- Trending Now:
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി വികസന കോർപ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ലഘു വ്യവസായ യോജന വായ്പ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 40000 രൂപ മുതൽ 50000 രൂപവരെയാണ് വായ്പ ലഭിക്കുക.
അപേക്ഷകർ 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതാരയിക്കണം. കുടുംബവാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വായ്പാതുക 6 ശതമാനം പലിശ സഹിതം 60 മാസ തവണയായി തിരിച്ചടക്കണം.
കൽപ്പറ്റ പിണങ്ങോട് റേഡിൽ പ്രവർത്തിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ഓഫീസിൽ നിന്നും കുടുതൽ വിവരങ്ങൾ ലഭിക്കും. ഫോൺ 04936 202869 , 9400068512.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.