Sections

അസൂയ ഒഴിവാക്കി ജീവിതവിജയത്തിന്റെ മാർഗം കണ്ടെത്താം

Sunday, Dec 08, 2024
Reported By Soumya
Overcoming Envy: Practical Steps for Personal Growth and Happiness

ഒരു മനുഷ്യന്റെ ഏറ്റവും മോശമായ വികാരമാണ് അസൂയ. ഈ ദോഷം അവനവനെ നാശത്തിന് ഇടയാക്കും. മറ്റുള്ളവർ അസൂയഉള്ളവനെ വെറുക്കുന്നതിനു കാരണമാകാം. ഏതാണ്ട് ഭൂരിഭാഗം ആളുകൾക്കും ഉണ്ടാകുന്ന വികാരമാണ് അസൂയ എന്നത്. മറ്റുള്ളവരുടെ നല്ല ജീവിതം കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷ മില്ലായിമയാണ് അസൂയ എന്നു പറയാം. ഇത് എല്ലാവരുടെയും നിത്യജീവിതത്തിൽ വിഷമങ്ങൾ ഉണ്ടാക്കുന്നു. നമുക്ക് ആരുടെ നേരെയാണോ അസൂയ ഉണ്ടാകുന്നത് അവരെക്കാൾ കഷ്ടനഷ്ടങ്ങൾ ഉണ്ടാകുന്നത് അസൂയ തോന്നുന്നയാളിനാണ് എന്ന് നമുക്ക് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും. അസൂയ ഒരു പകർച്ചവ്യാധിക് തുല്യമാണ്. അസൂയക്കും കഷണ്ടിക്കും മരുന്നില്ലന്ന് പറയാറുണ്ട് എന്നാൽ കഷണ്ടിക്ക് മരുന്നു കണ്ടുപിടിച്ചെങ്കിലും അസൂയയ്ക്ക് മരുന്നു കണ്ടുപിടിച്ചിട്ടില്ല. അസൂയ കൂടിട്ട് ചില ആൾക്കാർ മറ്റുള്ളവരെ ദ്രോഹിക്കാൻ വേണ്ടി ഇറങ്ങും. ഉദാഹരണമായി വേറൊരാൾ വിജയിക്കുമ്പോൾ കാണുന്ന അസൂയ കൊണ്ട് വിജയത്തെ പരാജയമാക്കാൻ അവർ ശ്രമിക്കും. അത് കൊണ്ട് ഏറ്റവും കൂടുതൽ പ്രശ്നമുണ്ടാകുന്നത് ആ അസൂയ ഉള്ള ആളിനാണ്. അങ്ങനെ ദ്രോഹ വിചാരം ഉണ്ടാകുന്ന സമയത്ത് നിങ്ങളുട ധനം, ലക്ഷ്യം, സമയം എല്ലാം തന്നെ മറന്നു കൊണ്ട് മറ്റുള്ളയാളിനെ ഫോക്കസ് ചെയ്യുകാണ്. ഇത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തിന് കാരണമാകും. അസൂയ മാറാൻ എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • മനുഷ്യന്റെ ജീവിതത്തിൽ എറവും പ്രധാനപ്പെട്ടതാണ് സഹകരിക്കാനുള്ള സന്നദ്ധത ഇത് പ്രകൃതിയിലുള ചെറു പ്രാണികൾ മുതലേ എല്ലാ ജീവജാലങ്ങളിലും സഹകരണമുള്ളിടത്താണ് ജീവിതം മുന്നോട്ടുപോകുന്നത് . അസൂയ കാരണം സഹകരിക്കാനുള്ള കഴിവ് കുറയുകയും അങ്ങോട്ടുമിങ്ങോട്ടും പാര വെക്കുന്ന ഒരു അവസ്ഥയിൽ എത്തും.
  • നമ്മളോട് മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്ന് വിചാരിക്കുന്നു ആ രീതിയിലാണ് നിങ്ങൾ മറ്റുള്ളവരോട് പെരുമാറേണ്ടത്.ഒരാളുടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകുന്നത് അവരുടെ കഴിവ് കൊണ്ടോ അവരുടെ പല സാഹചര്യങ്ങൾ കൊണ്ടാ ആണ്. അവരുടെ വളർച്ചയിൽ അസൂയപ്പെടാതെ. നിങ്ങൾക്ക് എങ്ങനെ ജീവിതത്തിൽ വളർച്ചയ്ക്കുള്ള സാഹചര്യം ഉണ്ടാക്കാം എന്നാണ് ഫോക്കസ് ചെയേണ്ടത്. അവരുടെ വളർച്ചയിൽ അസൂയ പൂണ്ടിരുന്നാൽ നിങ്ങളുടെ കഴിവ് കണ്ടെത്താൻ കഴിയാതെ , സാമർത്ഥ്യം കണ്ടെത്താൻ കഴിയാതെ,നിങ്ങളെ തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിത്തീരും.
  • നിങ്ങളുടെ അസൂയ കൊണ്ട് മറ്റുള്ളവരുടെ മനസ്സിൽ നാം ഉണ്ടാക്കുന്ന വേദന പല കുഴപ്പങ്ങൾക്കും കാരണമാകാം.തിരിച്ചു നമുക്കും അവരുടെ ശത്രുതയ്ക്ക് കാരണമാകാം.ഇത് നമ്മുടെ ജീവിത പുരോഗതിയെ വളരെ കാര്യമായി ബാധിക്കും.
  • വിജയികളെല്ലാവരും മറ്റുള്ളവരുടെ പ്രവർത്തി കൊണ്ട് അവർക്ക് വലിയ നഷ്ടമോ,നാശമോ ഉണ്ടായാൽ അതിനെക്കുറിച്ച് ആലോചിച്ചു പകരം വീട്ടാൻ കാത്തിരിക്കാതെ അവരുടെ ലക്ഷ്യങ്ങൾ മാത്രം ഫോക്കസ് ചെയ്തു മുന്നോട്ടു പോകുന്നതാണ് കാണുന്നത്. ഇത് നിങ്ങളുടെ ജീവിതത്തിലും പകർത്തുക.
  • ചില ആൾക്കാർക്ക് മറ്റുള്ളവരുടെ വിജയം കാണുമ്പോൾ ഞാൻ വളരെ മോശപ്പെട്ട ആളാണെന്ന് തോന്നലുണ്ടാകും. മറ്റുള്ളവരുടെ വളർച്ചയിൽ അല്ല നിങ്ങളുടെ വിജയം ഇരിക്കുന്നത് നിങ്ങളുടെ വളർച്ചയിലാണ്. നിങ്ങളുടെ കഴിവ് തിരിച്ചറിയാത്തത് സെൽഫ് ലവ് ഇല്ലാത്തതുകൊണ്ടാണ്. കഴിവുകൾ കണ്ടെത്തി അതിനെ വർധിപ്പിക്കാൻ വേണ്ടി ശ്രമിക്കുക.
  • ഒരു വ്യക്തിക്ക് കഴിവുണ്ടെങ്കിൽ കഴിവിനെ പരിപോഷിപ്പിച്ച് ആ വ്യക്തി വളരുക തന്നെ ചെയ്യും. അതിന് പകരം മറ്റുള്ളവരുടെ വളർച്ച നോക്കി നിൽക്കേണ്ട കാര്യമില്ല.
  • മറ്റൊരാളുമായി താരതമ്യം ചെയ്യാൻ പാടില്ല. ഓരോ വ്യക്തിക്കും ഓരോ തരത്തിലാണ് ജീവിതം. കമ്പാരിസൺ പരിപൂർണ്ണമായി ഒഴിവാക്കണം.
  • എപ്പോഴും ഫോക്കസ് ചെയ്യേണ്ടത് നിങ്ങളിലാണ്. നിങ്ങളിൽ ഫോക്കസ് ചെയ്താൽ മാത്രമേ ന നിങ്ങളുടെ കഴിവ് കണ്ടെത്താൻ സാധിക്കുകയുള്ളൂ. മറ്റുള്ളവരിൽ ഫോക്കസ് ചെയ്തുകൊണ്ടിരുന്നാൽ നിങ്ങളുടെ കഴിവ് കണ്ടെത്താതെ വരികയും മറ്റുള്ളവരുടെ ജീവിതം നോക്കി നിങ്ങളുടെ ജീവിതം വേസ്റ്റ് അക്കാം എന്നേയുള്ളൂ.
  • മറ്റുള്ളവരുടെ വളർച്ചയിൽ സന്തോഷിക്കുന്ന സ്വഭാവം നിങ്ങളിൽ ഉണ്ടാക്കണം.

ഇക്കി ഗായ് എന്ന പുസ്തകത്തിൽ പറയുന്നുണ്ട് വളരുന്ന ആൾക്കാരെ കാണുമ്പോൾ ജപ്പാനിലെ ചില ആൾക്കാർ അവരെ അനുഗ്രഹിക്കാറുണ്ട് എന്ന് പറയാറുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് അങ്ങനെ അവരെ അനുഗ്രഹിക്കുമ്പോൾ കഴിവ് അവർക്ക് കിട്ടുമെന്നാണ്. മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്യുമ്പോൾ അവർ ഇവർക്ക് വളരെ സന്തോഷമുണ്ടാവുകയും ആ സന്തോഷം കൊണ്ട് ജീവിതം വളരെ മനോഹരമായി മാറും എന്നാണ് അവരുടെ വിശ്വാസം. അതുപോലെ മറ്റുള്ളവരുടെ വളർച്ചയിൽ സന്തോഷിക്കുകയും അവർ വിജയിക്കാൻ ഉണ്ടായ കാരണത്തെ എടുത്തു കൊണ്ട് നിങ്ങൾ ഒരു മാതൃകയായി കണ്ട് ജീവിതത്തിൽ ഇംപ്ലിമെന്റ് ചെയ്യാൻ ശ്രമിച്ചാൽ അത് വളരെ ഗുണം ചെയ്യും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.