Sections

സന്തോഷത്തിനുള്ള മാർഗങ്ങൾ: ഹാർവാർഡ് പഠനങ്ങളിൽ നിന്നുള്ള കണ്ടെത്തലുകൾ

Tuesday, Dec 10, 2024
Reported By Soumya
The Science of Happiness: Insights from Harvard University Studies

എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് സന്തോഷം. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പരസ്യവാചകം എല്ലാവരും കേട്ടിട്ടുണ്ടാകും. ഒരു അർത്ഥത്തിൽ ഇത് വളരെ ചിന്തിക്കേണ്ട ഒരു കാര്യമാണ്. സന്തോഷം ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാകില്ല. നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ അനന്തരഫലമാണ് സന്തോഷമായി ലഭിക്കുന്നത്. പലപ്പോഴും ഇത് അറിയാതെ നാളത്തെ സന്തോഷത്തിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ന് നാം ചെയ്യുന്ന കാര്യങ്ങൾ നാളെ സന്തോഷം ലഭിക്കാൻ ഉതക്കുന്ന കാര്യങ്ങളാണോ എന്ന് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലർ ചിന്തിക്കുന്നത് സമ്പന്നനായി കഴിഞ്ഞാൽ സന്തോഷിക്കും എന്നാണ്. സമ്പന്നതയിലേക്ക് പോകുന്നതിനു വേണ്ടി ഇന്ന് നിങ്ങൾ എന്തു ചെയ്തു എന്ന് ചോദിച്ചാൽ ഒന്നും ചെയ്യുന്നുണ്ടാവില്ല. ചില ആളുകൾ നല്ല ആരോഗ്യമുണ്ടാകുന്നതാണ് സന്തോഷത്തിന് കാരണമെന്ന് ചിന്തിക്കുന്നവരുണ്ട്. നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ ഇന്ന് വ്യായാമം ചെയ്യുകയും നല്ല ആരോഗ്യകരമായ ആഹാരം കഴിക്കുകയും ചീത്ത ആഹാരങ്ങൾ ഒഴിവാക്കുകയും നല്ല ജീവിത സഹചര്യങ്ങൾ ഉണ്ടാക്കുകയും വേണം. പക്ഷേ ഇന്ന് അമിതമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യാതെ സുഖമായി ഇരുന്നുകൊണ്ട് നാളെ എനിക്ക് നല്ല ആരോഗ്യം ഉണ്ടാവുകയും നല്ല സന്തോഷം ലഭിക്കുകയും ചെയ്യുമെന്ന് ചിന്ത ഒരിക്കലും പ്രായോഗികരമായ നല്ല ചിന്തയല്ല. സന്തോഷം ലഭിക്കുന്നതിന് വേണ്ടി പലർക്കും പല ചിന്തകൾ ആയിരിക്കും ഉണ്ടാവുക. ഒരാൾക്ക് കിട്ടുന്ന സന്തോഷമായിരിക്കില്ല വേറൊരാൾക്ക്. ഒരു കാര്യം നേടിക്കഴിഞ്ഞാൽ ആ സന്തോഷം അതോടെ അവസാനിക്കുകയാണ് പലർക്കും ചെയ്യുന്നത്. ഉദാഹരണമായി ഒരാൾ വലിയ ഒരു കോടീശ്വരൻ ആകുവാൻ വേണ്ടി ആഗ്രഹിച്ചു അയാൾക്ക് ഒരു ലോട്ടറി അടിച്ചു എന്ന് വിചാരിക്കുക അയാൾക്ക് കോടികൾ കിട്ടി പക്ഷേ ഒരു വർഷം കഴിയുമ്പോൾ ലോട്ടറി അടിച്ചതിന്റെ സന്തോഷം ഉണ്ടാകില്ല പുതിയ ഒരു കാര്യത്തിനായിരിക്കും അയാളുടെ ചിന്ത. ചില ആളുകൾക്ക് ആരോഗ്യകരമായ കാര്യങ്ങൾക്കായിരിക്കും സന്തോഷം ആഗ്രഹിക്കുന്നത് ചിലർക്ക് എത്ര ശ്രമിച്ചാലും നല്ല ആരോഗ്യം ലഭിക്കണമെന്നില്ല ഇല്ലെങ്കിൽ അത് ലഭിച്ചുകഴിഞ്ഞാൽ നാളെ ഇത് നിലനിൽക്കുമോ എന്നുള്ള ആശങ്കയുണ്ടാകും. എങ്ങനെ സന്തോഷവാനായി ഇരിക്കാം എന്നതിനെക്കുറിച്ച് ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിൽ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ചില കാര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്. ആദ്യമേ ഒരു കാര്യം സൂചിപ്പിക്കുകയാണ് ഇത് ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു പഠനം മാത്രമാണ്. 100% എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല.

  • ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച് ആ ലക്ഷ്യം നേടുമ്പോൾ സന്തോഷം ദീർഘകാലം നിലനിൽക്കും. പല ആളുകളും നിരീക്ഷിച്ചതിൽ, അവർ നേടിയ ലക്ഷ്യങ്ങളിൽ അവർക്ക് അഭിമാനമുണ്ടാവുകയും അത് എന്നും നിലനിൽക്കുന്നു എന്നത് അവർ രേഖപ്പെടുത്തിയിട്ടുണ്ട്. അവർക്ക് ഏറ്റവും കൂടുതൽ അഭിമാനവും ആത്മാവിശ്വാസവും സന്തോഷവും ലഭിക്കുന്ന ഒരു കാര്യമാണ് ലക്ഷ്യങ്ങൾ നേടുക എന്നത്. ഇതിൽ നിന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യമാണ് ലക്ഷ്യങ്ങൾ നേടുക എന്നതാണ്. ജീവിതത്തിൽ എന്തെങ്കിലും നേടുക എന്നുള്ളതല്ല നിങ്ങൾ പ്ലാൻ ചെയ്ത കാര്യം നേടുമ്പോൾ ലഭിക്കുന്ന സന്തോഷം ദീർഘകാലം നിലനിൽക്കുന്നതാണ്. അവിചാരിതമായി ലഭിക്കുന്ന കാര്യങ്ങളിൽ ഒരിക്കലും സന്തോഷം ഉണ്ടാകില്ല.ഉദാഹരണമായി നിങ്ങൾ ജനിക്കുമ്പോൾ തന്നെ ഒരു കോടീശ്വരനായി ജനിക്കുന്നു.അയാൾക്ക് അതുകൊണ്ട് ഒരു സന്തോഷവും ഉണ്ടാകില്ല. കഠിനമായ പ്രയത്നത്തിന്റെ ഫലമായി കോടീശ്വരൻ ആവുക അല്ലെങ്കിൽ സമ്പത്ത് ഉണ്ടാകുകയാണെങ്കിൽ അയാൾ വളരെ സന്തോഷവാനായിരിക്കും എന്ന് സാരം.
  • സന്തോഷത്തിന്റെ അളവുകോൽ തീർച്ചയായും നിങ്ങൾക്ക് ചുറ്റുമുള്ള ആൾക്കാരുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്.സാമൂഹ്യപരമായി നല്ല ബന്ധങ്ങൾ ഉള്ള ആളുകൾക്ക് സന്തോഷം തോന്നുക സ്വാഭാവികമാണ്. എന്തൊക്കെ നേടിട്ടും തനിക്ക് ചുറ്റും നല്ല ബന്ധങ്ങൾ ഇല്ലെങ്കിൽ നല്ല ആളുകൾ ഇല്ല എങ്കിൽ നല്ല സാഹചര്യമില്ല എങ്കിൽ അയാൾക്ക് സന്തോഷിക്കാൻ സാധിക്കില്ല.ചുറ്റുമുള്ള ആൾക്കാരുമായുള്ള നല്ല ബന്ധം സന്തോഷത്തിന്റെ ഒരു അളവ് കോലാണ്.
  • നാളെ സന്തോഷിക്കണം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്ക് സന്തോഷിക്കുവാൻ കഴിയില്ല. അവർ അവരുടെ ലക്ഷ്യത്തിനുവേണ്ടിയിട്ട് പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ആളുകൾക്ക് നിലവിൽ സന്തോഷം ഇല്ല എന്ന് തോന്നുമെങ്കിലും പിന്നീട് ചിന്തിക്കുമ്പോൾ അതാണ് ഏറ്റവും കൂടുതൽ സന്തോഷം. ഉദാഹരണമായി ഈ നിമിഷം ഏറ്റവും പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ ചെയ്യുന്നുണ്ടാകും ചിലപ്പോൾ കഠിനമായ ജോലിയായിരിക്കും കഠിനമായിട്ടുള്ള മറ്റ് ചിന്തകൾ ആയിരിക്കാം ഇല്ലെങ്കിൽ ജീവിത സാഹചര്യങ്ങൾ ആകാം പിന്നീട് ഈ സാഹചര്യങ്ങൾ ആയിരിക്കും നിങ്ങളെ ഏറ്റവും കൂടുതൽ മുന്നോട്ടു കൊണ്ടു പോകുന്നത്.ഒരാൾ ഒരു പരീക്ഷ എഴുതുന്ന സമയത്ത് വിജയിക്കുവാൻ വേണ്ടി വളരെ പ്രയാസപ്പെടുന്നുണ്ട്. പക്ഷേ പരീക്ഷ ജയിച്ച് അയാൾ ജോലി നേടുമ്പോൾ പ്രയാസപ്പെട്ട് പഠിച്ചത് ഒക്കെ മധുരമുള്ള ഒരു ഓർമ്മയായി മാറും. ഇന്ന് കഠിനമായ ചില ടാസ്കുകൾ എടുക്കുന്നത് നാളത്തേക്ക് ആലോചിക്കുമ്പോൾ സന്തോഷം തോന്നുന്ന കാര്യങ്ങൾ ആയിരിക്കും.
  • വെറുതെയിരിക്കുന്ന ഒരാൾക്ക് ഒരിക്കലും സന്തോഷം ലഭിക്കുകയില്ല. സ്വപ്നങ്ങൾ കണ്ടുകൊണ്ട് നടക്കുന്ന സ്വപ്നജീവികൾക്ക് ദുരന്തപൂർണ്ണമായ ജീവിതം നയിക്കുന്നവർ ആയിരിക്കും. എന്നാണ് ആ പഠനത്തിൽ പറയുന്നത്. അതുകൊണ്ട് വെറുതെ ദുരന്തജീവിതം നയിക്കാതെ വെറുതെ ചിന്തിച്ച് മറ്റുള്ളവരെ കുറ്റം പറഞ്ഞു വിമർശിച്ചുകൊണ്ടിരിക്കാതെ കഠിനമായി പ്രവർത്തനങ്ങളിൽ മുഴുകുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.