- Trending Now:
തിരുവനന്തപുരം: ബിസിനസ് ഇൻസൈറ്റ് മാഗസിന്റെ സർവീസ് എക്സലൻസ് പുരസ്കാരം ലാക്യൂസ്റ്റ് കൺസൾട്ടൻസിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ശരത് ചന്ദ്രന് ലഭിച്ചു.
തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു പുരസ്കാരം സമ്മാനിച്ചു. തൊഴിൽരഹിതരായവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും,ടാലന്റ് ഉള്ളവരുടെ ടാലന്റ് പുറത്തു കൊണ്ട് വരുന്നതുമായ പദ്ധതികൾ, കാഴ്ചപരിമിതർക്കും ഭിന്നശേഷിക്കാർക്കും സഹായകരമാകുന്ന പദ്ധതികൾ എന്നിവയ്ക്ക് തുടക്കം കുറിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
2017 ൽ കണ്ണൂർ സ്വദേശിയായ ശരത് തുടക്കം കുറിച്ച ലക്യുസ്റ്റ് ഗവേഷണം, പ്രോഡക്റ്റ് ഡെവലപ്പ്മെന്റ്, മാർക്കറ്റിങ്, ബിസിനസ് കൺസൽട്ടൻസി തുടങ്ങിയവയിൽ വ്യത്യസ്തമായ സേവനങ്ങൾ നൽകി വരുന്നു. സംരംഭകനായ അദ്ദേഹം കൗൺസിലറായും മോട്ടിവേറ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നടനും സംരംഭകനുമായ ദിനേശ് പണിക്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ ഡിജിപി ഋഷിരാജ് സിങ്, ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ്, ബിസിനസ് ഇൻസൈറ്റ് മാഗസിൻ എഡിറ്റർ പ്രജോദ് .പി രാജ് എന്നിവർ പങ്കെടുത്തു.
വിഎൽസിസി വയനാട്ടിലെ ആദ്യ ബ്യൂട്ടി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.