- Trending Now:
മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥിനികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കാം. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കാണ് 50,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുക.അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്.
വിദ്യാഭ്യാസ വായ്പ അറിയേണ്ട പ്രധാന കാര്യങ്ങള്‍... Read More
പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്‌കോളര്‍ഷിപ്പ് ആവിഷ്‌ക്കരിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്കും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകളിലും ഓണ്‍ലൈനായും അപേക്ഷ നല്‍കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://bcdd.kerala.gov.in/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.