Sections

വിഎൽസിസി വയനാട്ടിലെ ആദ്യ ബ്യൂട്ടി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

Friday, Aug 25, 2023
Reported By Admin
VLCC

കൽപ്പറ്റ: ആഗോള ഹെൽത്ത് കെയർ, വെൽനസ്, സൗന്ദര്യ ശാസ്ത്ര ഡെർമറ്റോളജി ബ്രാൻഡായ വിഎൽസിസി ബ്യൂട്ടി ക്ലിനിക്ക് വയനാട് കൽപ്പറ്റയിൽ തുറന്നു. ഇഷ എന്ന പേരിൽ കൽപ്പറ്റ പുതിയ ബസ്റ്റാൻഡിന് സമീപം കണ്ണങ്കണ്ടി ബിൽഡിംഗിന്റെ ഒന്നാം നിലയിലാണ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ സേവനങ്ങൾക്കും 25 ശതമാനവും, പാക്കേജുകൾക്ക് 40 ശതമാനം വരെയും ഓഫറുകൾ പ്രഖ്യാപിച്ചു. 2000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള അത്യാധുനിക ബ്യൂട്ടി ക്ലിനിക്ക് വയനാട്ടിൽ ആദ്യത്തേതാണ്. എല്ലാ പ്രായക്കാർക്കും ലിംഗഭേദമന്യേ സേവനങ്ങൾ നൽകുന്നുന്നതിനായി വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരുടെ സേവനം ലഭ്യമാണെന്ന് മാനേജിംഗ് പാർട്ണർമാരായ സംഗീത് നായർ, പ്രിയംവദ സംഗീത് എന്നിവർ പറഞ്ഞു. കൽപ്പറ്റ എംഎൽഎ ടി സിദ്ദീഖ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.


വയനാട് കൽപ്പറ്റയിൽ ആരംഭിച്ച വിഎൽസിസി ഇഷ ബ്യൂട്ടി ക്ലിനിക്ക് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് സന്ദർശിക്കുന്നു. മാനേജിംഗ് പാർട്ണർമാരായ സംഗീത് നായർ, പ്രിയംവദ സംഗീത് എന്നിവർ സമീപം

ചർമ്മ കേശ സംരക്ഷണ രംഗത്ത് മികച്ച ഇൻ-ക്ലാസ് ചികിത്സകളും ഉൽപ്പന്നങ്ങളും ഉപയോഗിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് പുതിയ ഔട്ട്ലെറ്റ്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സജീകരിച്ചിരിക്കുന്ന വെൽനസ് ആൻഡ് ബ്യൂട്ടി ക്ലിനിക്കിലെ സേവനങ്ങൾ മെഡിക്കൽ ഡോക്ടർമാർ, പോഷകാഹാര വിദഗ്ധർ, ഫിസിയോതെറാപ്പിസ്റ്റുകൾ, ഡെർമറ്റോളജിസ്റ്റുകൾ, കോസ്മെറ്റോളജിസ്റ്റുകൾ, ബ്യൂട്ടി തെറാപ്പിസ്റ്റുകൾ എന്നിവരുൾപ്പെടെ പരിചയസമ്പന്നരും സാക്ഷ്യപ്പെടുത്തിയ പ്രഫഷണലുകളുമാണു കൈകാര്യം ചെയ്യുന്നത്. ഏറ്റവും പുതിയ വെൽനസ്, ബ്യൂട്ടി സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. വെയ്റ്റ് മാനേജ്മെന്റ് സൊല്യൂഷനുകൾ, പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകൾ, ചർമം, മുടി ചികിത്സകൾ, ലേസർ/സൗന്ദര്യ ഡെർമറ്റോളജി ചികിത്സകൾ എന്നിവയുൾപ്പെടെയുള്ളവ അത്യാധുനിക ഉപകരണങ്ങളുടെയും വിദഗ്ധ ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ്ചെയ്യുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.