനിയ മില്‍ക്ക് ബിക്കിസ് ആയിരുന്നു ലീഡര്‍,ഗ്ലൂക്കോസ് ബിസ്‌കറ്റ് ആയിരുന്ന, വിപണിയില്‍ സാന്നിധ്യമില്ലാതിരുന്ന പാര്‍ലെ ജി, തെക്കന്‍ മേഖലയിലെ വിപണി പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു.

അപ്പോഴാണ് അവര്‍ ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു.സൂപ്പര്‍ഹീറോ  ശക്തിമാന്‍ തമിഴ്നാട്ടിലെ കുട്ടികള്‍ക്കിടയില്‍ വളരെ പ്രചാരത്തിലായിരുന്നു.കുട്ടികളെ കാണാന്‍ ശക്തിമാനെ (മുകേഷ് ഖന്ന) ചെന്നൈയിലേക്ക് കൊണ്ടു വരുകയും ഇതിനായി, ഒരു ഗ്രൗണ്ട് ബുക്ക് ചെയ്ത് ഒരാള്‍ക്ക് രണ്ട് ഒഴിഞ്ഞ പാര്‍ലെ ജി റാപ്പറുകള്‍ പ്രവേശന ടിക്കറ്റായി നല്‍കി .കൂടാതെ അദ്ദേഹത്തിന്റെ സംഘം സ്‌കൂളുകളില്‍ പ്രമോഷനുകള്‍ നടത്തുകയും പത്ര പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു.സ്‌കൂള്‍ ബസുകകളില്‍ കുട്ടികള്‍ വന്നു.വൈകുന്നേരം 6 മണി ആയപ്പോഴെക്കും  ശക്തിമാനെ കാണാന്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ തടിച്ചുകൂടി.'ശക്തിമാന്‍ ചെന്നൈയിലേക്ക് വരുന്നു' എന്ന വാര്‍ത്ത പത്രങ്ങളില്‍ ഒന്നാം പേജില്‍ തന്നെ വന്നപ്പോള്‍ പാര്‍ലെ ജി ബിസ്‌ക്കറ്റുകളുടെ വില്‍പ്പന പ്രതിമാസം 50 ടണ്ണില്‍ നിന്ന് 2,000 ടണ്ണിലേക്ക് ഉയര്‍ന്നു. ഇന്റര്‍നെറ്റ് ഇല്ലാത്ത കാലത്ത് ഏറ്റവും മികച്ച നൂതന മാര്‍ക്കറ്റിംഗ് സംവിധാനം തന്നെയാണ് പാര്‍ലെ ജി സൃഷ്ടിച്ചത്.കുട്ടികളെ അവരുടെ നായകന്‍ ശക്തിമാനെയും പാര്‍ലെ ജി ബിസ്‌ക്കറ്റുകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും അവതരിപ്പിച്ച് കുട്ടികളെ ഉല്‍പ്പന്നം വാങ്ങാന്‍ പ്രേരിപ്പിച്ചതിലൂടെ അവരെ (കുട്ടികളെ) കഥയുടെ ഭാഗമാക്കുകയായിരുന്നു.ഓരോ തവണ പാര്‍ലെ ജി ബിസ്‌ക്കറ്റ് കഴിക്കുമ്പോഴും അത് ശക്തിമാന്റെ കഥയ്ക്ക് തുടക്കമിടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.