ചിലരെങ്കിലും ഒറ്റപ്പെടൽ അവസാനിപ്പിക്കുവാൻ വിവാഹം കഴിയ്ക്കുന്നവരുണ്ട്. എന്നാൽ ഇതിനു ശേഷവും ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരികയാണെങ്കിൽ ഇതിനുള്ള കാരണങ്ങളും പലതായിരിക്കും.
- ദാമ്പത്യത്തിൽ ആശയവിനിമയത്തിന് പ്രധാന സ്ഥാനമുണ്ട്. ഇത് ശരിയാകാതെ വരുന്നത് ദാമ്പത്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാറുമുണ്ട്.
- ഭാര്യയും ഭർത്താവും ജോലിക്കാരാകുമ്പോൾ ഒരുമിച്ചു ചെലവാക്കാൻ സമയം ലഭിച്ചെന്നും വരില്ല. പങ്കാളികളിൽ ഒരാൾ മാത്രമാണ് തിരക്കേറിയതെങ്കിൽ മറുഭാഗത്ത് ഒറ്റപ്പെടലുണ്ടാകുന്നത് സാധാരണം.
- മാനസിക ബന്ധത്തിനൊപ്പം ലൈംഗികതയ്ക്കും ദാമ്പത്യത്തിൽ പ്രധാന സ്ഥാനമുണ്ട്. ഇത്തരം ബന്ധത്തിന്റെ കുറവും ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കിയേക്കാം.
- പരസ്പരമുള്ള ദാമ്പത്യബന്ധത്തിൽ മാനസികപ്പൊരുത്തത്തിനും പ്രധാന സ്ഥാനമുണ്ട്. ഇതു ശരിയല്ലാതെ വരുമ്പോഴും പങ്കാളികൾക്ക് ഒറ്റപ്പെടലുണ്ടാകാം.
- സ്വന്തം പ്രണയവും ദാമ്പത്യവും മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്തുന്ന രീതി സോഷ്യൽ മീഡിയയുടെ വരവോടെ ശക്തമായി. മറ്റു പലരേക്കാളും സന്തോഷം കുറവാണ് തങ്ങളുടെ ബന്ധത്തിലെന്ന നിരാശ പലർക്കും ഉണ്ടാകുന്നു. ഇത് സ്വന്തം ദാമ്പത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമാകും. ഇതോടെ അയാൾ പങ്കാളിയിൽ നിന്ന് അകലും, ഒറ്റപ്പെടൽ അനുഭവപ്പെടുകയും ചെയ്യും.
- നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി പങ്കാളി പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടും അവസ്ഥയ്ക്കു മാറ്റമില്ലെങ്കിൽ പ്രശ്നം നിങ്ങളുടെയാണെന്ന് തിരിച്ചറിയുക. ഇക്കാര്യത്തിൽ വിദഗ്ദരുടെ സഹായം തേടാൻ മടിക്കരുത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

അസൂയ ഒഴിവാക്കി ജീവിതവിജയത്തിന്റെ മാർഗം കണ്ടെത്താം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.