- Trending Now:
കൊച്ചി: ഇന്ത്യൻ സിനിമയുടെയും കഥപറച്ചിലിൻറെയും ഏറ്റവും മികച്ച ആഘോഷങ്ങളിലൊന്നായ സ്ക്രീൻ അവാർഡ്സ് 2025 യൂട്യൂബിൽ അവതരിപ്പിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്നു. എഡിറ്റോറിയൽ വിശ്വാസ്യത, സാംസ്കാരിക പൈതൃകം, ഡിജിറ്റൽ വ്യാപ്തി എന്നിവയുടെ ശക്തമായ സംയോജനത്തെ പ്രതിനിധീകരിക്കുന്നതാണ് സ്ക്രീൻ അവാർഡ്സ് 2025.
ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിൻറെ പത്രപ്രവർത്തനം ആദ്യം എന്ന മൂല്യത്തിൻറെ പിൻബലത്തിൽ സമഗ്രതയും യോഗ്യതയുമാണ് ഈ അവാർഡുകൾ നിർവചിക്കുന്നത്. പ്രശസ്ത ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ സംഘടനയായ സ്ക്രീൻ അക്കാദമിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ആഗോള പ്രേക്ഷക ആസ്വാദനത്തിനായി ഉള്ളടക്കത്തിലും ഫോർമാറ്റിലും ഡിജിറ്റൽ ഫസ്റ്റ് സമീപനം സ്വീകരിക്കുന്ന സ്ക്രീൻ അവാർഡുകളാണ് യൂട്യൂബിൽ സംപ്രേഷണം ചെയ്യുന്നത്. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ യൂട്യൂബിലെ കണ്ടൻറ് ക്രിയേറ്റർമാർക്കൊപ്പം ആദ്യമായി ബോളിവുഡ് താരങ്ങളും ഒപ്പം ചേരും.
ശേഖരങ്ങൾക്കപ്പുറം സർഗ്ഗാത്മകത ആഘോഷിക്കുന്ന ഒരു വേദി ഇന്ത്യൻ സിനിമ അർഹിക്കുന്നുണ്ടെന്നും പാരമ്പര്യവും ഭാവിയും ഒത്തു ചേരുന്ന 1.4 ബില്യൺ സ്വപ്നങ്ങൾ വഹിക്കുന്നവരാണ് നമ്മുടെ കഥാകൃത്തുക്കളെന്നും, നമ്മുടെ ധീര ശബ്ദങ്ങളെ ആദരിക്കുന്നതിൽ യൂട്യൂബും ഒപ്പം ചേരുന്നതിൽ വളരെയധികം സന്തോഷിക്കുന്നതായും ദി ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിൻറെ എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക പറഞ്ഞു
സ്ക്രീൻ അവാർഡുകളുടെ ഡിജിറ്റൽ ഹോം ആകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഒരു സാംസ്കാരിക ഐക്കണിനെ അതിൻറെ അടുത്ത അധ്യായത്തിലേക്ക് കൊണ്ടുവരാൻ തങ്ങൾക്ക് കഴിഞ്ഞതായും യൂട്യൂബ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഗുഞ്ചൻ സോണി പറഞ്ഞു. കോടിക്കണക്കിന് ആരാധകർ തങ്ങൾ ഇഷ്ടപ്പെടുന്ന വിനോദങ്ങൾ ആസ്വദിക്കുന്നത് യൂട്യൂബിലൂടെയാണ്. ബോളിവുഡ് താരങ്ങളെയും യൂട്യൂബിലെ ഏറ്റവും സ്വാധീനമുള്ള കണ്ടൻറ് ക്രിയേറ്റർമാരെയും ബന്ധിപ്പിക്കുന്നതിലൂടെ ഒരു നാഴികക്കല്ലായി ഒരു പുതിയ സമൂഹത്തെ തന്നെ കെട്ടിപടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും ആഗോളതലത്തിലും സമാനതകളില്ലാത്ത പ്രചാരമുള്ള യൂട്യൂബ് സ്ക്രീൻ അവാർഡുകൾക്ക് അനുയോജ്യമായ ഒരു വേദിയാണ്. 18 വയസും അതിൽ കൂടുതലുമുള്ള ഇന്ത്യയിലെ അഞ്ച് ഇൻറർനെറ്റ് ഉപയോക്താക്കളിൽ നാലുപേരിലേക്കും യൂട്യൂബ് എത്തുന്നുണ്ട്. യൂട്യൂബിലെ വിനോദ വീഡിയോകൾ 2024 ൽ ലോകമെമ്പാടും 7.5 ബില്യണിലധികം ദൈനംദിന കാഴ്ചക്കാരുണ്ടായി.
1995ൽ സ്ഥാപിതമായ സ്ക്രീൻ അവാർഡുകൾക്ക് നിരവധി പാരമ്പര്യങ്ങൾ ഉണ്ടെന്ന് സ്ക്രീൻ അവാർഡുകളുടെ ക്യൂറേറ്റർ പ്രിയങ്ക സിൻഹ ഝാ പറഞ്ഞു. ഇന്ത്യയിലെ ആദ്യ ജൂറി അധിഷ്ഠിത ചലച്ചിത്ര അവാർഡ്, ഓസ്കാർ മാനേജ്മെൻറ് പങ്കെടുത്ത ആദ്യ അവാർഡ് ഷോ, ഇന്നത്തെ നിരവധി സൂപ്പർസ്റ്റാറുകൾ നേടിയ ആദ്യ അംഗീകാരം തുടങ്ങിയവ ഇതിനുദാഹരണമാണ്. ഈ പുതിയ പങ്കാളിത്തത്തിലൂടെ പുതിയൊരു നേട്ടമാണ് തങ്ങൾ കൈവരിക്കുന്നതെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.